Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ വിറപ്പിക്കുന്നതിനിടയിലും ഇന്ത്യയോട് ആ അപേക്ഷയും അഭ്യർത്ഥനയും ;താലിബാന്റെ ആവശ്യത്തോട് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി; യുദ്ധം അവസാനിപ്പിച്ചെന്ന് താലിബാൻ ഉറക്കെ പ്രഖ്യാപിക്കുമ്പോഴും ആ ഭയത്തോടെ ലോകം

16 AUGUST 2021 12:49 PM IST
മലയാളി വാര്‍ത്ത

ലോകത്തെ മുഴുവൻ ഞെട്ടിച്ച് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ച് താലിബാൻ തേരോട്ടം തുടരുകയാണ്.... ഏറ്റവുമൊടുവിൽ കാബൂളിൽ എത്തിനിൽക്കുകയാണ് താലിബാൻ .അവിടെ പിടിച്ചെടുത്തതോടെ അവരുടെ ലക്ഷ്യം പൂർത്തിയായി എന്ന് താലിബാൻ ഉറക്കെ പ്രഖ്യാപിച്ചിരുന്നു .... ഇവരുടെ അടുത്ത ലക്ഷ്യം കാശ്മീർ ആണോ എന്നഅഭ്യൂഹങ്ങളൂം മറുവശത്ത് ശക്തമാവുകയാണ്.

ഇതിനിടയിൽ യുദ്ധം അവസാനിച്ചു എന്നും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വ്യക്തമാക്കുമെന്നും താലിബാൻ വക്താവ് മുഹമ്മദ് നബിയും അൽ ജസീറയോട് പ്രതികരിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ ഇന്ത്യയോട് അതി നിർണായകമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താലിബാൻ .

അക്ഷരാർത്ഥത്തിൽ ലോകത്തെ തന്നെ ഞെട്ടിക്കുന്ന ഒരു സമീപനമായിരുന്നു താലിബാൻ ഇന്ത്യയോട് സ്വീകരിച്ചത്. ഇന്ത്യക്ക് ഒരു മുന്നറിയിപ്പും ഒപ്പം ഒരു അഭ്യർത്ഥനയുമാണ് നടത്തിയത്. അഫ്ഗാനിലെ ഭരണം പിടിക്കാനിരിക്കുന്നതിനിടയിലായിരുന്നു ഇന്ത്യയോട് നിർണായകമായ പ്രസ്താവനകൾ നടത്തിയത് . രാജ്യത്ത് ഇതുവരെയും ചെയ്തു കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും മനുഷ്യാവകാശ സേവനങ്ങളും തുടരണമെന്ന ആവശ്യമാണ് ഇവർ ഉയർത്തിയിരിക്കുന്നത്.

ദോഹയിൽ രാഷ്‌ട്രീയ സമവായ ചർച്ചകൾ നടക്കുന്നതിനിടയിലായിരുന്നു ഇന്ത്യയുടെ പ്രധാന്യം താലിബാൻ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇന്ത്യ ഒരിക്കലും വൈദേശിക സൈനിക ശക്തികൾക്കൊപ്പം നിൽക്കരുതെന്ന അഭ്യർത്ഥനയും താലിബാൻ നടത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്. താലിബാന്റെ വക്താവ് സുഹൈൽ ഷഹീനാണ് യോഗത്തിലെ തീരുമാനം അറിയിച്ചത്.

അഫ്ഗാനിലെ വികസന പ്രവർത്തനത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഇന്ത്യ ഇതുവരെ നടത്തിയതെന്ന കാര്യം താലിബാൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ജലസേചനത്തിനായി സൽമാ ഡാം, റോഡുകൾ, മറ്റ് അനുബന്ധപ്രവർത്തനങ്ങളെല്ലാം ഇന്ത്യയുടെ സഹായത്താലാണ് നടന്നത് എന്ന കാര്യം അവർ എടുത്തുപറഞ്ഞു.

ഇത്തരം എല്ലാ സഹായങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നുവെന്ന പ്രതീക്ഷയും താലിബാൻ ഇന്ത്യയ്ക്ക് മുന്നിലേക്ക് അവതരിപ്പിച്ചു . എന്നാൽ അഫ്ഗാനിലെ സൈനിക വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നില്ല എന്ന നിർണ്ണായക പ്രതികരണം അവർ നടത്തിയിരുന്നു .

അത് ഇരുരാജ്യങ്ങളുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ ഇടയാക്കുമെന്നായിരുന്നു സുഹൈൽ ഷഹീൻ വ്യക്തമാക്കിയത്. ഇന്ത്യൻ പൗരന്മാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്ന ഉറപ്പും താലിബാൻ നൽകിയിരുന്നു .എംബസികളും സുരക്ഷിതമായിരിക്കുമെന്നും അവർ പറയുന്നു .

അഫ്ഗാൻ ഭരണകൂടത്തോടും അമേരിക്കയുടെ സൈനിക നീക്കത്തോടുമുള്ള കടുത്ത വെറുപ്പും എതിർപ്പും താലിബാൻ പ്രകടമാക്കിയിരുന്നു . അതിന്റെ പ്രതിഫലനമാണ് ആക്രമണങ്ങളിലൂടെ തെളിയുന്നത്.ഭീകരർ ഭരണകൂടത്തേയും അമേരിക്കയേയും പിന്തുണക്കുന്ന എല്ലാവരേയും കൊല്ലുകയാണ് എന്നത് ഭയാനകമായ കാര്യമാണ് .

ഭരണമാറ്റം സുതാര്യമായി നടത്താനുള്ള ശ്രമവും ശക്തമാക്കുന്നുണ്ട് . ഇന്ത്യൻ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിൽ താലിബാൻ ഭരണത്തിലും സുരക്ഷിതരായിരിക്കുമെന്നും സുഹൈൽ ഷഹീൻ പറഞ്ഞു.
ഈ വിഷയത്തിൽ ഇന്ത്യ എന്തു നടപടി എടുക്കും എന്നത് രാജ്യം അതീവശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. അതേസമയം ഏറ്റവുമൊടുവിലായി താലിബാന്റെ പ്രസ്താവന യുദ്ധം അവസാനിച്ചു എന്നതാണ്.

അഫ്ഗാനിസ്ഥാനില്‍ യുദ്ധം അവസാനിച്ചുവെന്ന് താലിബാന്‍ഉറക്കെ പ്രഖ്യാപിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ലോകം അമ്പരക്കുക യാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്ന് താലിബാന്റെ രാഷ്ട്രീയകാര്യ വക്താവ് മുഹമ്മദ് നയീം അല്‍ ജസീറയോട് പ്രതികരിച്ചിരുന്നു .

''ദൈവത്തിന് നന്ദി, അഫ്ഗാനിലെ യുദ്ധം അവസാനിച്ചു. ഞങ്ങള്‍ അന്വേഷിച്ചത് എന്താണോ അത് നേടിക്കഴിഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വതന്ത്ര്യവുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ ജനങ്ങളെ ഉപദ്രവിക്കില്ലെന്നും'' താലിബാന്‍ വക്താവ് തുറന്നടിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും അവർ വ്യക്തമാക്കി. അഫ്ഗാന്‍ ജനതയ്ക്കും മുജാഹീദിനുകള്‍ക്കും മഹത്തായ ദിനമാണ് അഫ്‌ഗാൻ പിടിച്ചെടുത്ത ദിനമെന്നും 20 വര്‍ഷത്തെ അവരുടെ അധ്വാനവും ത്യാഗവുമാണ് ഇന്ന് ഫലം കണ്ടിരിക്കുന്നതെന്നും മുഹമ്മദ് നയീം വ്യക്തമാക്കി.

ഞായറാഴ്ചയായിരുന്നു താലിബാന്‍ കാബൂളില്‍ പ്രവേശിച്ച് അധികാരം തങ്ങളുടെ കൈപ്പിടിയിലൊതുക്കി യത്. പ്രസിഡന്റ് അഷ്‌റഫ് ഗനി കാബൂള്‍ വിട്ടതിനു പിന്നാലെയായിരുന്നു താലിബാന്‍ ഭീകരരുടെ പ്രസിഡന്റ് കൊട്ടാരത്തില്‍ കയറി കൊടി നാട്ടിയത് . അക്രമമല്ല ലക്ഷ്യമെന്നും ബലം പ്രയോഗിച്ച് അധികാരം നേടിയെടുക്കില്ലെന്നും നേരത്തെ തന്നെ താലിബാന്‍ നിലപാട് വ്യക്തമാക്കിയിരുന്നു.


താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കുമെന്നും ഇവർ പറഞ്ഞിരുന്നു.താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമത്രെ. മുമ്പ് താലിബാന്‍ ഭരണത്തില്‍ ആയിരുന്ന സമയത്ത് അഫ്ഗാനിസ്ഥാന്റെ പേരായിരുന്നു .

സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം താലിബാനെ ഭരണത്തില്‍നിന്ന് പുറത്താക്കിയിരുന്നു .കാബൂളിലെ 11 പ്രധാന പ്രദേശങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

ഏതായാലും യുദ്ധം അവസാനിച്ചു എന്ന് താലിബാൻ പറയുമ്പോൾ യുദ്ധത്തിന്റെ ബാക്കിപത്രങ്ങൾ ലോകത്തിനുമുന്നിൽ ഉയർന്ന് നിൽക്കുകയാണ്.അതേ സമയം അഫ്ഗാനിസ്താനിൽ താലിബാന്റെ നീക്കങ്ങളിൽ പ്രതികരണവുമായി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് നേരത്തെ രംഗത്തുവന്നിരുന്നു.

താലിബാൻ ചില പ്രദേശങ്ങൾ കീഴടക്കിയിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്കു മേൽ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായുള്ള ഭയാനകമായ വിവരങ്ങൾ പുറത്തു വരുന്നു എന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു . 

തങ്ങളുടെ അധീനതയിലുള്ള മേഖലകളിൽ, പ്രത്യേകിച്ച് സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യംവെച്ച് മനുഷ്യാവകാശങ്ങൾക്കു മേൽ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ആദ്യ സൂചനകൾ തന്നെ ഏറെ അസ്വസ്ഥനാക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി . അഫ്ഗാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി കരസ്ഥമാക്കിയ അവകാശങ്ങൾ ഇല്ലാതാക്കുന്നതായുള്ള റിപ്പോർട്ടുകൾ ഭീതിജനകവും ഹൃദയഭേദകവുമാണെന്നും - അദ്ദേഹം വ്യക്തമാക്കി.


സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്നും യുദ്ധകുറ്റകൃത്യത്തിന് സമാനമാണെന്നും ഗുട്ടറസ് പറഞ്ഞിരുന്നു.ഏതായാലും താലിബാൻ വയ്ക്കുന്ന അടുത്ത ചുവട് ലോകം ഭീതിയോടെ വീക്ഷിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends