അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെ; അഫ്ഗാന്റെ നിയന്ത്രണം പൂർണമായും താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു: പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

അഫ്ഗാന്റെ നിയന്ത്രണം പൂർണമായും താലിബാന്‍ കയ്യടക്കിയതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം വ്യക്ത്മാക്കി.
അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രശ്നങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതാണ്. അഫ്ഗാനിസ്ഥാനിലെ തകര്‍ച്ച നേരിടാന്‍ വേണ്ടിയുള്ള പദ്ധതികള്‍ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാല്‍, അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാനും ചര്‍ച്ച ചെയ്യാനും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ കാലത്തെ തെറ്റുകള്‍ അമേരിക്ക ഇനി ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകരുത്. തീവ്രവാദത്തിനെതിരായ ചെറുത്ത് നില്‍പ്പായിരിക്കണം ലക്ഷ്യമെന്ന് വര്‍ഷങ്ങളോളമായി താന്‍ വാദിക്കുന്നുണ്ടെന്നും എന്നാല്‍ അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് ഇന്ന് തീവ്രവാദം വ്യാപിച്ചിരിക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. 2001 സെപ്തംബര്‍ 11-ന് തങ്ങളെ ആക്രമിച്ച അല്‍ഖ്വയ്ദയെ ലക്ഷ്യമിട്ടാണ് സൈന്യം അഫ്ഗാനിലേക്ക് പോയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അല്‍ഖ്വയ്ദയ്ക്ക് കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം. അത് ഞങ്ങള്‍ നിര്‍വ്വഹിച്ചുവെന്നും ഒസാമ ബിന്‍ലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























