Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 65 മണിക്കൂറിന് ശേഷം 3 വയസുകാരിയെ ജീവനോടെ കണ്ടെത്തി !

03 NOVEMBER 2020 08:10 AM IST
മലയാളി വാര്‍ത്ത

തുര്‍ക്കിയുടെ എയ്ജിന്‍ തീരത്തിനും ഗ്രീക്ക് ദ്വീപായ സാമോസിനുമിടയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 65 മണിക്കൂറിന് ശേഷം മൂന്നു വയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്തി. എലിഫ് പെറിന്‍സെക് എന്ന പേരുള്ള മൂന്നു വയസ്സുകാരിയെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയത്.

എലിഫിന്റെ അമ്മയും മൂന്നു സഹോദരങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയിരുന്നു. ഇതില്‍ അമ്മയേയും ഇരട്ട സഹോദരിമാരെയും നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ഏഴു വയസ്സുകാരനായ സഹോദരനെ ജീവനോടെ പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ മരിച്ചു.

ജീവനോടെ എലിഫിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ നഷ്ടമായിരുന്നിടത്തു നിന്നാണ് അവള്‍ രക്ഷപ്പെട്ടുവെന്ന വാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. എലിഫിനെ സ്‌ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുമ്പോള്‍ ചുറ്റും കൂടിയവര്‍ കയ്യടികളോടെ രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന ഇരുപതിലേറെ ബഹുനിലക്കെട്ടിടങ്ങളില്‍ ഒന്നിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് എലിഫിനെ ജീവനോടെ കണ്ടെത്തിയത്.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 106 പേരെയാണ് തിങ്കളാഴ്ച വൈകിട്ട് വരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയത്. 58 മണിക്കൂര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ 14 വയസ്സുകാരിയായ ഐഡില്‍ സിറിനെയും രക്ഷാപ്രവര്‍ത്തകര്‍ തിങ്കളാഴ്ച ജീവനോടെ കണ്ടെത്തിയിരുന്നു. 5000 ത്തോളം രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ തുടരുന്നത്.

ഭൂകമ്പമാപിനിയില്‍ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 900-ലേറെ പേര്‍ക്ക് പരുക്കേറ്റു. ഭൂകമ്പത്തില്‍ 91 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. സാമോസിലെ തുറമുഖ നഗരമായ വതി കടല്‍വെള്ളത്തില്‍ മുങ്ങിയിരുന്നു. തുര്‍ക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്മറിലേക്ക് സൂനാമിക്ക് സമാനമായി കടല്‍ ഇരച്ചുകയറുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (8 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (14 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (55 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 hours ago)

Malayali Vartha Recommends