Widgets Magazine
22
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം നടത്താന്‍ ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച് പാകിസ്ഥാന്‍; വെടിയുതിര്‍ത്ത് ബിഎസ്‌എഫ്

22 OCTOBER 2020 01:40 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് ചൈനയുടെ ഗൂഢകണ്ണുകൾ . പാകിസ്ഥാന്റെ ആ ശ്രമത്തെ പരാജയപ്പെടുത്തി ബിഎസ്‌എഫ്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്ത് നിരീക്ഷണം നടത്താന്‍ ചൈനീസ് ഡ്രോണുകള്‍ ഉപയോഗിക്കുകയായിരുന്നു പാകിസ്ഥാന്‍. ഗുരുദാസ്പൂര്‍ സെക്ടറിലെ ഇന്ത്യന്‍ പ്രദേശത്തിന് മുകളിലൂടെ പറന്ന ഡ്രോണിന് നേരെ ബിഎസ്‌എഫ് വെടിയുതിര്‍ത്തു . ഇവിടെ പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാരാണ് പാകിസ്താനില്‍ നിന്ന് എത്തിയ ഡ്രോണ്‍ ഇന്ത്യന്‍ പ്രദേശത്ത് കൂടി പറക്കുന്നതായി കണ്ടതെന്ന് ഗുര്‍ദാസ്പൂര്‍ സെക്ടര്‍ ബിഎസ്‌എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.

വെടിയുതിര്‍ത്ത ഉടനെ ഡ്രോണ്‍ പാകിസ്ഥാൻ പ്രദേശത്തേക്ക് തിരികെ പറന്നു പോയതായും അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവം പാകിസ്താന്‍ നിഷേധിക്കുകയായിരുന്നു . പാകിസ്താന്‍ അടുത്തിടെ ചൈനയില്‍ ധാരാളം ഡ്രോണുകള്‍ വാങ്ങിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, മയക്കുമരുന്ന് എന്നിവ ഇന്ത്യന്‍ ഭാഗത്തേക്ക് കടത്താനായിരുന്നു പ്രധാനമായും ഈ ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നത്. 300 മുതല്‍ 400 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഇവയെ നഗ്നനേത്രങ്ങള്‍ കൊണ്ട് പെട്ടന്ന് കണ്ടെത്താന്‍ സാധ്യമല്ല എന്ന കാര്യവും ശ്രദ്ധേയം . ഓരോ വസ്തുവും നിക്ഷേപിക്കേണ്ട സ്ഥലവും ഈ ഡ്രോണുകളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നുണ്ട് . ഇതിന്റെ സ്വീകര്‍ത്താക്കള്‍ക്ക് ഡ്രോണ്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ കൃത്യമായ നിര്‍ദ്ദേശങ്ങളും നല്‍കി കൊണ്ടിരിക്കും. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം എന്ന ഒറ്റ ലക്ഷ്യത്തിലൂന്നിയാണ് പാകിസ്താന്റെ ഓരോ പ്രവര്‍ത്തനങ്ങളെന്നും സേന വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്മുടിയിലെ 21-ാം വളവിൽ മരണം കാലൻ ത്രയ നന്ദയെ കൊണ്ട് പോയ കൊടും വളവ്..ചെറിയച്ഛന്റെ കൂടെ യാത്ര...ഒന്നും അറിയാതെ പെറ്റമ്മ...!  (2 minutes ago)

സമയം അടുത്തത് ഐശ്വര്യയ്ക്ക് അമ്മേ ഞാൻ തിരിച്ചു..! അവസാന ഫോൺ കോൾ..സ്റ്റാറ്റസ് കണ്ട് എല്ലാവരും കണ്ണുവെച്ചു...!  (13 minutes ago)

തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ദമ്മാമിൽ നിര്യാതനായി  (1 hour ago)

സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് നടക്കും... സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡൽ ഹൈസ്കൂളിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും  (2 hours ago)

പിണറായി സർക്കാർ ഒപ്പിട്ട പി എം ശ്രീ വീണ്ടും നടപ്പാക്കാൻ നീക്കം....  (2 hours ago)

സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 320 രൂപയുടെ കുറവ്  (3 hours ago)

ചലച്ചിത്ര സംവിധായകനും അസി. എക്സൈസ് ഇൻസ്പെക്ടറുമായ ശ്രീജി ബാലകൃഷ്ണൻ കുഴഞ്ഞുവീണ്‌ മരിച്ചു  (3 hours ago)

കന്നഡ സിനിമാ-സീരിയൽ പ്രവർത്തകൻ ടി.ജി. നന്ദിഷ് അന്തരിച്ചു...  (4 hours ago)

നീറ്റ് യുജി പരീക്ഷയിൽ അടിമുടി മാറ്റംകൊണ്ടുവരാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ  (4 hours ago)

ഇടുക്കി കട്ടപ്പന ടൗണിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം...  (4 hours ago)

പതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...  (5 hours ago)

മലവെള്ളപ്പാച്ചിൽ.... മുത്തപ്പൻപുഴ പാലം ഒലിച്ചുപോയി, വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കടന്നുപോകാൻ കഴിയാത്ത സ്ഥിതി  (5 hours ago)

പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു...  (5 hours ago)

പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി...  (5 hours ago)

Malayali Vartha Recommends