Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടനിലെ ഡെയ്റ്റിങ് ആപ്പുകളില്‍ ഇനി മുതല്‍ 'വാക്സിന്‍ സ്വീകരിച്ചു' എന്ന ബാഡ്ജ് ചേര്‍ക്കാം; 'അമൂല്യമായ മൂലധനം' എന്ന് വിശേഷിപ്പിച്ച് നദീം സഹാവി

08 JUNE 2021 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇനി മുതല്‍ യുകെയില്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്ന ബാഡ്ജ് തങ്ങളുടെ പ്രൊഫൈല്‍ ബയോവില്‍ ചേര്‍ക്കാം. ടിന്‍ഡര്‍, മാച്ച്‌, ഹിന്‍ജ്, ബംബിള്‍, ബഡൂ, പ്ലെന്റി ഓഫ് ഫിഷ്, അവര്‍ ടൈം, മസ്മാച്ച്‌, തുടങ്ങി ഡേറ്റിംഗ് ആപ്പുകള്‍ വാക്‌സിനേഷനെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരുമായി പുതിയ പദ്ധതിക്കായി കൈകോര്‍ത്തിട്ടുണ്ട്. ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്‌ യു കെ മന്ത്രിയായ നദീം സഹാവി ഈ പദ്ധതിയെ 'അമൂല്യമായ മൂലധനം' എന്നാണ് വിശേഷിപ്പിച്ചത്.

പ്രൊഫൈലില്‍ വാക്‌സിന്‍ ബാഡ്ജ് ചേര്‍ക്കുന്ന ഉപഭോക്‌താക്കള്‍ക്ക് ഫ്രീ ക്രെഡിറ്, സൂപ്പര്‍ ലൈക്സ്, പ്രീമിയം അക്കൗണ്ടുകള്‍ക്കുള്ള സൗകര്യങ്ങളായ പ്രൊഫൈല്‍ ബൂസ്റ്റ്, വിര്‍ച്യുല്‍ റോസ് എന്നിവ ലഭിക്കും. അമേരിക്കന്‍കമ്പനിയായ ബംബിള്‍ ഉപഭോക്താക്കള്‍ക്ക് മഹാമാരിക്കാലത്തെ ഡേറ്റിംഗ് എന്ന പേരില്‍ പുതിയ പരിപാടി ആവിഷ്കരിച്ചിട്ടുണ്ട് കമ്പനി.

 

സാമൂഹിക അകലം പിന്തുടരല്‍, മാസ്ക് ധരിക്കല്‍, തിരക്ക് കൂടിയ സ്ഥലങ്ങളില്‍ ഒരുമിച്ച്‌ കൂടല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച്‌ ബംബിള്‍ യൂസേഴ്സിന് തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കുന്ന പദ്ധതിയാണിത്.

എന്നാല്‍, പ്രൊഫൈലില്‍ വാക്‌സിന്‍ സ്വീകരിച്ചു എന്ന ബാഡ്ജ് ചേര്‍ക്കുന്നവര്‍ യഥാർഥത്തിൽ വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലേ എന്ന് ഉറപ്പു വരുത്താന്‍ ഇത് വരെ മാർഗങ്ങളൊന്നും കമ്പനി കണ്ടെത്തിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു.

 

 

 

 

 

 

 

 

 

 

 

ലണ്ടന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലൈറ് ഡേറ്റിന്റെ കണക്ക് പ്രകാരം 60 ശതമാനം ഡേറ്റിംഗ് സൈറ്റ് ഉപയോഗിക്കുന്നവരും വാക്‌സിന്‍ വിരുദ്ധരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നില്ല എന്നാണ് കാണിക്കുന്നത്. YouGov ന്റെ ഏറ്റവും പുതിയ സര്‍വേ പ്രകാരം 5,000 ല്‍ 28 ശതമാനം പേര് മാത്രമാണ് വാക്‌സിന്‍ എടുക്കാത്തവരെ ഡേറ്റ് ചെയ്യില്ല എന്ന് പറയുന്നത്. അതേസമയം രണ്ട് ശതമാനം പേര്‍ വാക്‌സിന്‍ എടുത്തവരെ ഡേറ്റ് ചെയ്യില്ല എന്നും പറയുന്നുണ്ട്.

അമേരിക്കയില്‍ കണ്ണിറുക്കുന്ന ഇമോജിക്ക് പകരം ആളുകള്‍ സിറിഞ്ചിന്റെ ഇമോജി ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രൊഫൈലില്‍ രണ്ട് ഡോസുകളും സ്വീകരിച്ച സെല്‍ഫി ചേര്‍ത്താല്‍ പതിവിനെക്കാള്‍ ഇരട്ടി സൗഹൃദങ്ങള്‍ ലഭിക്കുമത്രേ.വാക്സി൯ സ്വീകരിച്ചവരെ പങ്കാളികളായി ലഭിക്കാന് ആലുകള് താല്പര്യപ്പെടുന്നു എന്നതിന്റെ തെളിവാണിത്.

 

 

OKCupid പറയുന്നതനുസരിച്ച്‌ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് കാണിക്കുന്ന പ്രൊഫൈലുകള്‍ക്ക് മറ്റു പ്രൊഫൈലുകളെ അപേക്ഷിച്ച രണ്ടിരട്ടി ലൈക് ലഭിച്ചുവെന്നു കാണിക്കുന്നു. ജനുവരിയില്‍ ടിന്‍ഡറില്‍ ബയോയില്‍ വാക്‌സിന്‍ എന്ന് ചേര്‍ക്കുന്ന ആളുകളുടെ വളര്‍ച്ച 238 ശതമാനം ആണ് രേഖപ്പെടുത്തിയത്. ബംബിളിലും സമാനമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (19 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (20 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (38 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends