Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമുക്ക് തൊട്ടരികിൽ താലിബാന്റെ കരഘോഷം! ഇന്ത്യ ഇവരെ ഭയക്കേണ്ടതുണ്ടോ? ആ മൂന്ന് കാര്യങ്ങൾ രാജ്യത്തെ സംബന്ധിച്ച് അതിനിർണ്ണായകം; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലേക്ക് ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ

17 AUGUST 2021 11:09 AM IST
മലയാളി വാര്‍ത്ത

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത സംഭവവികാസങ്ങൾ ഞെട്ടലോടെയാണ് ലോകം വീക്ഷിച്ചത്. താലിബാൻ ജനതയ്ക്ക് ക്രൂരത നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വരുമോ എന്ന വലിയ ചോദ്യചിഹ്നം ലോകത്തിനുമുന്നിൽ ഉയർന്നുനിൽക്കുന്നു. റഷ്യ ചൈന ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഒക്കെ താലിബാൻ അനുകൂലമനോഭാവവുമായി രംഗത്തെത്തി. എന്നാൽ ഇനി ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്.

താലിബാനുമായി ഇന്ത്യ ഏതുതരത്തിലുള്ള നിലപാടാണു സ്വീകരിക്കുന്നത് ഏറെ ആകാംക്ഷയോടെ തന്നെയാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നത് ഇന്ത്യയ്ക്ക് ഏതെങ്കിലും വിധത്തിൽ ദോഷകരമാകുമോ?എന്തൊക്കെ കാര്യങ്ങൾ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്? ഭയപ്പെടേണ്ട സാഹചര്യം ഉണ്ടോ?

മൂന്നു കാര്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത് ഒന്ന് ഇത്രയും കാലം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടത്തിവന്നിരുന്ന നിക്ഷേപങ്ങളെ ഉപയോഗപ്രദമാക്കുക. രണ്ട് താലിബാൻ മറ്റ് തീവ്രവാദ സംഘടനകളുമായി ചേർന്ന് ഇന്ത്യയ്ക്കെതിരെ തിരിയാതിരിക്കാൻ നോക്കുക.മൂന്ന് താലിബാൻ പാകിസ്താനൊപ്പം ചേർന്ന് ഇന്ത്യയ്ക്കെതിരെ പ്രശ്നങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ നോക്കുക. ആദ്യത്തെ രണ്ട് കാര്യം ഒരുപരിധിവരെ ഇന്ത്യയ്ക്ക് നടപ്പിലാക്കാൻ സാധിക്കുന്നതാണ്.

കാരണം താലിബാൻ മറ്റ് തീവ്രവാദ സംഘടനകളെ അനുകൂലിക്കില്ല എന്ന നിലപാട് ഉള്ളവരാണ്. അതുകൊണ്ടുതന്നെ രണ്ടാമത്തെ കാര്യം കുഴപ്പമില്ലാതെ നടക്കും. ആദ്യത്തെ കാര്യവും യാതൊരു തടസ്സവും കൂടാതെ ഇന്ത്യക്ക് ചെയ്യാൻ പറ്റുന്നതാണ്. പക്ഷേ മൂന്നാമത്തെ കാര്യത്തിൽ വലിയ ഉറപ്പില്ല. കാരണം പാകിസ്ഥാനാണ് താലിബാന് കട്ട പിന്തുണ നൽകുന്നത് . അതുകൊണ്ടുതന്നെ താലിബാനും പാകിസ്ഥാനും ഒന്നിക്കുക ആണെങ്കിൽ തീർച്ചയായും അത് ഇന്ത്യയ്ക്ക് അപകടം തന്നെയാണ്.

അതു മാത്രമല്ല ഇന്ത്യ സൂക്ഷിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. വളരെ എളുപ്പത്തിൽ ആയിരുന്നു താലിബാൻ അഫ്ഗാനിസ്ഥാന് അധികാര സിരാ കേന്ദ്രത്തെ പിടിച്ചെടുത്തത്. ഇത് ഇവിടെ ഒറ്റയ്ക്ക് ചെയ്തതാണോ എന്നതാണ് ഇനിയും ഉള്ള വലിയ സംശയം. അതോ ഇവർക്ക് സഹായവുമായി പരോക്ഷമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ? അങ്ങനെ പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അത് ആരാണ്? അവർ ഇന്ത്യയ്ക്ക് അനുകൂലമായിട്ടുള്ളവരാണോ? പ്രതികൂലമായിട്ടുള്ളവരാണോ? ഈ കാര്യവും ഇന്ത്യ സംബന്ധിച്ച് വളരെയധികം സൂക്ഷിക്കേണ്ടത് തന്നെയാണ്. മാത്രമല്ല ആഭ്യന്തര പരമായും ഈ വിഷയം ഇന്ത്യയെ ബാധിക്കുന്നുണ്ട്.

അമേരിക്ക താലിബാൻ അനുകൂലമായ നടപടി സ്വീകരിച്ചാൽ സ്വാഭാവികമായും ഇന്ത്യയ്ക്കും ആ വഴിയിലേക്ക് പോകേണ്ടി വരും. ഇപ്പോൾതന്നെ താലിബാനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളായി ഇറാൻ പാകിസ്താൻ ചൈന അമേരിക്ക റഷ്യ എന്നിവർ മാറിക്കഴിഞ്ഞു. മറ്റൊരു പ്രധാനമായ കാര്യം താലിബാന്റെ ആശയങ്ങളിൽ എന്തെങ്കിലും വ്യത്യാസം വന്നു വോ എന്നതാണ്.

കാരണം അത് ഇതുവരെ പറയാറായിട്ടില്ല.എങ്ങനെയാണ് താലിബാൻ സർക്കാർ പ്രവർത്തിക്കുക എന്നൊക്കെ കാത്തിരുന്ന് കാണേണ്ട കാര്യം തന്നെയാണ്. എന്തായാലും ഇന്ത്യയുടെ അയൽരാജ്യമായ അഫ്ഗാനിസ്ഥാൻ താലിബാനെ സർക്കാരിന്റെ കീഴിൽ ആയതുകൊണ്ട് അത് നമുക്കെതിരെ തിരിയാതിരിക്കാൻ വേണ്ടുന്ന തന്ത്രപരമായ നീക്കങ്ങൾ ഇന്ത്യ നടത്തേണ്ടുന്ന ആവശ്യകത വർധിക്കുകയാണ്.

അതേസമയം താലിബാൻ ഇന്ത്യയോട് ഒരു അഭ്യർത്ഥന നടത്തി എന്നത് വളരെയധികം ശ്രദ്ധേയമാണ്. രാജ്യത്ത് ഇതുവരെയും ചെയ്തു കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളും മനുഷ്യാവകാശ സേവനങ്ങളും തുടരണമെന്ന ആവശ്യമാണ് ഇവർ ഉയർത്തിയിരിക്കുന്നത്.ദോഹയിൽ രാഷ്‌ട്രീയ സമവായ ചർച്ചകൾ നടക്കുന്നതിനിടയിലായിരുന്നു ഇന്ത്യയുടെ പ്രധാന്യം താലിബാൻ നേതാക്കൾ ചൂണ്ടിക്കാട്ടിയത്.

എന്നാൽ ഇന്ത്യ ഒരിക്കലും വൈദേശിക സൈനിക ശക്തികൾക്കൊപ്പം നിൽക്കരുതെന്ന അഭ്യർത്ഥനയും താലിബാൻ നടത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്. താലിബാന്റെ വക്താവ് സുഹൈൽ ഷഹീനാണ് യോഗത്തിലെ തീരുമാനം അറിയിച്ചത്. അഫ്ഗാനിലെ വികസന പ്രവർത്തനത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങളാണ് ഇന്ത്യ ഇതുവരെ നടത്തിയതെന്ന കാര്യം താലിബാൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ജലസേചനത്തിനായി സൽമാ ഡാം, റോഡുകൾ, മറ്റ് അനുബന്ധപ്രവർത്തനങ്ങളെല്ലാം ഇന്ത്യയുടെ സഹായത്താലാണ് നടന്നത് എന്ന കാര്യം അവർ എടുത്തു പറഞ്ഞു.

ഇത്തരം എല്ലാ സഹായങ്ങളും തുടർന്നും പ്രതീക്ഷിക്കുന്നുവെന്ന പ്രതീക്ഷയും താലിബാൻ ഇന്ത്യയ്ക്ക് മുന്നിലേക്ക് അവതരിപ്പിച്ചു . എന്നാൽ അഫ്ഗാനിലെ സൈനിക വിഷയത്തിൽ ഇന്ത്യയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നില്ല എന്ന നിർണ്ണായക പ്രതികരണം അവർ നടത്തിയിരുന്നു .അത് ഇരുരാജ്യങ്ങളുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ ഇടയാക്കുമെന്നായിരുന്നു സുഹൈൽ ഷഹീൻ വ്യക്തമാക്കിയത്.

ഇന്ത്യൻ പൗരന്മാർക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ലെന്ന ഉറപ്പും താലിബാൻ നൽകിയിരുന്നു. എംബസികളും സുരക്ഷിതമായിരിക്കുമെന്നും അവർ പറയുന്നു . അഫ്ഗാൻ ഭരണകൂടത്തോടും അമേരിക്കയുടെ സൈനിക നീക്കത്തോടുമുള്ള കടുത്ത വെറുപ്പും എതിർപ്പും താലിബാൻ പ്രകടമാക്കിയിരുന്നു . ഏതായാലും ഇന്ത്യ അതി സൂക്ഷ്മതയോടെ തന്നെ താലിബാന്റെ കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (33 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends