ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടും, പിന്നില്‍ താലിബാന്‍ - പാക് - ചൈന സഖ്യം, മുന്നറിയിപ്പുമായി ബി ജെ പി നേതാവ് രംഗത്ത്; ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈന താലിബാനുമായി അടുക്കുന്നത്; അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മ്മിതികള്‍ തകർക്കാൻ നിർദ്ദേശം നൽകി പാകിസ്ഥാൻ

ഒരു വര്‍ഷത്തിനുള്ളില്‍ ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇന്ത്യയെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
അഫ്‌ഗാനിസ്ഥാനെ സുരക്ഷിത താവളമാക്കി താലിബാനും പാകിസ്ഥാനും ചൈനയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമെന്നാണ് അദ്ദേഹം ട്വീറ്റില്‍ വിശദീകരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനുള്ള സൈനിക നീക്കം നടത്തുന്നതിന് താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കായി ഇന്ത്യ വാതില്‍ തുറന്നിടണമെന്ന് കഴിഞ്ഞ ദിവസം സ്വാമി പറഞ്ഞിരുന്നു.
അതേസമയം, അഫ്‌ഗാനിലെ താലിബാന്‍ ഭരണം ചൈന ഔദ്യോഗികമായി അംഗീകരിച്ചു. താലിബാന്‍ നേതൃത്വത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. വിദേശകാര്യ വക്താവ് ഹുവാ ചുന്യാങ്ങ് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം അറിയിച്ചത്. താലിബാന് ആയുധമുള്‍പ്പടെ നല്‍കി സഹായിക്കുന്നത് ചൈനയും പാകിസ്ഥാനുമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചൈന താലിബാനുമായി അടുക്കുന്നത്. അഫ്‌ഗാനിസ്ഥാന്‍ വികസനത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് ബീജിംഗ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.
സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ നിരവധി പാക് ഭീകരരാണ് അഫ്‌ഗാനിസ്ഥാനിലേക്ക് എത്തിയത്. പാക് സര്‍ക്കാരിന്റെ ഒത്തായശോടെയായിരുന്നു ഇതും. അഫ്‌ഗാനിലെ ഇന്ത്യന്‍ നിര്‍മ്മിതികള്‍ തകര്‍ക്കുക എന്ന നിര്‍ദ്ദേശമാണ് പാകിസ്ഥാന്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.
https://www.facebook.com/Malayalivartha

























