Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

യുഎസ്സും ജപ്പാനും ചേർന്ന് അടുത്ത മാസം മലബാര്‍ നാവിക അഭ്യാസത്തിന് തയ്യാറെടുക്കുന്നു; സമുദ്രത്തിൽ നാലു രാജ്യങ്ങൾ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം; ചൈനയ്ക്ക് സമ്മർദമേറുന്നു

20 OCTOBER 2020 11:18 AM IST
മലയാളി വാര്‍ത്ത

അതിർത്തി സംഘർഷത്തിൽ യാതൊരു കാര്യമായ മാറ്റവുമില്ലാതെ തുടരുകയാണ് .ഈ സാഹചര്യത്തിൽ മുന്നൊരുക്കങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു മടിയുമില്ലാതെ നടക്കുന്നുമുണ്ട് . ഇന്ത്യയുടെ അടുത്ത നീക്കവും ചൈന എന്ന ശത്രുവിനെ മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല . ചൈനയ്ക്ക് കടുത്ത തിരിച്ചടി കൊടുക്കുവാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ.

യുഎസ്സും ജപ്പാനും ചേർന്ന് അടുത്ത മാസം മലബാര്‍ നാവിക അഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. എന്നാൽ യുഎസ്സിനും ജപ്പാനും പുറമേ ഓസ്‌ട്രേലിയയും ഇതിൽ പങ്കെടുക്കും. ഓസ്ട്രേലിയ കൂടി അണിനിരക്കുന്നതോടെ നാലു രാജ്യങ്ങളും ഉൾപ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവികസേനകൾക്ക് ഒന്നിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത് എന്ന കാര്യത്തിൽ സംശയമില്ല . ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സമുദ്രത്തിൽ നാലു രാജ്യങ്ങൾ ഒന്നിക്കുന്ന സംയുക്ത നാവികാഭ്യാസം ചൈനയ്ക്ക് മേൽ സമ്മർദമുയർത്തുന്നതാണ്. 2004 ൽ സൂനാമി ദുരിതാശ്വാസത്തിനായാണ് യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഒന്നിച്ചു ഖ്വാദ് സഖ്യം രൂപീകരിച്ചത്.

2007ൽ സഖ്യം പുനരുജ്ജീവിപ്പിച്ചു. നവംബർ അവസാനം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായാണ് നാവികാഭ്യാസം നടക്കുന്നത് . ഇതിനു മുന്‍പ് 2007-ലായിരുന്നു മലബാര്‍ നാവിക അഭ്യാസത്തില്‍ ഓസ്‌ട്രേലിയ പങ്കെടുത്തത്. അന്നു ശക്തമായ എതിര്‍പ്പായിരുന്നു ചൈനയുടെയും യുപിഎ സഖ്യസര്‍ക്കാരിന്റെ ഭാഗമായിരുന്ന ഇടതുകക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഈ മാസമാദ്യം ടോക്കിയോയിൽ നടന്ന ഖ്വാദ് വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഓസ്ട്രേലിയയെ ഉൾപ്പെടുത്തണോ എന്ന തരത്തിൽ ചർച്ചകൾ പുരോഗമിച്ചിരുന്നു . പക്ഷേ കഴിഞ്ഞ കുറച്ച് മാസങ്ങളായി കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ ഏറ്റുമുട്ടൽ കണക്കിലെടുത്താണ് ചൈനയുടെ എതിർപ്പ് മറികടന്ന് ഓസ്‌ട്രേലിയയെ ഇന്ത്യ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ ക്ഷണത്തിനു കാത്തിരിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് അറിയിക്കുകയും ചെയ്തു .1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകൾ ഒരുമിച്ച് മല‌ബാർ നാവിക അഭ്യാസം എന്ന പേരിൽ സംയുക്ത നാവിക പരിശീലനം തുടക്കമിട്ടത് .

2004 മുതൽ മറ്റു ഏഷ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ തീരുമാനമായി. മുങ്ങിക്കപ്പലുകളും പോർവിമാനങ്ങളുമെല്ലാം പങ്കെടുക്കുന്ന നാവിക അഭ്യാസമാണിത്.അന്തർവാഹിനികൾ തമ്മിലുള്ള മോക് യുദ്ധങ്ങൾ, വിസിറ്റ് ബോർഡ് തിരയൽ, വായുവിലേക്കും കരയിലേക്കുമുള്ള മിസൈൽ ആക്രമണ പരിശീലനം, നിരീക്ഷണ പാടവം ഉറപ്പിക്കൽ, പരസ്പരമുള്ള കപ്പൽ സന്ദർശനങ്ങൾ, കായിക മത്സരങ്ങൾ, തുറമുഖങ്ങൾക്കു സമീപം നടത്തുന്ന സാമൂഹിക ഇടപെടലുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നുണ്ട് . അതേ സമയം ഇന്ത്യ മറ്റൊരു ചരിത്ര വിജയം കൂടെ സ്വന്തമാക്കിയിരുന്നു. നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറിൽ നിന്നുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ഇന്ത്യ വിജയകരമായി ഇപ്പോൾ പരീക്ഷിച്ചത്. ബ്രാഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ തദ്ദേശീയമായി നിർമിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്ട്രോയറായ ഐ‌എൻ‌എസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം നടത്തുന്നതിൽ വിജയിച്ചുവെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി‌ആർ‌ഡി‌ഒ) പ്രസ്താവനയിൽ വ്യക്തമാക്കിയിരുക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി... 10,000 പേർക്ക് തിരുവോണസദ്യ നൽകും  (3 minutes ago)

നെഹ്‌റു ട്രോഫി ജലോത്സവം... ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി  (7 minutes ago)

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരണത്തിന് കീഴടങ്ങി...  (14 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്.... പവന് 880 രൂപയുടെ വർദ്ധനവ്  (52 minutes ago)

മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു....    (58 minutes ago)

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (1 hour ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (2 hours ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (2 hours ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (2 hours ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (2 hours ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (3 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (3 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (3 hours ago)

Malayali Vartha Recommends