വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്നും യാത്രക്കാരന്റെ നിലവിളി. ‘ഭയന്നു വിറച്ച് സഹയാത്രക്കാർ. നടുക്കുന്ന സംഭവ വികാസങ്ങളാണ് അരങ്ങേറിയിരിക്കുന്നത്. ഷിപ്പോൾ വിമാനത്താവളത്തിൽ നിന്ന് പ്രാഗിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ. ഇന്നലെ രാത്രിയായിരുന്നു സംഭവം.ഇയാൾ അറസ്റ്റിലായി .
ചെക്ക് റിപ്പബ്ലിക് പൗരനായ ഇയാളെ നെതർലാൻഡ്സ് സൈനിക പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. പ്രാഗിലേക്കുള്ള ടിക്കറ്റുമായി ബോർഡിങ് ഗേറ്റിന് സമീപം നിന്ന പ്രതി , വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. തുടർന്ന് സുരക്ഷാ പരിശോധനകൾ നടത്തി. ബോംബ് കണ്ടെത്തിയില്ല. ശേഷമാണ് വിമാനം വൈകി പുറപ്പെട്ടത്.
https://www.facebook.com/Malayalivartha


























