Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാബൂളില്‍ അഭയം പ്രാപിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നു; താലിബാന്‍ തീവ്രവാദികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കിയതായി സൂചന, പെണ്‍കുട്ടികളെയും വനിതകളെയും അവരുടെ കുടുംബാംഗങ്ങള്‍ തേടിനടക്കുന്നത് കാബൂളിലെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായുള‌ള കാഴ്‌ചയാണെണ് ദൃസാക്ഷികൾ

17 AUGUST 2021 12:02 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനിലെ ഗ്രാമങ്ങളില്‍ നിന്ന് തലസ്ഥാനമായ കാബൂളില്‍ അഭയം പ്രാപിച്ച സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതാകുന്നതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ട് ഡല്‍ഹിയിലെത്തിയ അഫ്ഗാന്‍ പൗരന്മാരാണ് ഇത് വെളിപ്പെടുത്തിയത്. ഗ്രാമങ്ങളില്‍ അഫ്ഗാന്‍ സേനയും താലിബാന്‍ തീവ്രവാദികളും തമ്മില്‍ പോരാട്ടം നടന്നപ്പോള്‍ തന്നെ രക്ഷതേടി കാബൂളിലെ ഷഹര്‍-ഇ-നവ് പാര്‍ക്കില്‍ അഭയം തേടിയവരില്‍ നിന്നാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായിരിക്കുന്നത്.

ഇവരെ താലിബാന്‍ തീവ്രവാദികള്‍ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗിക അടിമകളാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യതലസ്ഥാനം സുരക്ഷിതമെന്ന് കരുതി പതിനായിരക്കണക്കിന് ജനങ്ങളാണ് കാബൂളിലെ ഷഹര്‍-ഇ-നവ് പാര്‍ക്കില്‍ അഭയം തേടി തമ്പടിച്ചത്. കാണാതായ പെണ്‍കുട്ടികളെയും വനിതകളെയും അവരുടെ കുടുംബാംഗങ്ങള്‍ തേടിനടക്കുന്നത് കാബൂളിലെ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായുള‌ള കാഴ്‌ചയാണെന്നും ഡല്‍ഹിയിലെത്തിയവര്‍ വ്യക്തമാക്കുന്നു.

കൂടാതെ ബോംബ് സ്ഫോടനവും വെടിവയ്‌പ്പും അഫ്ഗാന്‍ ജനങ്ങള്‍ക്ക് പരിചിതമാണെങ്കിലും ഇത്തരത്തില്‍ രാജ്യത്ത് നിന്നും കൂട്ട പലായനം നടത്തേണ്ടിവരുമെന്ന് കരുതിയില്ലെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാര്‍ പറയുകയുണ്ടായി.

'അഫ്ഗാനിസ്ഥാനികള്‍ യുവജനങ്ങളുടെ ജീവന്‍ എപ്പോഴും അപകടത്തിലാണ്. പ്രത്യേകിച്ച്‌ യുവതികള്‍. താലിബാന്‍ തീവ്രവാദികള്‍ വീടുകളില്‍ കടന്നുകയറി പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള‌ള പതിവാണ്. സര്‍ക്കാര്‍ ഇക്കാര്യമറിഞ്ഞിട്ടും നിശബ്ദത പാലിക്കുന്നു.' എന്നും ഒരു അഫ്ഗാന്‍ പൗരന്‍ പറഞ്ഞു.

അതേസമയം താലിബാന്‍ ഓരോ പ്രവിശ്യകളായി കീഴടക്കിയപ്പോഴും പ്രസിഡന്റായിരുന്ന അഷ്റഫ് ഘനി ചെറുവിരല്‍ അനക്കിയില്ലെന്നും ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ യുവാക്കള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം തകിടംമറിഞ്ഞെന്നും അഫ്ഗാന്‍ പൗരന്മാര്‍ വിഷമത്തോടെ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (33 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends