സാമൂഹിക മാധ്യമങ്ങളിലെ മോശം പെരുമാറ്റത്തെ തുടർന്ന് പാകിസ്ഥാനി നടനെ കുവൈത്തില്‍ നിന്ന് നാടു കടത്തും

സാമൂഹിക മാധ്യമങ്ങളില്‍ പൊതു മര്യാദകള്‍ ലംഘിച്ച് പെരുമാറിയ പാകിസ്ഥാനി നടനെ കുവൈത്തില്‍ നിന്ന് നാടുകടത്തുമെന്ന് വിവരം . പൊതു മര്യാദകള്‍ക്ക് നിരക്കാത്ത രീതിയിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് കഴിഞ്ഞ സെപ്‍തംബറില്‍ കുവൈത്ത് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് രണ്ട് വര്‍ഷം തടവ് വിധിച്ചിരുന്നു. സുരക്ഷാ വിഭാഗങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്.
തടവും പിഴയും കൂടാതെ ശിക്ഷ പൂര്‍ത്തിയായ ശേഷം നാടുകടത്താനായിരുന്നു നേരത്തെയുണ്ടായിരുന്ന കോടതി വിധി. കേസിലെ വിധിയില്‍ പിന്നീട് മേല്‍ കോടതി മാറ്റം വരുത്തിയെങ്കിലും നാടു കടത്താനുള്ള ഉത്തരവ് നില നില്‍ക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്‍നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയുടെ പേരിലാണ് ഇയാള്‍ നടപടി നേരിടുന്നത്. എന്നാല്‍ തന്റെ സ്‍നാപ്ചാറ്റ് അക്കൗണ്ട് ആ സമയത്ത് ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു പ്രതി അവകാശപ്പെട്ടത്.
https://www.facebook.com/Malayalivartha
























