Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

പടിഞ്ഞാറൻ അരുണാചൽ പ്രദേശിനു സമീപം ചൈനയുടെ നുഴഞ്ഞ് കയറ്റം; ഉപഗ്രഹചിത്രത്തിൽ ഞെട്ടിക്കുന്ന കാഴ്ച്ച ; മൂന്നു ഗ്രാമങ്ങൾ പണിതെടുത്തു

07 DECEMBER 2020 01:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ അതിർത്തിയുടെ അരികിലായി പടിഞ്ഞാറൻ അരുണാചൽ പ്രദേശിനു സമീപം ചൈനയുടെ കള്ളകളി . മൂന്നു ഗ്രാമങ്ങൾ പണിതൊരുക്കി നെറിക്കെട്ട കളി തുടരുകയാണ് ചൈന. ഉപഗ്രഹചിത്രം പുറത്ത് വന്നതോടെയാണ് ഈ നെറിക്കെക്കേട് പുറം ലോകം അറിയുന്നത്. മൂന്നു ഗ്രാമങ്ങൾ നിർമിച്ചതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത് . ഇന്ത്യ, ചൈന, ഭൂട്ടാൻ അതിർത്തികൾ ചേരുന്ന മുക്കവലയ്ക്കു സമീപമുള്ള ബും ലാ പാസിൽനിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയായാണ് ഗ്രാമങ്ങളെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഈ മൂന്ന് ഗ്രാമങ്ങളിലേക്കും താമസക്കാരെയും എത്തിച്ചു. ആദ്യ ഗ്രാമം 2020 ഫെബ്രുവരി 17ഓടെയായിരുന്നു പൂർത്തിയാക്കിയത്. ഇവിടെ 20 കെട്ടിടങ്ങളാണുള്ളത് . നവംബർ 28ഓടെ പണി പൂർത്തിയായ രണ്ടാമത്തെ ഗ്രാമത്തില്‍ അൻപതോളം നിർമിതികളുണ്ട്. മൂന്നാമത്തെ ഗ്രാമത്തിൽ 10 കെട്ടിടങ്ങളുള്ളതായാണ് ഉപഗ്രഹചിത്രം സൂചിപ്പിക്കുന്നത്. ഇന്ത്യ– ചൈന അതിർത്തി സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ നീക്കമെന്നാണ് ഇപ്പോൾ ഉള്ള വിലയിരുത്തൽ.

‘അവകാശവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും, കടന്നുകയറ്റങ്ങൾ വർധിപ്പിക്കുന്നതിനും കമ്യൂണിസ്റ്റ് പാർട്ടിയിലെ ചൈനീസ്, ടിബറ്റൻ അംഗങ്ങളെ ഇന്ത്യൻ അതിർത്തിയിൽ വിന്യസിക്കുന്നതിനുള്ള തന്ത്രമാണ് ചൈന പ്രയോഗിക്കുന്നത് എന്ന് ചൈനീസ് നിരീക്ഷകനായ ഡോ. ബ്രഹ്മ ചെല്ലാനി പറഞ്ഞു. ദക്ഷിണ ചൈനാ കടലിൽ മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചു കടന്നുകയറിയതു പോലെ, ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയൻ പ്രദേശങ്ങളിൽ നുഴഞ്ഞുകയറാൻ സമാന മാർഗങ്ങൾ ചൈന ഉപയോഗിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി .ഭൂട്ടാന്റെ പ്രദേശം കയ്യേറി ചൈന പുതിയ ഗ്രാമം സൃഷ്ടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും വരുന്നത്. 2017ൽ ഇന്ത്യ– ചൈന സംഘർഷം ഉണ്ടായ ദോക്‌ലായ്ക്ക് 9 കിലോമീറ്റർ മാത്രം അകലെയായിരുന്നു ചൈനയുടെ പുതിയ ഗ്രാമം. ‌അതിർത്തി മേഖലകളിൽ വ്യാപകമായി റോഡുകൾ നിർമിച്ച് സേനാ നീക്കം വേഗത്തിലാക്കാനും ചൈന‌ ശ്രമിക്കുന്നുണ്ട്. ചൈനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്ത്യ, അതിർത്തിയിൽ സൈനിക സന്നാഹം ശക്തമാക്കി കഴിഞ്ഞു.

.ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ നാള്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ വീണ്ടും ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം. ഗ്രാമങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ സേനാവിന്യാസം ശക്തമാക്കി. സമാധാനത്തിന് ഭംഗം ഉണ്ടാക്കുന്ന ഗൂഢനീക്കങ്ങള്‍ അപക്വവും പ്രകോപനപരവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു . അരുണാചല്‍പ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്ന് ചൈന മൂന്ന് ഗ്രാമങ്ങളുടെ നിര്‍മ്മാണമാണ് നടന്നിട്ടുള്ളത്. അതേസമയം അമേരിക്കന്‍ ഭൗമനിരീക്ഷണ ഏജന്‍സിയായ പ്ലാനറ്റ് ലാബ്സ് ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ചൈന പ്രതിരോധത്തിലായ്യിരിക്കുകയാണ് . ഇന്ത്യ- ചൈന- ഭൂട്ടാന്‍ മുക്കവലയ്‌ക്ക് അടുത്താണ് ഗ്രാമങ്ങള്‍. ബും ലാ ചുരത്തില്‍ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം ആണ് ഗ്രാമങ്ങളിലേയ്ക്ക് ഉള്ളത്. ദോക്‌ലാമില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രമെ ഇവിടെ നിന്ന് ദൂരം ഉള്ളു എന്നതും ശ്രദ്ധേയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (13 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (24 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (49 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (59 minutes ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends