അമേരിക്കയിലെ മിനാപോളിസില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ മിനാപോളിസില്‍ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് മിനാപോളിസിലെ 22 അവന്യുവിലുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പില്‍ ഇവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവ സ്ഥലത്ത് പോലീസ് എത്തിച്ചേര്‍ന്നപ്പോഴേക്കും ഇവര്‍ മരിച്ചിരുന്നു. ആക്രമിയെ കണ്ടെത്താന്‍ സാധിച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. ഈസ്റ്റ് ലേക്ക് സ്ട്രീറ്റിലാണ് രണ്ടാമത്തെ വെടിവയ്പ്പ് നടന്നത്. പരസ്പരം വഴക്കടിച്ച രണ്ട് പേര്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു.
ഇത് കണ്ട് സമീപം നിന്നയാളാണ് വെടിയേറ്റ് മരിച്ചത്. പോലീസ് എത്തി പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ഇയാളും മരണത്തിന് കീഴടങ്ങി. മെട്രോ ട്രാന്‍സിറ്റ് പോലീസിന്റെ കണക്കനുസരിച്ച് ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് ശേഷമാണ് മൂന്നാമത്തെ വ്യക്തി കൊല്ലപ്പെട്ടത്.
അക്രമാസക്തനായ ഒരാള്‍ മറ്റൊരാളെ വെടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും മരണം സംഭവിച്ചു. കാലില്‍ വെടിവച്ചാണ് അക്രമിയെ പോലീസ് കീഴടക്കിയത്.
https://www.facebook.com/Malayalivartha

























