Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

ഏയ്റ്റ ആഞ്ഞ് വീശി ...രാജ്യത്തെമ്പാടും നാശം വിതച്ചു, സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി, നിരവധി വീടുകള്‍ മണ്ണിനടിയിലായി, നിരവധി മരണം

07 NOVEMBER 2020 10:01 AM IST
മലയാളി വാര്‍ത്ത

ഏയ്റ്റ ആഞ്ഞ് വീശി ...രാജ്യത്തെമ്പാടും നാശം വിതച്ചു, സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി, നിരവധി വീടുകള്‍ മണ്ണിനടിയിലായി, നിരവധി മരണം. കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി ഗ്വാട്ടിമാലയില്‍ നൂറ്റിയമ്പതോളം ആളുകള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതായി ഗ്വാട്ടിമാലന്‍ പ്രസിഡന്റ് അലജാന്‍ഡ്രോ ഗയാമെറ്റി അറിയിച്ചു. ഏയ്റ്റ ആഞ്ഞ് വീശി തുടങ്ങിയ വ്യാഴാഴ്ച മുതല്‍ രാജ്യത്തെമ്പാടും നാശം വിതച്ച് തുടങ്ങിയിരുന്നു. സൈന്യമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായതായും നൂറുപേരെങ്കിലും മരണപ്പെട്ടിട്ടുണ്ടാവുമെന്നും സൈന്യം പ്രാഥമിക വിവരം നല്‍കിയിരുന്നു.

എന്നാല്‍ മരണസംഖ്യ ഇതിലും കൂടുമെന്നാണ് പ്രസിഡന്റ് അറിയിച്ചത്. ശക്തമായ മഴവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമായിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനായി ഹെലികോപ്റ്ററുകളും സ്പീഡ് ബോട്ടുകളും ഉടന്‍ എത്തിക്കാനും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ വീടിന്റെ മുകള്‍ തട്ടിലും മറ്റും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഏയ്റ്റ സര്‍വ മേഖലയേയും തകര്‍ത്തെറിഞ്ഞാണ് പോവുന്നത്. നൂറ് വര്‍ഷത്തിനിടെ രാജ്യത്ത് വന്ന ഏറ്റവും വലിയ കാറ്റാണിതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (11 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (23 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (32 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends