Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഭിചാര കൊലപാതകം മുതല്‍ പാറശ്ശാലയിലെ പ്രണയ വിഷബാധ വരെ..പ്രഗത്ഭ കുറ്റാന്വേഷകന്‍ ഡിവൈഎസ്പി കെ.ജെ. ജോണ്‍സണ്‍ വിടവാങ്ങുമ്പോൾ,കേരള പൊലീസിന് തീരാനഷ്ടം..


ദില്ലിയിൽ കോളേജ് വിദ്യാർഥികൾ താമസിച്ച് വന്ന പിജി കെട്ടിടം തകർന്നു വീണു; അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക, രക്ഷാപ്രവർത്തനം തുടരുന്നു...


ആലത്തൂരിലെ തോൽവിയുടെ കാരണം വ്യക്തമായി'; രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി റിജിൽ മാക്കുറ്റി; ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയിൽ അന്വേഷണ സമിതി...


വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം..“മര്യാദയ്‌ക്ക് സംസാരിക്കണം” എന്ന വാചകം പ്രയോഗിച്ചാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്...


കോയമ്പത്തൂരിലെ വിവാഹം കഴിഞ്ഞ് മടക്കം; കയ്പമംഗലത്ത് കാർ ലോറിക്ക് പിന്നിലിടിച്ച് തകർന്ന് ഇല്ലാതായത് 8 വിദ്യാർത്ഥികളുടെ ജീവൻ...

ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നു ; അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കും; . മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് നീക്കം

01 DECEMBER 2020 12:31 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈനയോട് ഇന്ത്യയ്ക്ക് ഉണ്ടായ പ്രശ്നങ്ങൾ ചില്ലറയല്ല. അതിന്റെ ആഘാതങ്ങളൂം പ്രത്യാഘാതങ്ങളൂം വേണ്ടുവോളം ലോകം മുഴുവൻ സാക്ഷിയായിരുന്നു. എന്നാൽ ഇതാ ലഡാക്ക് വിഷയത്തിന് പിന്നാലെ മറ്റൊരു കഠിനമായ നീക്കത്തിന് ഒരുങ്ങുകയാണ് ചൈന . പ്രകോപനമപരമായ മറ്റൊരു നീക്കം. അത്തരത്തിൽ ഉള്ള സൂചനകളും റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശമെന്ന് ചൈനീസ് കമ്പനി തലവനെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് . ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക് കഴിയുമെന്നും ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി .

അടുത്തവർഷം ആദ്യം നാഷനൽ പീപ്പിൾസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക എന്നും അറിയിച്ചു . മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് ചൈന ഇപ്പോൾ ഒരുങ്ങുന്നത് . ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വച്ചാകും അണക്കെട്ട് നിർമാണം നടത്തുന്നത് . ബ്രഹ്മപുത്ര നദിയുടെ തീരത്ത് മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അരുണാചൽ പ്രദേശിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മെഡോങ്. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ - ബംഗ്ലാദേശ് രാജ്യങ്ങളുടെ ആശങ്ക ഉയർത്തുകയും ചെയ്യും . ഭരണ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ യൂത്ത് ലീഗിന്റെ സാമൂഹിക മാദ്ധ്യമ പേജുകളിൽ കഴിഞ്ഞ ആഴ്ച അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രഹ്മപുത്രയിൽ ഇതിനോടകം തന്നെ ചൈന ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ അടക്കണ്ട.. എന്റെ മോളെ ഇവിടെ എത്തിക്കൂ നിലവിളിച്ച് അച്ഛൻ; ദേവിക മനഃപൂർവം ചാടിയത്  (3 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (3 hours ago)

ഞാൻ ചേട്ടന്റെ കൂടെ ജീവിക്കും.. പോലീസ് സ്റ്റേഷനിൽ; പിന്നാലെ ശാസ്താംകോട്ട കായലിൽ ചാടി.. കൈ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം  (4 hours ago)

കാമുകന് KTM ബൈക്ക് സമ്മാനം.. 9 പവൻ മോഷ്ടിച്ചത് കൂട്ടുകാരന്റെ വീട്ടിൽ നിന്ന്; റീൽ വൈറൽ, കയ്യോടെ തൂക്കി"  (4 hours ago)

16 ലക്ഷം ജനങ്ങൾ ഒഴിപോകും 40 മഞ്ഞു തടാകങ്ങൾ പൊട്ടാം ഇന്ത്യയിലും വൻ ദുരന്തം വരുന്നു മുന്നറിയിപ്പ്..!ഞെട്ടിച്ച് റിപ്പോർട്ട്  (4 hours ago)

കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി ‘സ്മൃതി വന്ദനം 2026’ ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ.  (7 hours ago)

കാമുകി ആത്മഹത്യ ചെയ്തതിന് പിന്നാലെ 21കാരൻ ട്രെയിനിനു മുന്നിൽ ചാടി  (7 hours ago)

24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഉണ്ടാകുന്നൻ വീഴ്ച അംഗീകരിക്കാനാകില്ല; വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

പി.എം. ശ്രീ പദ്ധതി; പിന്മാറാൻ കഴിയില്ലെന്ന സർക്കാർ വാദം വസ്തുതാവിരുദ്ധമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി  (8 hours ago)

കെ-ടെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനായി സുപ്രീം കോടതിയിൽ ക്യുറേറ്റീവ് ഹരജി നൽകി; ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ; തടസങ്ങൾ നീക്കുമെന്ന് മന്ത്രി അഡ്വ. എൻ ഷംസുദ്ദീ  (8 hours ago)

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്; വിവിധ ജില്ലകളിൽ പരിശോധനകളും റെയ്ഡുകളും തുടരുന്നു; ആശുപത്രികളുമായി സഹകരിച്ച്‌ തൂഫാൻ കെയർ പദ്ധതികളും  (8 hours ago)

ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വിശദമായ അന്വേഷണം നടത്തണമെന്ന് മന്ത്രി  (8 hours ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (8 hours ago)

രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട മർദ്ദനക്കേസ് ; പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവമാണിതെന്ന് നേതാക്കൾ  (8 hours ago)

രണ്ടാം ജിസിസി തരംഗത്തിന് കേരളം സജ്ജം;അനുകൂല ഘടകങ്ങള്‍ എണ്ണിപ്പറഞ്ഞ് വ്യവസായ പ്രമുഖര്  (8 hours ago)

Malayali Vartha Recommends