കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ്; വിദേശ മാര്‍ക്കറ്റുകള്‍ കീഴടക്കി ഇന്ത്യന്‍ പോത്തിറച്ചി!! മുൻ കാലങ്ങളെ അപേക്ഷിച്ച് 106 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്

ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പോത്തിറച്ചിക്ക് വിദേശങ്ങളില്‍ ആവശ്യക്കാര്‍ ഏറെയാണെന്ന് റിപ്പോര്‍ട്ട്. ഇതോടെ കൊവിഡ് കാലത്തും പോത്തിറച്ചി കയറ്റുമതിയില്‍ വന്‍ കുതിപ്പ് നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. മുന്‍ കാലങ്ങളെക്കാള്‍ 106 ശതമാനം വര്‍ദ്ധനയാണ് ഈ കോവിഡ് കാലയളവില്‍ ഉണ്ടായിട്ടുള്ളത്.
ഹോങ്കോങ്, വിയറ്റ്നാം, മലേഷ്യ, ഇറാഖ്, സൗദി അറേബ്യ, ഫിലിപ്പൈന്‍സ്, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ ഇറച്ചി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 70 ലേറെ രാജ്യത്തേക്ക് 7543 കോടി രൂപയുടെ പോത്തിറച്ചി കയറ്റുമതി ചെയ്തതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വളരെയേറെ സുരക്ഷാക്രമീകരണങ്ങളും, കൃത്യമായ നിയമങ്ങളും പാലിക്കുന്നതിനാലാണ് ഇന്ത്യന്‍ ഇറച്ചിക്ക് വിദേശ വിപണി നഷ്ടപ്പെടാത്തതെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കൊവിഡിനെ തുടര്‍ന്ന് വിദേശ രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത് പാടേ വെട്ടിക്കുറച്ചിരുന്നു. ആ സ്ഥാനത്താണ് ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ ഇറച്ചി ഉല്പന്നങ്ങള്‍ വിദേശ രാജ്യങ്ങള്‍ കൊണ്ടു പോവുന്നതെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha

























