Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...

യൂറോപ്പിനെ കശക്കി എറിഞ്ഞ് കോവിഡിന്റെ രണ്ടാം വരവ് !ആരോഗ്യസംവിധാനങ്ങള്‍ താറുമാറായി ...പല രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക്…

07 NOVEMBER 2020 06:08 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ രണ്ടാം വരവ് യൂറോപ്പിനെ പിടിച്ചു കുലുക്കുന്നു... തണുപ്പുകാലം ആരംഭിച്ചതോടെ കോവിഡിന്റെ രണ്ടാം വരവ് കൂടുതല്‍ ശക്തിയോടെയാണ്...ജര്‍മനിയിലും ഇറ്റലിയിലും പ്രതിദിന രോഗബാധ റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.

ജര്‍മ്മനിയില്‍ ഇന്നലെ 21,506 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ ഇറ്റലിയില്‍ 37,809 പേരെയാണ് ഇന്നലെ കോവിഡ് ബാധിച്ചത്.

രണ്ടു രാജ്യങ്ങളിലേയും ആശുപത്രികളിലേക്ക് കോവിഡ് രോഗികളുടെ ഒഴുക്ക് ആരംഭിച്ചുകഴിഞ്ഞു..ഇത് ആരോഗ്യ രംഗത്തു പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്

ലോകത്തിലെ ഏറ്റവും അധികം കോവിഡ് ബാധയുള്ള സ്ഥലമായി യൂറോപ്പ് മാറിയിരിക്കുന്നു. ഇതുവരെ 12 ദശലക്ഷം രോഗികളാണ് ഇവിടെയുള്ളത്.

ഒന്നാം വരവില്‍ കോവിഡിനെ ഒരു പരിധിവരെ ഫലപ്രദമായി നേരിട്ടുവെങ്കിലും രണ്ടാം വരവ് ജര്‍മ്മനിയെയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട് . ജര്‍മനിയില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭാഗീക ലോക്ഡൗണാണ്. നാലാഴ്ചത്തേക്ക് പ്രഖ്യാപിച്ചിട്ടുള്ള ലോക്ക്ഡൗണില്‍ നിന്നും പക്ഷെ ഷോപ്പുകളേയും സ്‌കൂളുകളേയും ഒഴിവാക്കിയിട്ടുണ്ട്.

വടക്കന്‍ ഇറ്റലിയിലും രോഗവ്യാപനം കനത്തതോടെ ഒരു മാസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തെ പോലെ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാന്‍ അടങ്ങുന്ന ലൊംബാര്‍ഡി മേഖല തന്നെയാണ് ഇത്തവണയും കൊറോണയുടെ പ്രധാന വിളയാട്ടുകേന്ദ്രം.

തൊട്ടടുത്തുള്ള പീഡ്‌മോണ്ട് മേഖല രോഗവ്യാപനത്തിന്റെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നു. കടുത്ത നിയന്ത്രണങ്ങളോടെ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെതിരെ ഇറ്റലിയിലെ പല നഗരങ്ങളിലും ജനകീയ പ്രക്ഷോഭങ്ങള്‍ ഉയരുന്നുമുണ്ട്.

ഓസ്ട്രിയയില്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള 750 ഐസിയുകള്‍ നവംബര്‍ 18നുള്ളില്‍ പൂര്‍ണമായും നിറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രോഗവ്യാപനത്തിന്റെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമം 27 ശതമാനം മാത്രമേ വിജയിക്കുന്നുള്ളു എന്നാണ് ഓസ്ട്രിയന്‍ ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം.

മറ്റു പല രാജ്യങ്ങളും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. അതിവേഗം വര്‍ദ്ധിച്ചു വരുന്ന കോവിഡ് വ്യാപനം യൂറോപ്പില്‍ ഒരു വിസ്‌ഫോടനത്തിനു വഴിയൊരുക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലായാണ് യൂറോപ്പിലെ കോവിഡ് രോഗികളില്‍ പകുതിയോളം പേരുള്ളത്. പല രാജ്യങ്ങളിലും നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ യൂറോപ്പിലാകെ കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നും ആശങ്കയുണ്ട്.

ഇതിനിടയില്‍ ഒരു മിങ്ക് ഫാമുമായി ബന്ധപ്പെട്ടവരില്‍, കൊറോണ വൈറസിന്റെ പുതിയൊരു വേര്‍ഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡെന്മാര്‍ക്കില്‍ ഏകദേശം 2.8 ലക്ഷം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ ഇന്നലെ മാത്രം 58,046 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ കഴിഞ്ഞയാഴ്ച മുതല്‍ ലോക്ക്ഡൗണാണ്. ഗ്രീസില്‍ ഇന്നു മുതല്‍ലോക്ക്ഡൗണ്‍ നിലവില്‍ വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രന് നിയമനം...  (10 minutes ago)

കെ.സി.എൽ മൂന്നാം സീസണിൽ ആദ്യ ജയം തൃശൂർ ടൈറ്റാൻസിന്....  (22 minutes ago)

രാജ്യത്ത് പഞ്ചസാര വില കുതിച്ചുയരുന്നതിനിടെ വില നിയന്ത്രണത്തിന് അടിയന്തര നടപടിയുമായി കേന്ദ്രസർക്കാർ രം​ഗത്ത്...  (31 minutes ago)

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (7 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (8 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (8 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (8 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (9 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (9 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (9 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (9 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (9 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (9 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (10 hours ago)

Malayali Vartha Recommends