ഒമാനില്‍ മഴ വെള്ളപ്പാച്ചില്‍ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി; കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം നേരത്തെ കണ്ടത്തി, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ഒമാനില്‍ മഴ വെള്ളപ്പാച്ചില്‍ കാണാതായ സ്‍ത്രീയുടെ മൃതദേഹം കണ്ടെത്തി. തെക്കന്‍ ശര്‍ഖിയയില്‍ സൂര്‍ വിലായത്തിലെ വാദി ബു ക്വാലയില്‍ നിന്നാണ് ഈ ഒമാന്‍ സ്വദേശിനിയുടെ ജഡം കണ്ടെടുത്തതെന്ന് സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവനയില്‍ പറയുന്നു.
ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെയാണ് വെള്ളപാച്ചില്‍ കാണാതായത്. ഇവര്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്‍ച കണ്ടെത്തിയിരുന്നു. കാണാതായ നാലാമന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നുവെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























