Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ഭീകരവാദത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല ; ‌ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉൾപ്പെടുത്തി

26 FEBRUARY 2021 02:24 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാൻ എത്ര കിട്ടിയിട്ടും പഠിക്കുന്നില്ല. താക്കീത് നല്‍കിയിട്ടും ഭീകരവാദത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിക്കാത്തതിനെ തുടർന്ന് ‌ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ ഇത് വരെയും തുനിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റിൽ തന്നെ തുടരുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്നവർക്കെതിരെയും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതുമായ ശക്തികള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എഫ്‌എടിഎഫ്. പാകിസ്ഥാൻ ഗ്രേലിസ്റ്റില്‍ തുടരുന്നതിനാല്‍ ഇതുവരെ 38 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തന്ത്രപരമായി ഭീകരവാദത്തെ നേരിടുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.

 

 

നേരത്തെ എഫ്‌എടിഎഫ് മുന്നോട്ട് വെച്ച 27 നിര്‍ദ്ദേശങ്ങള്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടികളില്‍ നേരിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളില്‍ പിഴവുണ്ടായെന്ന് എഫ്‌എടിഎഫ് അധ്യക്ഷന്‍ മാര്‍കസ് പ്ലെയെര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്ന ശക്തികളെ അടിച്ചമര്‍ത്താന്‍ എഫ്.എ.ടി.എഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി വരെയായിരുന്നു സമയം നൽകിയിരുന്നത് . എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ല. ജൂണ്‍ മാസത്തിനകം 27ല്‍ ബാക്കിയുളള മൂന്ന് കാര്യങ്ങളും പൂര്‍ത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തുടരുകയോ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്താല്‍ രാജ്യത്തിന് ലോക ബാങ്ക്, ഐഎംഎഫ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സാമ്ബത്തിക സഹായം ലഭിക്കുകയില്ല. നിലവില്‍ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍ കരിമ്ബട്ടികയിലായാല്‍ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകും. കഴിഞ്ഞ 13 വര്‍ഷമായി പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍ തുടരുകയാണ്. ഇത് 38 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് പാകിസ്ഥാന് ഇപ്പോൾ ഉണ്ടാക്കിയത്.

ഗ്രേ ലിസ്‌റ്റില്‍ പാകിസ്ഥാന്‍ തുടരുമ്പോൾ അന്താരാഷ്‌ട്ര നാണയ നിധിയില്‍ ഉള്‍പ്പടെ ആഗോള സംഘടനകളില്‍ നിന്ന് വികസനത്തിന് സാമ്പത്തിക സഹായം ലഭിക്കില്ല. നിലവില്‍ കടുത്ത ദാരിദ്രാവസ്ഥയില്‍ വിഷമിക്കുന്ന രാജ്യത്തിന് വന്‍ തിരിച്ചടി തന്നെയാണ് ഈ തീരുമാനം. എന്നാല്‍ പാകിസ്ഥാന്‍ ഗ്രേ ലിസ്‌റ്റില്‍ തന്നെ തുടരാന്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എഫ്.എ.ടി.എഫിനെ നിര്‍ബന്ധിച്ചതായി പാക് മാദ്ധ്യമങ്ങള്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 hour ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (3 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (3 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (3 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (5 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (7 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (7 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (7 hours ago)

Malayali Vartha Recommends