അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് ഉഗ്രസ്ഫോടനം: 26 സൈനികര്‍ കൊല്ലപ്പെട്ടു;
അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്ഥോടനത്തില്‍ അഫ്ഗാന് സുരക്ഷ സേനയിലെ 26 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച്ച രാവിലെയാണ് ഗസ്നി മേഖലയില്‍ ഉഗ്രസ്ഫോടനം ഉണ്ടായത് . ഫ്രഞ്ച്-അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എഎഫ്പി ആണ് സ്ഫോടന വിവരം റിപ്പോര്‍ട്ടു ചെയ്തത്
സ്ഫോടനത്തിൽ കൊല്ലപ്പെട്ട 26 മൃതദേഹങ്ങള്‍ സ്ഥിരീകരിച്ചു. 17 പേരെ മുറിവേറ്റ നിലയില്‍ കണ്ടെത്തി. എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരാണ് - ഗസ്നി ആശുപത്രിയിലെ ഡയറക്ടര്‍ ബാസ് മൊഹമ്മദ് ഹെമത് പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇസ്ലാമിക ഭീകരവാദി സംഘടന താലിബാനും സര്‍ക്കാരും തമ്മില്‍ നിരന്തരം സായുധ ആക്രമണങ്ങള്‍ നടക്കുന്ന മേഖലയാണ്, രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഗസ്നി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദി സംഘടനകള്‍ ആരുംതന്നെ ഏറ്റെടുത്തിട്ടില്ല എന്ന് പ്രാദേശിക വാര്‍ത്താചാനല്‍, ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു
https://www.facebook.com/Malayalivartha