ഡീഗോ മാറഡോണയുടെ മൃതദേഹത്തിനൊപ്പം ഫോട്ടോ; സെമിത്തേരി ജീവനക്കാരനെ പുറത്താക്കി

സെപെലിയോസ് പിനിയര്‍ ഫ്യൂണറല്‍ പാര്‍ലറില്‍ വച്ച് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മൃതദേഹത്തിനൊപ്പംനിന്നു ഫോട്ടോയെടുത്തതിന് ആ സെമിത്തേരി ജീവനക്കാരനെ പുറത്താക്കി.
സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ ചിത്രം വൈറലായതോടെ മാറഡോണയുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സെപെലിയോസ് പിനിയര്‍ ഫ്യൂണറല്‍ പാര്‍ലറിലെ പ്രസ്തുത ജീവനക്കാരനെ രാജ്യത്തിനു പുറത്താക്കണമെന്ന് മാറഡോണയുടെ ആരാധകര്‍ ആവശ്യപ്പെട്ടു. ഈ ഫോട്ടോയ്ക്ക് കമന്റുകള്‍ ഇടരുതെന്ന് അവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചു.
ബ്യൂണസ് ഐറിസിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയ്ക്കു സമീപം ബെലാ വിസ്റ്റ സെമിത്തേരിയിലാണു മാറഡോണയുടെ സംസ്‌കാരം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.
മാറഡോണയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പ്രകടനം നടത്തിയ ആരാധകരും പോലീസും തമ്മില്‍ വിവിധയിടങ്ങളില്‍ ഏറ്റുമുട്ടി.
മാറഡോണയുടെ മരണം കാര്‍ഡിയോമയോപ്പതി മൂലമാണെന്ന പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പ്രക്ഷോഭകരെ തെല്ല് ശാന്തരാക്കി.
https://www.facebook.com/Malayalivartha

























