നൂറു കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ മടക്കി അയക്കാനൊരുങ്ങി ഡാനിഷ് സര്‍ക്കാര്‍; നിയമ നടപടിക്ക് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനൊരുങ്ങി നിയമജ്ഞര്‍

കടല്‍ കടന്നും ഏറെ ദൂരം നടന്നും എത്തിയ നൂറു കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ മടക്കി അയക്കാനുള്ള ഡാനിഷ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടിക്ക് ശ്രമവുമായി നിയമജ്ഞര്‍. ഇതേ രീതി പിന്തുടര്‍ന്ന് മറ്റു രാജ്യങ്ങളും മടക്കി അയക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെയാണ് ഇവര്‍ സമീപിക്കുന്നത്.
നേരത്തെ ഡെന്‍മാര്‍ക്കിലെത്തിയ നിരവധി പേരുടെ താത്കാലിക താമസ അനുമതി പുതുക്കാന്‍ നല്‍കിയ അപേക്ഷ അടുത്തിടെ സര്‍ക്കാര്‍ കൂട്ടമായി തള്ളിയിരുന്നു. 1,200 ഓളം സിറിയന്‍ അഭയാര്‍ഥികളെ ബാധിക്കുന്നതാണ് ഈ നീക്കം. അഭയാര്‍ഥികള്‍ക്കു വേണ്ടി ലണ്ടന്‍ ആസ്ഥാനമായുള്ള അഭിഭാഷകരുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുക.
ജനീവ കരാറിനെതിരാണ് നീക്കമെന്നും ഡമസ്കസ് നിലവില്‍ സുരക്ഷിതമല്ലെന്നും വിഷയം ഏറ്റെടുത്ത അഭിഭാഷകയായ ഗുര്‍ണിക പറഞ്ഞു. 58 ലക്ഷം ജനസംഖ്യയുള്ള ഡെന്‍മാര്‍കില്‍ 35000 സിറിയന്‍ വംശജരുണ്ട്. എന്നാല്‍, ഇവരെ ലക്ഷ്യമിട്ട് രാജ്യത്ത് തീവ്രവലതുപക്ഷ കക്ഷികള്‍ സജീവമായതാണ് രാഷ്ട്രീയ നയമാറ്റങ്ങള്‍ക്ക് കാരണമാകുന്നത്.
https://www.facebook.com/Malayalivartha
























