Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ വിശുദ്ധ ശവ കുടീരം എന്നാണ് ചൈനയുടെ പ്രധാന എതിർപ്പ്

21 OCTOBER 2020 04:53 PM IST
മലയാളി വാര്‍ത്ത

ലോക മഹായുദ്ധ സാഹചര്യത്തിലൂടെ കടന്നു പോയ കാലഘട്ടത്തിന്റെ സ്മരണകൾ പോലും ജപ്പാൻ പൊതുവെ ഉണർത്താറില്ല.ചൈന, സൗത്ത് കൊറിയ തുടങ്ങിയ അയൽ രാജ്യങ്ങളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും എതിർപ്പിന് പാത്രമാകുമെന്നത് തന്നെ കാരണം. എന്നാൽ ഇത്തരത്തിലുള്ള എല്ലാ മാനദണ്ഡങ്ങളെയും കാറ്റിൽ പറത്തിയിരിക്കുകയാണ് പുതിയ ജാപ്പനീസ് പ്രധാനമന്ത്രി യോഷിഗെതെ സുഗ. അന്താരാഷ്ട്ര യുദ്ധ ട്രിബുണൽ യുദ്ധ കുറ്റവാളികളായി കണ്ടെത്തിയിരിക്കുന്ന പടയാളികൾക്ക് വിശുദ്ധ പരിവേഷം നൽകുകയും അതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിൽ ചെയ്ത ഒരു തെറ്റുകൾക്കും തങ്ങൾ മാപ്പു പറയാൻ ഒരുക്കമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യുന്നതാണ് ഈ വിശുദ്ധ ശവ കുടീരം എന്നാണ് ചൈനയുടെ പ്രധാന എതിർപ്പ്. അതിനാൽ തന്നെ മുൻ പ്രസിഡന്റുമാർ പ്രത്യക്ഷമായി ഇവിടേം സന്ദർശിക്കാറില്ലായിരുന്നു .

ഇത്തരത്തിൽ കുപ്രസിദ്ധമായ യോഷികുനി ശവകുടീരം സന്ദർശിച്ചിരിക്കുകയാണ് ജപ്പാന്റെ നിലവിലുള്ള പ്രധാനമന്ത്രി യോഷിഗെതെ സുഗ , ഇനി ആരെന്തു വിചാരിച്ചാലും കുഴപ്പമില്ല എന്നാണ് ഇപ്പോൾ ജപ്പാന്റെ നയം എന്ന് നമുക്ക് ഈ നടപടിയിൽ നിന്നും വിലയിരുത്താവുന്നതാണ.ഒരിക്കലും അത് നല്ലതിനല്ല എന്ന് എല്ലാവര്ക്കും അറിയുന്നതാണ്. പ്രേത്യേകിച്ചും ചൈനക്ക്

കഴിഞ്ഞ നൂറ്റാണ്ടിൽ ഇംപീരിയൽ ജപ്പാന്റെ ഉയർച്ചയുടെ ഏറ്റവും വലിയ നാശനഷ്ടങ്ങളിലൊന്ന് ചൈനയായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് ടോക്കിയോ ചൈനയെ ആക്രമിച്ചപ്പോൾ രാജ്യത്ത് വ്യാപകമായ നാശനഷ്ടങ്ങളാണുണ്ടായത്. ഡ്രാഗൺ തകർന്നു നാമാവശേഷമായി . അമേരിക്കയടക്കമുള്ള സഖ്യകക്ഷികൾ ജാപ്പനീസ് സൈന്യത്തെ ചെറുക്കുന്നതിന് തൊട്ടു മുമ്പ് വരെ നാൻജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷോ തുടങ്ങിയ നഗരങ്ങൾ ജാപ്പനീസ് സേനയുടെ കാൽ കീഴിലായിരുന്നു. ശത്രുക്കളെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ക്രൂരതകൾ ആണ് രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാൻ ചൈനീസ് ജനതയോടും ചൈനീസ് സൈന്യത്തോടും കാട്ടിയത്. സമാനതകളില്ലാത്ത ആ ക്രൂരതയ്ക്ക് ഒരു ന്യായീകരണവും ഇല്ല.

എന്നാൽ ആ ജപ്പാന്റെ നിഴൽ പോലും ഇന്ന് അവശേഷിക്കുന്നില്ല. രണ്ടാം ലോകമഹായുദ്ധാനന്തര ജപ്പാൻ സമാധാനം സ്വയം സ്വീകരിച്ച് ഭരണഘടനാപരമായി നിർബന്ധമാക്കിയ രാജ്യമാണ് . ജപ്പാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 ജപ്പാനെ ആക്രമണായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്നും വിലക്കുന്നു, എന്നിരുന്നാലും രാജ്യം അടിയന്തിര ഘട്ടങ്ങൾക്കു വേണ്ടി പരിമിതമായ അളവിൽ ഒരു സ്വയം പ്രതിരോധ സേനയെ നിലനിർത്തുക മാത്രമാണ് ചെയ്യുന്നത് . എന്നാൽ അടുത്ത കാലങ്ങളിലായി സെൻകാക്കു ദ്വീപുകളിൽ ചൈന ടോക്കിയോയുമായി വാളെടുക്കുന്നത് തുടരുകയാണ്. സമാധാനം ഉപേക്ഷിച്ച് ചൈനീസ് ആക്രമണത്തിനെതിരെ സ്വയം തയ്യാറാകാൻ ഇത് ജപ്പാനെ നിര്ബന്ധിക്കുകയാണ്

ബീജിംഗ് അയൽവാസികളെ പ്രകോപിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തുടരുമ്പോൾ, ജപ്പാൻ ഒരു സമാധാനശക്തിയായി തുടരുന്നത് ബുദ്ധിമുട്ടാണ്. ബീജിംഗ് ജാപ്പനീസ് ആശങ്കകളെ മാനിക്കാതിരിക്കുകയും എന്തൊക്കെ സംഭവിച്ചാലും ടോക്കിയോ ഒരു ശാന്തമായ ശക്തിയായി തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ , സ്വയം അടിച്ചേൽപ്പിച്ച സമാധാനത്തിന്റെ കെട്ടുപാടുകളിൽ നിന്നും പുറത്തു വരാൻ ജപ്പാൻ ഇപ്പോൾ നിര്ബന്ധിതരായിരിക്കുകയാണ്. ഇതോടു കൂടിയാണ് , ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹൈതെ സുഗ, തന്റെ മുൻഗാമിയായ ഷിൻസോ അബെയുടെ പാത പിന്തുടർന്ന് വിവാദമായ യോശിക്കുനി യുദ്ധ ദേവാലയത്തിലേക്ക് ശരത്കാല ഉത്സവത്തോടനുബന്ധിച്ച് വഴിപാടുകൾ അയച്ചത്

 കമ്മ്യൂണിസ്റ്റ് ചൈനയുടെ വികാരങ്ങളെ ജാപ്പനീസ് നേതാക്കൾ മേലിൽ തരിമ്പും പരിഗണിക്കുകയില്ലെന്ന് ഈ സന്ദർശനങ്ങൾ തെളിയിച്ചിട്ടുണ്ട്. കിഴക്കൻ ചൈനാ കടലിന്റെ സെൻകാക്കു ദ്വീപുകളിലെ ജാപ്പനീസ് പരമാധികാരത്തിന്റെ മേൽ തുടർച്ചയായി വിട്ടുവീഴ്ച ചെയ്തു കൊണ്ട് ടോക്കിയോയെ ചൈനയ്ക്ക് മുന്നിൽ ഇനിയും ഒരു നിശബ്ദ രാഷ്ട്രമായി നില നിർത്താൻ കഴിയില്ല എന്ന് തന്നെയാണ് ഈ നടപടികൾ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം സൈനിക നിർമ്മാണവും ജപ്പാൻ ത്വരിതപ്പെടുത്തി, ജപ്പാൻ ഹെലികോപ്റ്റർ കാരിയറായ ജെ‌എസ് ഇസുമോയെ നവീകരിച്ചു കൊണ്ട് ഒരു ലൈറ്റ് എയർക്രാഫ്റ്റ് കാരിയറാക്കി മാറ്റാൻ ആരംഭിച്ചു. ഈ നവീകരണത്തിനുശേഷം, കപ്പലിന് ജപ്പാനിലെ പുതിയ എഫ് -35 ബി മിന്നൽ യുദ്ധവിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. ജാപ്പനീസ് സൈനിക ചരിത്രത്തിന്റെ കഴിഞ്ഞ 75 വർഷത്തെ ആദ്യത്തെ നവീകരണമാണിത്. ടോക്കിയോ ഉടൻ തന്നെ മറ്റ് ഹെലികോപ്റ്റർ വാഹനങ്ങലും ഇതേ പോലെ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു. ജപ്പാൻ തങ്ങളുടെ പുതിയ ക്ലാസ് അന്തർവാഹിനികളായ ടൈഗെ അതായത് ഒരു ഡീസൽ-ഇലക്ട്രിക് ഷോറിയു ക്ലാസ് അന്തർവാഹിനി പുറത്തിറക്കി. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു

ഈ സൈനിക സംഭവവികാസങ്ങൾ ജപ്പാൻ സമാധാനത്തിന്റെ ചങ്ങലകളിൽ നിന്ന് മാറി ഒരു കാലത്ത് ജപ്പാൻ ആയിരുന്ന പ്രൗഢവും ശക്തവുമായ രാഷ്ട്രമായി മാറുന്നതിന്റെ സാക്ഷ്യങ്ങളാണ്. ഇന്നത്തെ സാഹചര്യങ്ങളിൽ ഇത് ആർക്കെങ്കിലും ദോഷം ചെയ്യുമെങ്കിൽ അത് ചൈനക്കാണ്. ജപ്പാൻ എന്നത് സ്വയം കുപ്പിയിൽ അടച്ചു വച്ചിരിക്കുന്ന ഒരു ഭൂതമാണ്, അതിന്റെ കുപ്പി തുറന്നു വിടുക മാത്രമല്ല അനാവശ്യമായി പ്രകോപിപ്പിക്കാനും ശ്രമിക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെ ആകുമെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിപരം ആയിരിക്കുകയില്ല. അല്പം ഭയന്ന് സംയമനം പാലിച്ചാൽ, തല മുഴുവൻ കത്തി പോകുന്നതിൽ നിന്നും കടലാസ് വ്യാളിക്ക് രക്ഷപ്പെടാം. സമുറായി അതിന്റെ ദീർഘമായ ഉറക്കത്തിൽ നിന്നും നിലവിൽ ഉണർന്നിരിക്കുകയാണ്. ഇനി അതിന്റെ വാളും കൂടെ ഉറയിൽ നിന്നും പുറത്തെടുപ്പിക്കാനാണ് ചൈനയുടെ ഭാവം എങ്കിൽ, കണ്ടറിയണം ചൈനേ നിങ്ങളുടെ കാര്യം എന്നേ പറയാനുള്ളു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (8 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (9 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (9 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (9 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (9 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (10 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (10 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (10 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (11 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (11 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (11 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (11 hours ago)

Malayali Vartha Recommends