അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ നിയന്ത്രണത്തിലായത് അഫ്ഗാന്‍ സൈന്യത്തിന്റെ കഴിവില്ലായ്മ; ഇനിയും സംഘര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ യുഎസിനു താത്പര്യമില്ല, നിലപാട് വ്യക്തമാക്കി അമേരിക്ക

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാന്‍ നിയന്ത്രണത്തിലായത് അഫ്ഗാന്‍ സൈന്യത്തിന്റെ കഴിവില്ലായ്മ കാരണമാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന് അഭിപ്രായപ്പെടുകയുണ്ടായി. ഇനിയും സംഘര്‍ഷത്തിലേക്ക് പ്രവേശിക്കാന്‍ യുഎസിനു താത്പര്യമില്ലെന്നാണു പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ യുഎസ് സേനയുടെ പിന്മാറ്റമാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനത്തിനു കാരണമെന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ പ്രസിഡന്റ് ജോ ബൈഡന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
അതോടൊപ്പം തന്നെ അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് എത്തി. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ തകര്‍ച്ച നേരിടാന്‍ വേണ്ടിയുള്ള പദ്ധതികള്‍ അമേരിക്ക നടപ്പിലാക്കി വരുകയും ചെയ്ടക്. എന്നാല്‍, അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാനും ചര്‍ച്ച ചെയ്യാനും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കൂടാതെ കഴിഞ്ഞ കാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നില്‍പ്പായിരിക്കണം ലക്ഷ്യമെന്ന് വര്‍ഷങ്ങളോളമായി താന്‍ വാദിക്കുന്നുണ്ടെന്നും എന്നാല്‍ അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് ഇന്ന് തീവ്രവാദം വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.
അതോടൊപ്പം തന്നെ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. 2001 സെപ്തംബര്‍ 11-ന് തങ്ങളെ ആക്രമിച്ച അല്‍ഖ്വയ്ദയെ ലക്ഷ്യമിട്ടാണ് സൈന്യം അഫ്ഗാനിലേക്ക് എത്തിയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അല്‍ഖ്വയ്ദയ്ക്ക് കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. അത് ഞങ്ങള്‍ നിര്‍വ്വഹിച്ചുവെന്നും ഒസാമ ബിന്‍ലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























