ഓക്‌സ്ഫഡ് വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിലുള്‍പ്പെടുത്താന്‍ തീരുമാനം

ഓക്‌സ്ഫഡ് ആസ്ട്രസെനക്കാ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഒരുമിച്ച് പരീക്ഷണങ്ങളിലുള്‍പ്പെടുത്താന്‍ തീരുമാനം. രണ്ട് വാക്‌സിനും ഒരുമിച്ച് പ്രയോഗിക്കുന്നത് ആളുകള്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് യുകെ, റഷ്യന്‍ ശാസ്ത്രജ്ഞര്‍ ഒന്നിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഓക്‌സ്ഫഡ് സര്‍വകകലാശാല ആസ്ട്രാസെനെക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനും മോസ്‌കോയിലെ ഗമാലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിനും ഏതാണ്ട് സമാനഘടകങ്ങളാണുള്ളത്. വ്യത്യസ്ത വാക്‌സിനുകളുടെ സംയോജനം എങ്ങനെ ഫലപ്രദമാക്കാമെന്ന ആലോചനയിലാണെന്നും സ്പുട്‌നിക് വി വികസിപ്പിച്ചെടുത്ത റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉടന്‍ പരീക്ഷണം ആരംഭിക്കുമെന്നും അസ്ട്രസെനെക്ക പറഞ്ഞു.
https://www.facebook.com/Malayalivartha



























