Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയെയും അമേരിക്കയെയും മറികടന്ന് ജിഡിപി വളർച്ചയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്: 2022 ലും ഇന്ത്യ മുന്നിലായിരിക്കുമെന്നും പ്രവചനം

28 JULY 2021 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ചൈനയെയും അമേരിക്കയെയും മറികടന്ന് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം... ഇതെന്തൊരു മറിമായം... അമ്പരന്നു ലോകം... ജിഡിപി വളർച്ചയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്; ഈ അപൂർവ നേട്ടം കൈവരിച്ചതിന് പിന്നാലെ 2022 ലും ഇന്ത്യ മുന്നിലായിരിക്കും എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു...


2021 ലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ച 9.5 ശതമാനമാണ്. പക്ഷേ യുഎസ്, യുകെ ഉൾപ്പെടുന്ന വികസിത രാജ്യങ്ങളുടെ ജിഡിപി വളർച്ച ഇതിലും കുറവാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇൻർനാഷണൽ മോണിറ്ററി ഫണ്ടാണ്(ഐഎംഎഫ്) ഈ വിവരങ്ങൾ അടക്കമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധമാക്കിയിരിക്കുന്നത്.

2021 ൽ യുകെയിലെയും യുഎസിലെയും ജിഡിപി വളർച്ച വെറും 7 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ കഴിഞ്ഞാൽ ജിഡിപി വളർച്ചയിൽ മുൻപന്തിയിലുള്ളത് ചൈനയാണ്. ചൈനയിലെ നിലവിലുള്ള വളർച്ച നിരക്ക് 8.1 ശതമാനമാണ്. ജർമനി, ഇറ്റലി, ജപ്പാൻ, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും ജിഡിപി വളർച്ചയിൽ വളരെയധികം പിന്നിലാണ്.

കൊറോണ പ്രതിസന്ധി കാരണം ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികൾ ജിഡിപിയെ വളരെയധികം മോശമായി തന്നെ സ്വാധീനിച്ചുവെന്ന വിവരങ്ങളും പുറത്തു വരികയാണ്. കൊറോണ പ്രതിരോധ വസ്തുക്കളുടെ ശേഖരണം, വിതരണം, വാക്‌സിൻ വിതരണം എന്നിവ ആഗോള സമ്പദ്ഘടനയെ വളരെയധികം തഴഞ്ഞിരുന്നു. രണ്ടാം തരംഗം ഉണ്ടാക്കിയ തിരിച്ചടിയും ഇങ്ങനെയൊരു സാഹചര്യത്തിലേക്ക് നയിച്ചു.

എന്നാൽ 2022 ൽ രാജ്യത്തിന്റെ ജിഡിപി ശതമാനം ഒരു ശതമാനം കുറയാൻ സാധ്യതയുണ്ടെന്ന ഐഎംഎഫ് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. പക്ഷേ ഇനി വരുന്ന വർഷങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനം എന്ന പദവി കൈവിടില്ല എന്നാണ് ഇപ്പോൾ ഉള്ള പ്രവചനങ്ങൾ.

മാത്രമല്ല യുകെയിലെ ജിഡിപി ശതമാനം 7 ൽ നിന്നും 4.8 ആയി കുറയുമെന്നുള്ള പ്രവചനങ്ങളും നടക്കുന്നുണ്ട്. അമേരിക്കയിലെ വളർച്ചാ നിരക്കിലെ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാകും. 7 ൽ നിന്ന് 4.9 ലേയ്‌ക്ക് കുറയുമെന്നാണ് പറയുന്നത്. ചൈനയിലെ ജിഡിപി ശതമാനവും 5.7 ആയി കുറയുമെന്ന് ഐഎംഎഫ് കണക്കുകൾ
ചൂണ്ടിക്കാണിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends