Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

നാട്ടുകാരുടെ ക്രൂരത നിറഞ്ഞ പെരുമാറ്റത്തിൽ നിന്ന് രക്ഷനേടാൻ കാടിന്റെ സ്വച്ഛതയിൽ അഭയം തേടുന്ന ഒരമ്മയും മകനും ..നാട്ടുകാർ അവനെ കുരങ്ങനെന്ന് വിളിച്ച് പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോഴും മകൻ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഉറച്ചു വിശ്വസിച്ച് ആ അമ്മ

02 DECEMBER 2020 05:51 PM IST
മലയാളി വാര്‍ത്ത

കാട്ടില്‍ മൃഗങ്ങള്‍ക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ ഒട്ടൊരു കൊതുകത്തോടെയാണ് നമ്മളെല്ലാം കണ്ടതും വായിച്ചതും .... അതൊക്കെ വെറും കഥകള്‍ മാത്രമാണെന്നും യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്നും കരുതിയവർക്ക് തെറ്റി.....നാട്ടുകാരുടെയും ബന്ധുക്കളുടെയും പരിഹാസവും ഉപദ്രവവും സഹിയ്ക്കാൻ വയ്യാതെ കാടിന്റെ സ്വച്ഛതയിൽ അഭയം തേടുന്ന ഒരമ്മയും മകനും ആഫ്രിക്കയിൽ ഉണ്ട്.

അഞ്ച് മക്കളെ നഷ്ടപ്പെട്ടതിനു ശേഷം ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കും വഴിപാടികള്‍ക്കും ശേഷം ഉണ്ടായ സാന്‍സിമാന്‍ എല്ലി എന്ന 21 -കാരനായ മകനെയും കൊണ്ട് ക്രൂരരായ നാട്ടുകാര്‍ക്ക് ഇടയില്‍ ജീവിക്കാന്‍ പാടുപെടുന്ന ഒരു അമ്മ. സാധാരണ മനുഷ്യന്റെ പെരുമാറ്റത്തില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് സാന്‍സിമാന്‍ എല്ലിയുടെ സ്വഭാവം . എങ്കിലും അവന്‍ ദൈവത്തിന്റെ അനുഗ്രഹമാണെന്ന് വിശ്വസിച്ച്‌ ആശ്വസിക്കാൻ ശ്രമിക്കുകയാണ് ആ അമ്മ.

അവന് സംസാരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യുവാനോ സാധിക്കില്ല. മറിച്ച് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കും. അവന് അമ്മ ഉണ്ടാക്കുന്ന ഭക്ഷണം ഒന്നും ഇഷ്ടമാകില്ല. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള എല്ലി സ്‌കൂളില്‍ പോയിട്ടില്ല. വനത്തിനുള്ളിലെ പഴങ്ങളും വാഴപ്പഴവും കഴിച്ചാണ് സാന്‍സിമാന്‍ എല്ലി ജീവിക്കുന്നത്. ചിലപ്പോള്‍ പുല്ലും ഭക്ഷിക്കും.

ഗ്രാമവാസികൾ അവനെ മനുഷ്യനായി കാണുന്നതേ ഇല്ല.. തരം കിട്ടിയാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും അവനെ തല്ലിയോടിക്കും .. അതുകൊണ്ട് തന്നെ അവന്‍ കാടുകളിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. മൈക്രോസഫലി എന്ന രോഗാവസ്ഥയുള്ള എല്ലിയ്ക്ക് സാധാരണ മനുഷ്യന്റെ തലയേക്കാള്‍ വലുപ്പം കുറവാണ്. അവന്‍ ജനിക്കുമ്പോള്‍ ഒരു ടെന്നീസ് ബോളിന്റെ അത്ര മാത്രമേ അവന്റെ തലയ്ക്ക് വലിപ്പമുണ്ടായിരുന്നൂള്ളൂ എന്നാണ് അവന്റെ അമ്മ പറയുന്നത്. മൈക്രോസെഫാലി എന്ന രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാണ് ഇത്

അവന്റെ അസാധാരണമായ രോഗാവസ്ഥ കണ്ട് നാട്ടുകാര്‍ അവനെ കുരങ്ങനെന്ന് വിളിക്കുന്നതും കളിയാക്കുന്നതും എല്ലിയുടെ അമ്മയെ വളരെ വിഷമിപ്പിക്കുന്നു. നാട്ടുകാരെ ഭയന്ന് കാട്ടില്‍ കഴിയുന്ന അവന്‍ വേഗത്തില്‍ ഓടാനും മരങ്ങളില്‍ വലിഞ്ഞു കയറാനും ഒക്കെ പഠിച്ചു. ചിലപ്പോള്‍ ഓടിപ്പോകുന്ന അവന്‍ 230 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. അവന് പിന്നാലെ നടന്ന് അവനെ തിരികെ കൊണ്ടു വരാനുള്ള പെടാപാടിലാണ് ഈ അമ്മ.

ചിലപ്പോൾ ഓടിപോകാതിരിക്കുവാന്‍ കയര്‍ കൊണ്ടു കെട്ടിയിടാറുണ്ടെന്നും ആ 'അമ്മ പറയുന്നു.. എന്നാൽ കൂടുതല്‍ നേരം തന്റെ മകനെ കെട്ടിയിടാനും ആ അമ്മ മനസ്സിന് കഴിയില്ല. ഒരു മൃഗത്തെപ്പോലെ കണ്ട് കുട്ടികളും മുതിര്‍ന്നവരും അവനെ ശകാരിക്കുമ്പോഴും ഉപദ്രവിക്കുമ്പോഴും നിസ്സഹായ ആയി നോക്കി നില്‍ക്കാന്‍ മാത്രമേ ഈ അമ്മയ്ക്ക് ആകുന്നുള്ളൂ.

അയല്‍ക്കാര്‍ അവനെ മനുഷ്യനായി കാണാതെ കുരങ്ങായി കണ്ട് ഉപദ്രവിക്കുമ്പോഴും എല്ലിയുടെ അമ്മ ഈ വർഷങ്ങളിലെല്ലാം മകനെ സ്നേഹപൂർവ്വം പരിപാലിച്ചു. എന്നാൽ, ഇന്ന് അവരുടെ സാഹചര്യങ്ങളും മോശമായിക്കൊണ്ടിരിക്കുകയാണ് ... നാട്ടുകാർക്ക് അവൻ മൃഗമാണ്... എന്നാൽ പെറ്റമ്മയ്ക്ക് തന്റെ മകനെ തള്ളിക്കളയാൻ ആവില്ലല്ലോ...

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (8 minutes ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (14 minutes ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (55 minutes ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (1 hour ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (1 hour ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (1 hour ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (1 hour ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (2 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (2 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (2 hours ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (3 hours ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (3 hours ago)

Malayali Vartha Recommends