അമേരിക്കയിലെ ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് മരണം.... 10 പേര്‍ക്ക് പരിക്ക്

ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം.
നൈട്രജന്‍ ചോര്‍ന്നതാണ് അപകട കാരണം. പരിക്കേറ്റവരില്‍ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. അഗ്‌നിശമന സേനാംഗങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha


























