Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

എന്ത് ചൈന? ഇന്ത്യയാണ് മാതൃക; മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ബില്‍ ഗേറ്റ്‌സിന്റെ പ്രശംസ; ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവര്‍ ഇന്ത്യയെകുറിച്ച് പഠിക്കണം; നോട്ട് നിരോധനത്തോടെ ഇന്ത്യയില്‍ സാര്‍വത്രികമായ ഡിജിറ്റല്‍ വത്കരണം സാധ്യമായി

09 DECEMBER 2020 11:21 AM IST
മലയാളി വാര്‍ത്ത

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിക്കുന്നതാണ് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം. ഓരോ സാമ്പത്തിക പരിഷ്‌കരണത്തെയും കണ്ണുംപൂട്ടി എതിര്‍ക്കുക, പരമാവധി ജനങ്ങളുടെ ഇടയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നിവയാണ് ഇന്ത്യയില്‍ നടക്കുന്നത്. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിക്കുകയാണ്. ഇതിന് തെളിവാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ വാക്കുകള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരണ നയങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളെയും അദ്ദേഹം പ്രശംസിക്കുകയാണ്. സിങ്കപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ബില്‍ ഗേറ്റ്‌സ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ചൈനയൊഴികെ ഏതെങ്കിലും രാജ്യത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവരോട് ഇന്ത്യയെ ചൂണ്ടിക്കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നോട്ട് നിരോധനത്തോടെ ഇന്ത്യയില്‍ സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട് രീതികളെയും ആധാറിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ അഭിപ്രായപ്രകടനം. 2016ല്‍ നോട്ട് നിരോധനത്തിനുശേഷമാണ് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്ക് ഇന്ത്യയില്‍ ഇത്രയധികം സ്വീകാര്യത ലഭിച്ചത്. യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) വന്നതോടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുകയും വയര്‍ലസ് ഡേറ്റാ നിരക്കുകള്‍ ലോകത്തെ ഏറ്റവും താഴ്ന്ന നിലയിലാകുകയും ചെയ്തു. രാജ്യത്തിന്റെ യുപിഐ പ്ലാറ്റ്‌ഫോം ഫെയ്‌സ്ബുക്, ആമസോണ്‍, വാള്‍മാര്‍ട്ട്, പേടിഎം തുടങ്ങി ഏതു കമ്പനിക്കും ഉപയോഗിക്കാമെന്ന നിബന്ധനയും ഇന്ത്യ വച്ചതോടെ യൂസര്‍ ഫീ ഇല്ലാതെ എല്ലാ സേവനങ്ങള്‍ക്കും യുപിഐ ഉപയോഗിക്കാനായി.

ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകള്‍ തമ്മിലോ, അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുള്‍പ്പടെ ആഗോള തിരിച്ചറിയലിനും ഡിജിറ്റല്‍ പേമെന്റിനുമായി ഇന്ത്യ ഉത്കര്‍ഷേച്ഛയുളള വേദികള്‍ നിര്‍മിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ഈ നയങ്ങള്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം വിതരണം ചെയ്യുന്നതിനുളള ചെലവ് ഗണ്യമായി കുറച്ചു, പ്രത്യേകിച്ച് മഹാമാരിയുടെ സമയത്ത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്, ആ വ്യവസ്ഥിതിക്ക് ചുറ്റുമുളള നവീകരണങ്ങള്‍ അസാധാരണമാണെന്നും ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു മികച്ച മാതൃകയാണ്. ഓപ്പണ്‍സോഴ്‌സ് സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ സമാനമായ വ്യവസ്ഥിതികള്‍ അവതരിപ്പിക്കാന്‍ മതിയായ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചിട്ടില്ലാത്ത മറ്റുരാജ്യങ്ങളെ തങ്ങളുടെ സംഘടന സഹായിച്ചുവരികയാണ്. കോവിഡ് പ്രതിരോധ വാക്‌സിന്‍ വേഗത്തില്‍ വികസിപ്പിച്ചെടുക്കാനായതിലും ബില്‍ ഗേറ്റ്‌സ് സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായി അടുത്ത വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ആറ് ചികിത്സാരീതികള്‍ ഉണ്ടായിരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു സുപ്രധാനനേട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'റിമോട്ട് ലേണിങ്, ടെലിമെഡിസിന്‍, ഡിജിറ്റല്‍ പണമിടപാടുകള്‍ തുടങ്ങി ഡിജിറ്റല്‍ കാര്യങ്ങള്‍ മൊത്തത്തില്‍ വളരെയധികം പുരോഗമിച്ചു. മഹാമാരി ഭീതിജനകമായിരുന്നുവെങ്കിലും അത് ഇത്തരത്തിലുളള ചില നവീകരണങ്ങളിലേക്കാണ് നമ്മെ എത്തിച്ചത്, വേഗത്തിലുളള പ്രതിരോധവാക്‌സിന്‍ ഉള്‍പ്പടെ. ആര്‍ക്കാണ് കോവിഡ് വാക്‌സിന്‍ ലഭിക്കേണ്ടതെന്ന് ലോകത്തെ സാമ്പത്തികശക്തിയായ രാജ്യങ്ങള്‍ തീരുമാനിക്കരുതെന്നും തുല്യത ഉറപ്പാക്കണം. വാക്‌സിനുകള്‍ക്ക് 2022 ഓടെ കൊറോണ വൈറസിന്റെ അവസാനം കുറിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മഹാമാരി വന്നേക്കാമെന്ന കാര്യം നാം മറന്നുകൂട. അതിനാല്‍ നാം അതിനായി നിക്ഷേപം നടത്തുകയും തയ്യാറായി ഇരിക്കുകയും വേണമെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 minutes ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (10 minutes ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (35 minutes ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (50 minutes ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (10 hours ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (10 hours ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (10 hours ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (10 hours ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (10 hours ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (11 hours ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (11 hours ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (11 hours ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (11 hours ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (11 hours ago)

Malayali Vartha Recommends