മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയില്‍ വെച്ച യുവാവിന് മൂന്ന് മണിക്കൂറിനു ശേഷം പുതുജീവന്‍
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വന്നു. കെനിയയിലാണ് സംഭവം. 32 കാരനായ പീറ്റര്‍ കിഗന്‍ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ പരിശോധനക്ക് ശേഷം ഇയാള്‍ മരിച്ചതായി വീട്ടുകാരോട് പറഞ്ഞു. ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയതോടെ ആശുപത്രിയിലെ ജീവനക്കാര്‍ പോസ്റ്റുമോര്‍ട്ടത്തിനുള്ള മറ്റ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി അയാളുടെ വലതു കാലിലെ മുറിവില്‍ തൊട്ടതോടെ യുവാവ് ഉറക്കമുണര്‍ന്നു. വേദനയോടെ കരയുന്നതിനിടെ അയാള്‍ ബോധം വീണ്ടെടുത്തു. ഡോക്ടര്‍മാര്‍ മരിച്ചെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം. വൈകുന്നേരം 5.30 നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 7.45 ന് അദ്ദേഹം മരിച്ചതായി ഡോക്ടര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പീറ്റര്‍ കിഗന്റെ സഹോദരന് കെവിന് പറഞ്ഞു. 'ബോധം വീണ്ടെടുക്കുമ്ബോള്‍ ഞാന്‍ എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ ജീവന് രക്ഷിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു.
https://www.facebook.com/Malayalivartha