Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

തുർക്കിയെയും പാകിസ്താനെയും ശക്തമായി കടന്നാക്രമിച്ചു കൊണ്ട് ഇന്ത്യ രംഗത്ത്; ഭീകരതയെ തുണയ്ക്കുന്ന പാകിസ്താനെതിരെ ശബ്ദമുയർത്തി അന്ന് ഇന്ത്യയോടൊപ്പം നിന്നു, ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയെ ആവർത്തിച്ച് ആക്രമിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുകയും ചെയ്തവർക്ക് ഇന്ത്യയുടെ അടുത്ത പണി

29 OCTOBER 2020 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്

ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

നമ്മൾ ഇത് വരെ പിന്തുടർന്ന് വന്നിട്ടുള്ള ശൈലിയിൽ നിന്നും തീർത്തും വിഭിന്നമായ അസാധാരണമായ ഒരു നടപടിയിലൂടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിനെതിരെ നടക്കുന്ന വ്യക്തി അധിക്ഷേപത്തിനെതിരെ തുർക്കിയെയും പാകിസ്താനെയും ശക്തമായി കടന്നാക്രമിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യ. ഫ്രഞ്ച് ജനതയുടെ അഭിപ്രായ സ്വാതന്ത്രത്തിനു വേണ്ടി നില കൊണ്ടതിനു കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി രൂക്ഷമായ വ്യക്തി അധിക്ഷേപങ്ങൾ ആണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ നേരിട്ട് കൊണ്ടിരിക്കുന്നത്. പൊതുവിൽ പറഞ്ഞാൽ ഏതു തരത്തിലുള്ള മത ചിഹ്നങ്ങൾക്കും ശക്തമായ നിരോധനം ഉള്ള രാജ്യമാണ് ഫ്രാൻസ്ഈ കഴിഞ്ഞ ഒക്ടോബർ 16ന് ഫ്രാൻസിലെ 18 കാരനായ ചെചെൻ അഭയാർഥി 47 കാരനായ സ്കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ശിരഛേദം ചെയ്തിരിന്നു, പാറ്റി തന്റെ വിദ്യാർത്ഥികൾക്ക് ചാർളി ഹെബ്ദോ എന്ന മാസിക മുൻപ് പ്രസിദ്ധീകരിച്ച വിവാദമായ ആക്ഷേപ ഹാസ്യ കാരിക്കേച്ചറുകൾ" കാണിച്ചതിന് ദിവസങ്ങൾക്ക് ശേഷം ആണ് ഇത് സംഭവിച്ചത്.

അഭിപ്രായ സ്വാതന്ത്രത്തെ കുറിച്ച് ക്ലാസ് എടുക്കവേ ആണ് ഈ ഒരു കാരിക്കേച്ചർ അദ്ദേഹം വിദ്യാർത്ഥികൾക്ക് കാണിച്ചു കൊടുത്തത്. ഇതിൽ ഏതെങ്കിലും തരത്തിൽ മനോ വിഷമം ഉണ്ടാകാൻ സാധ്യത ഉള്ള വിദ്യാർത്ഥികൾക്ക് പുറത്തു പോകാനുള്ള അനുവാദവും അധ്യാപകൻ നൽകിയിരുന്നു. എന്നാൽ അതിൽ ഒരു വിദ്യാർത്ഥിനി തന്റെ വീട്ടിൽ പോയി പിതാവിനോട് പറയുകയും അടുത്തുള്ള മത കേന്ദ്രം വഴി അധ്യാപനെതിരെ വ്യാപകമായ വിധ്വേഷ പ്രചാരണം അഴിച്ചു വിടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് 18 കാരനായ റഷ്യൻ അഭയാർത്ഥി അധ്യാപകന്റെ തലയറുക്കാൻ തീരുമാനിച്ചത്. എന്നാൽ സ്കൂളിൽ എത്തിയ കൊലപാതകിക്ക് അധ്യാപകനെ കാണിച്ചു കൊടുത്തത് ആ സ്കൂളിലെ തന്നെ വിദ്യാർത്ഥികൾ ആണെന്നും അധ്യാപകൻ കൊല്ലപ്പെടാൻ പോവുകയാണെന്ന് അവർക്ക് അറിവുണ്ടായിരുന്നുവെന്നും ആണ് പോലീസ് റിപ്പോർട്ട് ചെയ്തിരിന്നു . ഉടനടി തന്നെ അക്രമകാരിയെ പോലീസ് വേടി വച്ച് കൊല്ലുകയും ഉണ്ടായി. വൻ പ്രതിഷേധങ്ങൾക്ക് ആണ് ഇതിനു ശേഷം ഫ്രാൻസ് വേദിയായത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായ അറസ്റ്റുകളും നാട് കടത്തലുകളും മത ശാലകളുടെ അടച്ചു പൂട്ടലുകളും ഫ്രഞ്ച് സർക്കാർ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട അധ്യാപകനോടുള്ള ആദര സൂചകമായിട്ട് അദ്ദേഹം കൊല്ലപ്പെടാൻ ഇടയായ കാർട്ടൂൺ ഫ്രഞ്ച് സർക്കാർ പൊതു മധ്യത്തിൽ പ്രദർശിപ്പിച്ചിരുന്നു.

