അഫ്ഗാനിസ്ഥാനില്‍ രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും അധികാരം പിടിച്ച് താലിബാന്‍.... പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യംവിട്ടതായി സൂചന.. തലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ പുതിയ പ്രസിഡന്റായേക്കും

അഫ്ഗാനിസ്ഥാനില്‍ രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും അധികാരം പിടിക്കുന്ന താലിബാന്‍, കമാന്‍ഡര്‍ മുള്ള അബ്ദുള്‍ ഗനി ബറാദറിനെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.
ഇന്നലെ തലസ്ഥാനമായ കാബൂളില്‍ കടന്ന താലിബാന്‍, നിരുപാധികം കീഴടങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി സൂചന.
താലിബാന്റെ മിന്നല്‍ മുന്നേറ്റത്തില്‍ സൈനിക സന്നാഹങ്ങള്‍ പൂര്‍ണമായി തകരുകയും ഗോത്രനേതാക്കളുള്‍പ്പെടെ കൈവിടുകയും ചെയ്തതോടെയാണ് പ്രസിഡന്റ് അഷ്റഫ് ഘനി താജിക്കിസ്ഥാനിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ലോകം ഭയന്ന ചോര ചൊരിച്ചില്‍ ഒഴിവായി.
അതിനിടെ കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ 126 ഉദ്യോഗസ്ഥരുമായി എയര്‍ ഇന്ത്യ വിമാനം ഇന്നലെ ഡല്‍ഹിയിലെത്തി. പാക്കിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തി അടച്ചു. ഇറാനിലേക്ക് അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു.
താലിബാന്‍ ദൂതന്മാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യുകയാണ്. മുന്‍പ്രസിഡന്റ് ഹമീദ് കര്‍സായിയും ദേശീയ അനുരഞ്ജന കൗണ്‍സില്‍ മേധാവി അബ്ദുള്ള അബ്ദുള്ളയുമാണ് താലിബാനുമായി ചര്‍ച്ച നടത്തുന്നത്. മുന്‍ ആഭ്യന്തരമന്ത്രിയും അമേരിക്കയില്‍ പ്രൊഫസറുമായ അലി അഹമ്മദ് ജലാലിയുടെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്റ് വരുമെന്നും സൂചനയുണ്ട്. നിയുക്ത പ്രസിഡന്റ് കമാന്‍ഡര്‍ മുള്ള ബറാദര്‍ ഇപ്പോള്‍ ഖത്തറിലാണെന്ന് താലിബാന്‍ അറിയിച്ചു.
താലിബാന്‍ കാബൂള്‍ പിടിക്കാന്‍ 30 ദിവസം വരെ എടുക്കുമെന്ന അമേരിക്കയുടെ കണക്കുകൂട്ടലും തെറ്റിച്ച് വെറും 10 ദിവസം കൊണ്ടാണ് ലക്ഷ്യം നേടിയത്. ശനിയാഴ്ച കാബൂള്‍ വളഞ്ഞ താലിബാന്‍ ഇന്നലെ യാതൊരെതിര്‍പ്പും നേരിടാതെ നഗരത്തില്‍ പ്രവേശിച്ചതോടെ സ്വദേശികളും വിദേശികളും പലായനം തുടങ്ങി. ബഗ്രാമിലെ മുന്‍ അമേരിക്കന്‍ വ്യോമത്താവളവും ബാമിയന്‍ പ്രവിശ്യ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളും ഇന്നലെ താലിബാന്‍ പിടിച്ചു. ആകെയുള്ള 34 പ്രവിശ്യകളില്‍ 29 എണ്ണവും താലിബാന്റെ വരുതിയിലായി.
"
https://www.facebook.com/Malayalivartha

























