സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.

യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെയോടെയാണ് റഷ്യൻ സേന കീവ് ലക്ഷ്യമിട്ട് കനത്ത ആക്രമണം അഴിച്ചുവിട്ടത് എന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സമീപ മാസങ്ങളിൽ റഷ്യയും യുക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് ഈ സംഭവം. കീവിലെ ജനവാസ മേഖലകളിലും വെയർഹൗസുകളിലുമാണ് രാത്രിയോടെ ശക്തമായ മിസൈലാക്രമണമുണ്ടായത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ ടെലിഗ്രാമിലൂടെ അറിയിച്ചു. ഒമ്പത് നിലകളുള്ള ഒരു റെസിഡൻഷ്യൽ ബ്ലോക്കിന്റെ മുകൾ നിലകൾ തകർന്ന് വീഴുകയും വൻ തീപിടിത്തം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മറ്റൊരു പ്രദേശത്ത് ചിലർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ ഒരു ഷെൽട്ടറിനുള്ളിൽ ആളുകൾ കുടുങ്ങിനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ആക്രമണത്തിൽ ആറുപേർക്ക് പരുക്കേറ്റതായും ആക്രമണത്തിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടതായും കീവ് സിറ്റി അധികൃതർ ടെലിഗ്രാം സന്ദേശത്തിലൂടെ ഔദ്യോഗികമായി അറിയിച്ചു. കീവ് മേഖലയിലെ കഗർലിക് ഗ്രാമത്തിന് സമീപം റഷ്യയുടെ 'കാലിബ്ർ' മിസൈലുകൾ സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും അവ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നതായും യുക്രെയ്ൻ വ്യോമസേനയും മുന്നറിയിപ്പ് നൽകിയിരുന്നു.
കീവിൽ രാത്രികളിൽ വ്യോമാക്രമണങ്ങൾ പതിവായിരിക്കുകയാണ്. അതേസമയം, നാലര വർഷത്തിലേറെയായി തുടരുന്ന യുദ്ധത്തിൽ മോസ്കോയെ ചർച്ചാമേശയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി യുക്രെയ്നും സമീപ മാസങ്ങളിൽ റഷ്യയ്ക്കുള്ളിലെ പ്രത്യാക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
അറേബ്യക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ. തങ്ങൾക്ക് മേലുള്ള ഉപരോധം ഉടൻ നീക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരുമെന്നുമാണ് മുന്നറിയിപ്പ്. ഇനി ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താൻ തങ്ങൾക്ക് ശേഷിയുണ്ടെന്നും ഹൂതികൾ ഭീഷണി മുഴക്കി. ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പത്ത് കപ്പലുകൾ മുക്കിയതായും എട്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതി വക്താക്കൾ അവകാശപ്പെട്ടു. മേഖലയിൽ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഒമ്പത് ആക്രമണങ്ങൾ നടത്തിയെന്നും 14 എണ്ണ ടാങ്കറുകൾ തടഞ്ഞുവെച്ചെന്നും ഹൂതികൾ കൂട്ടിച്ചേർത്തു. ഉപരോധം പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നാണ് ഹൂതികളുടെ പുതിയ പ്രഖ്യാപനം നൽകുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha























