യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമായി....അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതായി പ്രമേയത്തില്‍ ആരോപണം

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് തുടക്കമായി. കാപ്പിറ്റോള്‍ മന്ദിരത്തിനുെേനരയുണ്ടായ ആക്രമണത്തില്‍ ഡൊണാള്‍ഡ് ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉള്‍പ്പെടുന്ന പ്രമേയം തിങ്കളാഴ്ച യു.എസ്. ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു.അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികള്‍ക്ക് ആഹ്വാനം ചെയ്തതായി പ്രമേയത്തില്‍ ആരോപിക്കുന്നു.
25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കംചെയ്യാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ ചര്‍ച്ചയ്ക്കുവെച്ചെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധികള്‍ ശബ്ദവോട്ടോടെ തീരുമാനം തള്ളി.
പ്രമേയത്തില്‍ ചൊവ്വാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കും. പ്രമേയം പാസായാല്‍ തീരുമാനമെടുക്കാന്‍ പെന്‍സിന് 24 മണിക്കൂര്‍ സമയം നല്‍കുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി വ്യക്തമാക്കി. പെന്‍സ് ഇതിനു തയ്യാറായില്ലെങ്കില്‍ ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























