ബോക്‌സിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി ക്വാര്‍ട്ടറില്‍....

ബോക്‌സിങ്ങില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി ക്വാര്‍ട്ടറില്‍. പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് കുമാറാണ് ക്വാര്‍ട്ടറില്‍ കടന്നത്.
ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 41ന് തകര്‍ത്താണ് സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം.
നേരത്തെ ഇന്ത്യന്‍ താരങ്ങളായ ലവ്‌ലിന ബോര്‍ഗോഹെയ്‌നും പൂജ റാണിയും ക്വാര്‍ട്ടറില്‍ ഇടംനേടിയിരുന്നു
അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 2115, 2113.
രണ്ടു ഗെയിമിലും ഇന്ത്യന്‍ താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മിയക്ക് സാധിച്ചില്ല.
"
https://www.facebook.com/Malayalivartha
























