Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു

21 OCTOBER 2020 05:31 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതി പ്രധാനമായ ഒരു നീക്കത്തിലൂടെ ലോകത്തെ മൊത്തത്തിലും ചൈനയെ പ്രേത്യേകിച്ചും ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യ . അതായത് മലബാർ സൈനിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയെ കൂടി പങ്കെടുക്കുവാൻ ക്ഷണിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടു കൂടി ഇത് വരെ അനൗപചാരികമായി ഔദ്യോഗികക തലത്തിൽ ഒതുങ്ങി നിന്ന ക്വാഡ് എന്ന നാൽവർ നയതന്ത്ര സഖ്യം ഇനി മുതൽ നാൽവർ സൈനിക സഖ്യമാകാൻ പോവുകയാണ്. അതെ ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു.

ഇന്ത്യ ചൈന അതിർത്തി തർക്കത്തിനിടയിലെ സുപ്രധാന നീക്കത്തിൽയുഎസും ജപ്പാനും ഇന്ത്യയും ചേർന്ന് സംയോജിതമായി നടത്താനിരിക്കുന്ന മലബാർ സൈനിക അഭ്യാസത്തിൽ ഓസ്ട്രേലിയയെ ക്ഷണിച്ചു കൊണ്ട് അവരുടെ പങ്കാളിത്തം കൂടി ഇന്ത്യ പ്രഖ്യാപിച്ചു,ഇതോടു കൂടി നാല് അംഗ രാജ്യങ്ങൾ തമ്മിലുള്ള ആദ്യത്തെ സൈനിക തലത്തിലുള്ള ഇടപെടലായി മാറാൻ പോവുകയാണ് മലബാർ സൈനിക അഭ്യാസം. അതായതു ചുരുക്കി പറഞ്ഞാൽ നാറ്റോ മോഡലിൽ സൈനിക കക്ഷിയായി രൂപം കൊള്ളാൻ പോവുകയാണ് ക്വാഡ്. ഇത് ചൈനക്ക് മലബാർ സൈനിക അഭ്യാസത്തിന്റെ രൂപത്തിൽ മരണ വാറന്റ് ആവുകയാണെന്ന് ഇതോടു കൂടി ഉറപ്പായിരിക്കുകയാണ്. ഇനി ചൈന മേഖലയിൽ നടത്തുന്ന ഏതൊരു ചെറിയ സൈനിക അധിനിവേശവും നേരിടാൻ പോകുന്നത് ഈ നാലു രാജ്യങ്ങളും അവരുടെ സംയോജിത സൈനിക ശക്തിയും ചേർന്നായിരിക്കും. അതായത് തായ്‌വാന്റെയും ഹോംഗ് കോങിന്റെയും ജപ്പാന്റെ കൈവശം ഉള്ള സെൻകാകു ദ്വീപിന്റെയും ഒക്കെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്ന് ചുരുക്കം. ഇന്ത്യ, ജപ്പാൻ , അമേരിക്ക , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ഒരു സംയോജിത സേനയെ നേരിടുക എന്നത് ചൈനയുടേത് മാത്രമല്ല ലോകത്തിലെ തന്നെ ഏതു രാജ്യത്തിന്റെയും ഏറ്റവും ഭയാനകമായ ദുസ്വപ്നം ആണെന്ന് മാത്രമേ പറയാനുള്ളു

1.3 ദശലക്ഷം ചതുരശ്ര മൈൽ വരുന്ന ദക്ഷിണ ചൈനാ കടലിനെ ചൈനയുടെ മാത്രം പരമാധികാര പ്രദേശമായിട്ടാണ് ബീജിംഗ് അവകാശപ്പെടുന്നത് . ബ്രൂണെ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ സംയുക്തമായി അവകാശപ്പെടുന്ന ഈ പ്രദേശത്തെ കൃത്രിമ ദ്വീപുകളിൽ ചൈന സൈനിക താവളങ്ങൾ നിർമ്മിക്കുന്നുമുണ്ട്. സമീപ വർഷങ്ങളിൽ അതിന്റെ അയാൾ രാജ്യങ്ങൾക്ക് മത്സ്യബന്ധനം, ധാതു പര്യവേക്ഷണം തുടങ്ങിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് ബീജിംഗ് തടസ്സമായിട്ടുണ്ട്, വിഭവ സമൃദ്ധമായ സമുദ്ര പ്രദേശത്തിന്റെ പൂർണ്ണമായ ഉടമസ്ഥാവകാശം നൂറുകണക്കിനു വർഷങ്ങളായി ചൈനയുടേതാണെന്നാണ് അവർ അവകാശപ്പെടുന്നത്ക്വാഡിലെ വിദേശകാര്യ മന്ത്രിമാർ ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചു വരുന്ന സൈനിക നടപടികൾക്കെതിരെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകി കൊണ്ട് ടോക്കിയോയിൽ വച്ച് വിപുലമായ ചർച്ചകൾ നടത്തി വെറും ആഴ്ചകൾക്ക് ശേഷം മാത്രമാണ് ഓസ്ട്രേലിയൻ നാവികസേനയിലേക്കുള്ള ഇന്ത്യയുടെ ക്ഷണം എന്നത് എടുത്തു പറയേണ്ടതാണ്. അതെ സമയം ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ആഴമേറിയ ബന്ധത്തിന്റെ മറ്റൊരു സുപ്രധാന ഘട്ടമാണിതെന്ന് ഓസ്ട്രേലിയയുടെ പ്രതിരോധമന്ത്രി ലിൻഡ റെയ്നോൾഡ്സുമായുള്ള സംയുക്ത പ്രസ്താവനയിൽ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു . അടുത്ത മാസം ബംഗാൾ ഉൾക്കടലിലും അറേബ്യൻ കടലിലും ആയി നടക്കുവാൻ പോകുന്ന മലബാർ -2020 സൈനിക അഭ്യാസത്തിൽ ഓസ്‌ട്രേലിയയും പങ്കെടുക്കുമെന്ന് അവർ കൂട്ടി ചേർത്തു.

ഓസ്‌ട്രേലിയൻ ഡിഫൻസ് ഫോഴ്‌സിന്റെ സംബന്ധിച്ചിടത്തോളം മലബാർ -2020 ഒരു വലിയ നാഴികകല്ലായിരിക്കുമെന്ന് റെയ്നോൾഡ്സ് പ്രസ്ഥാവിച്ചു .“മലബാർ സൈനിക അഭ്യാസങ്ങൾ പോലുള്ള ഉന്നത സൈനികാഭ്യാസങ്ങൾ ഓസ്‌ട്രേലിയയുടെ സമുദ്ര ശേഷി വർദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ അടുത്ത പങ്കാളികളുമായി പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും തുറന്നതും സമൃദ്ധവുമായ ഇന്തോ-പസഫിക്കിനെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ കൂട്ടായ ദൃഢ നിശ്ചയം പ്രകടിപ്പിക്കുന്നതിൽ പ്രധാനമാണ്,” റെയ്നോൾഡ്സ് കൂട്ടിച്ചേർത്തു

നാല് പ്രധാന ഇന്തോപസഫിക് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസവും പൊതു സുരക്ഷാ താൽപ്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവരുടെ പങ്കിട്ട ഇച്ഛാശക്തിയും മലബാർ അഭ്യാസം തുറന്നു കാണിക്കുന്നുവെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ പറഞ്ഞു.“നമ്മുടെ പ്രദേശത്തുടനീളം സമാധാനവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കാൻ ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ, അമേരിക്ക എന്നിവ ഒരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ് ഇത് വർദ്ധിപ്പിക്കും,” പെയ്ൻ കൂട്ടി ചേർത്തു

ചൈനയുടെ പ്രാദേശിക സ്വാധീനത്തിനെതിരെ ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവയുമായി കൂടുതൽ ആഴത്തിലുള്ള സൈനിക സഹകരണത്തിന് യുഎസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതെ സമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഉയർന്ന നിലവാരമുള്ള മലബാർ നാവിക അഭ്യാസത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയ അതീവ താല്പര്യംകാണിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഇതിനു മുൻപ് ഒരു തവണ അതായത് 2007 ൽ ഇന്ത്യ , ജപ്പാൻ , അമേരിക്ക എന്നിവർ സംയുക്തം ആയി നടത്തുന്ന ഈ സൈനിക അഭ്യാസത്തിൽ ഒരു പ്രേത്യേക ക്ഷണിതാവായി ഓസ്‌ട്രേലിയയും പങ്കെടുത്തിരുന്നു.എന്നാൽ ചൈനയുടെ അപ്രീതിക്ക് പത്രമാകേണ്ടെന്ന് കരുതിയും അയൽക്കാരുമായി മേഖലയിൽ ഒരു സംഘർഷം ഉണ്ടാക്കേണ്ടെന്നു കരുതിയും പിന്നീട് വന്ന ഇന്ത്യൻ സർക്കാരുകൾ ഓസ്‌ട്രേലിയയെ തഴയുകയായിരിന്നു. 2007 ലെ പങ്കാളിത്തത്തിനുശേഷം ഓസ്‌ട്രേലിയ വീണ്ടും സംയുക്ത സൈനിക അഭ്യാസത്തിലേക്ക് തിരിച്ചു വരുകയാണ് .

അതായത് ഇതിൽ ഏറ്റവും രസകരമായ വസ്തുത എന്താണെന്നു വച്ചാൽ ക്വാഡ് എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ ഒരു നാൽവർ സൈനിക സഖ്യം ഏതാണ്ട് ഒന്നര ദശാബ്ദത്തിനു മുൻപ് തന്നെ ഈ പേരില്ലാതെ തന്നെ യാഥാർഥ്യം ആകേണ്ടതായിരിന്നു എന്നതാണ്. അന്ന് മുതൽ ഈയടുത്ത കാലം വരെ ഇത്തരത്തിലൊരു സഖ്യത്തെ അകറ്റി നിർത്തിയിരുന്നത്, മേഖലയിൽ സമാധാനം ആകാം എന്നും ചൈനയുമായി ഒരു ശത്രുത വേണ്ട എന്നുമുള്ള ഇന്ത്യയുടെ താല്പര്യമാണ്. വിനാശ കലെ വിപരീത ബുദ്ധി എന്നൊക്കെ പറയുന്ന പോലെ, ആ ഇന്ത്യയെ തന്നെ ആക്രമിച്ചു ശത്രു പക്ഷത്താക്കുന്നതിൽ ചൈന വിജയിച്ചിരിക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി എസ് സിപരീക്ഷാ തട്ടിപ്പ്; സർക്കാരിന്റെ വിവിധ സുപ്രധാന സീറ്റുകളിലിരുന്ന് സി പി എമ്മുകാരെ സഹായിക്കാൻ കരുക്കൾ നീക്കം ; പൊളിച്ചടക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (17 minutes ago)

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്  (27 minutes ago)

ഐ.എസ്.ആർ.ഒ മുൻ മേധാവി എസ്. സോമനാഥിനെ ആർ.ബി.ഐ ബോർഡിൽ നിയമിച്ചു  (1 hour ago)

ഗുരുവായൂരിൽ ഞായറാഴ്ച കല്യാണമേളം....  (1 hour ago)

അന്തർ സംസ്ഥാന പാതകളിൽ കെ.എസ്.ആർ.ടി.സിക്ക് ടോൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (1 hour ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച് വീട്ടുകാർ... പേരാമം​ഗലത്ത് വിവാഹ ആവശ്യത്തിനായുള്ള സ്വർണം കവർച്ച ചെയ്ത നിലയിൽ  (1 hour ago)

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം  (1 hour ago)

വെള്ളിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ!  (2 hours ago)

വനിത ഹോക്കി ലോകകപ്പ്... ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി  (2 hours ago)

ശർക്കരവരട്ടി വീട്ടിൽ തയ്യാറാക്കാം...  (2 hours ago)

ദേവസ്വം ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണമെന്ന് ശുപാർശ ചെയ്തുകൊണ്ട് മന്ത്രിക്ക് റിപ്പോർട്ട് നൽകി ദേവസ്വം സെക്രട്ടറി  (3 hours ago)

ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ പി വി സിന്ധുവും പുറത്ത്...  (3 hours ago)

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി കൃ​ഷി​ഭ​വ​നു​ക​ൾ... സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ  (4 hours ago)

സങ്കടക്കാഴ്ചയായി... അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു...  (4 hours ago)

Malayali Vartha Recommends