കൊലപാതകത്തെ അപലപിച്ച് മാക്രോൺ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ മുന്നോട്ടു തന്നെ പോകും നിങ്ങൾ നന്നായി പഠിപ്പിച്ച സ്വാതന്ത്ര്യത്തെ ഞങ്ങൾ സംരക്ഷിക്കും, ഞങ്ങൾ മതേതരത്വം കൊണ്ടുവരും.” മറ്റുള്ളവർ ഒരു പക്ഷെ പിൻവാങ്ങിയാലും കാർട്ടൂണുകളും ഡ്രോയിംഗുകളും ഞങ്ങൾ ഉപേക്ഷിക്കുന്ന പ്രശ്നമേയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കുകയുണ്ടായി

എന്നാൽ ഇത്തരത്തിൽ അധ്യാപകന്റെ നിഷ്ടൂരമായ കോല പാതകത്തിൽ അപലപിക്കാതിരുന്ന തുർക്കിയും പാകിസ്ഥാനും പക്ഷെ ഫ്രാൻസ് അതിനു നേരെ നടത്തുന്ന നടപടികളിൽ പ്രകോപിതരായി ഫ്രഞ്ച് പ്രെസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് രംഗത്ത് വരുകയായിരുന്നു . ഫ്രഞ്ച് പ്രെസിഡന്റിന് മറുപടിയായി തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ മാക്രോൺ ഇസ്ലാമിക വിരുദ്ധ അജണ്ട നടപ്പിലാക്കുകയാണെന്ന് ആരോപിക്കുകയുണ്ടായി , ഒരു പടി കൂടി കടന്ന് ഫ്രഞ്ച് പ്രസിഡന്റിന് “മാനസികാരോഗ്യ പരിശോധന” ആവശ്യമാണ് എന്നും എർദോഗാൻ പ്രസ്താവിച്ചു

അതെസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിംകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇതിനെ തുടർന്നാണ് ഫ്രഞ്ച് പ്രസിഡന്റിനെതിരായ വ്യക്തിപരമായ ആക്രമണത്തെ അപലപിച്ച് ന്യൂഡൽഹി രംഗത്തെത്തിയത്. ഇതോടു കൂടി പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുമായി ചേർന്നിരിക്കുകയാണ് ഭാരതം.

അതെസമയം ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച ഇപ്രകാരം പറഞ്ഞു: “അന്താരാഷ്ട്ര വ്യവഹാരത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും ലംഘിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു . ലോകത്തെ ഞെട്ടിച്ച ഒരു ഫ്രഞ്ച് അധ്യാപകന്റെ ജീവനെടുത്ത ഭീകരമായ രീതിയിൽ നടത്തിയ ക്രൂരമായ തീവ്ര വാദ ആക്രമണത്തെയും ഞങ്ങൾ അപലപിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു

വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‌ലയുടെ ഒക്ടോബർ 29 മുതൽ നവംബർ 4 വരെ ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് ഇന്ത്യയുടെ പ്രസ്താവന എന്നും ശ്രദ്ധേയമാണ്. അതെ സമയം കാരിക്കേച്ചറുകൾക്കും കാർട്ടൂണുകൾക്കുമിടയിൽ ആവർത്തിച്ചുള്ള അക്രമ സംഭവങ്ങൾ ഫ്രാൻസ് കണ്ടു വരുന്നുണ്ടെങ്കിലും ന്യൂഡൽഹി മറ്റൊരു രാജ്യത്ത് മതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ ഏർപ്പെടുന്നത് അസാധാരണമാണ്

ന്യൂഡെൽഹിക്ക് ഫ്രാൻസുമായി അടുത്ത തന്ത്രപരമായ ബന്ധമുണ്ട്, തീവ്രവാദ വിരുദ്ധത ,പ്രതിരോധം, ആണവ സഹകരണം , ബഹിരാകാശ വിക്ഷേപണം തുടങ്ങി അനവധി മേഖലകളിൽ പരസ്പര താൽപര്യം ഇരു രാജ്യങ്ങളും പങ്കു വയ്ക്കുന്നുണ്ട് . കഴിഞ്ഞ വർഷം ബിയാരിറ്റ്‌സിൽ നടന്ന ജി -7 നേതാക്കളുടെ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച പ്രസിഡന്റ് മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായ ബന്ധം ആണ് പങ്കു വയ്ക്കുന്നത്.കശ്മീർ പ്രശനം സംബന്ധിച്ച് യുഎൻ സുരക്ഷാ സമിതിയിലും പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയിലും ഫ്രാൻസ് ഇന്ത്യയെ അങ്ങേയറ്റം പിന്തുണച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ഇരു രാജ്യങ്ങൾക്കും അടുത്ത സഹകരണമുണ്ട്, ഒപ്പം ഇരു രാജ്യങ്ങളും ചേർന്ന് അന്താരാഷ്ട്ര സോളാർ അലയൻസ് രൂപീകരിക്കുകയും ചെയ്തു

ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയെ ആവർത്തിച്ച് ആക്രമിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുകയും ചെയ്ത രണ്ട് രാജ്യങ്ങളായ തുർക്കിയും പാകിസ്ഥാനും ഫ്രഞ്ച് പ്രസിഡന്റിനെതിരായ ആരോപണത്തിന് നേതൃത്വം നൽകി എന്നതും മാക്രോണിനുള്ള ഇന്ത്യയുടെ ഉറച്ച പിന്തുണയെ സ്വാധീനിച്ചിട്ടുണ്ട്. അനാവശ്യമായ ഓരോ പ്രശ്നങ്ങളിൽ പോയി ഇടപെടുക എന്നതാണ് പാക്കിസ്ഥാന്റെയും തുർക്കിയുടെയും പ്രഖ്യാപിത നിലപാടുകൾ തന്നെ. കാശ്മീർ വിഷയത്തിലും ഇന്ത്യയിൽ തീവ്ര വാദം വർധിപ്പിക്കുന്നതിനും തുർക്കി ഇടപെടുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയുടെ ഈ രണ്ടു ശത്രു രാജ്യങ്ങളെ എതിർക്കാനും ചൈനക്കെതിരെയും പാകിസ്താനെതിരെയും ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്താൻ സഹായിച്ച, മറ്റ് പല മേഖലകളിലും ഇന്ത്യയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന ഇന്ത്യയുടെ അടുത്ത സുഹൃത്തായ ഫ്രാൻസിനെ പിന്തുണയ്ക്കാനും കിട്ടിയ ഒരു അവസരം ഇന്ത്യ ഫല പ്രദമായും ശക്തമായും വിനിയോഗിച്ചു എന്ന് വേണം കരുതാൻ. മാത്രമല്ല തീവ്ര വാദ ശക്തികളുടെ ഭീഷണിക്ക് മുന്നിൽ ഒരിക്കലും മുട്ട് മടക്കില്ല എന്ന ഫ്രാൻസിന്റെ ഉറച്ച നിലപാടിന് ശക്തമായ പിന്തുണ കൂടെയാണ് ഇന്ത്യ ഇപ്പോൾ കൊടുത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (16 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (29 minutes ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (40 minutes ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (49 minutes ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (1 hour ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (5 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (5 hours ago)

ആസ്തി ഇങ്ങനെ  (5 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (6 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (6 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (6 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (6 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (6 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (6 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (7 hours ago)

Malayali Vartha Recommends