Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഫ്ഗാനിസ്ഥാനിലെ യുവാക്കളുടെ ജീവിതം അപകടത്തിൽ! താലിബാന്‍ തീവ്രവാദികള്‍ വീടുകളിലേക്ക് അതിക്രമിച്ചു കയറി യുവതികളെ ബലമായി കൊണ്ടുപോകുന്നു: അമ്മയുടെ അടുത്ത് നിന്നും പിടിച്ച്‌ പറിച്ച്‌ കൊണ്ട് പോയി 12 വയസ്സുള്ള പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുന്നു; കാണാതായത് പലായനം ചെയ്ത നൂറോളം സ്ത്രീകളെ, അഫ്ഗാനിൽ ദുരന്തകാഴ്ചകള്‍

17 AUGUST 2021 12:12 PM IST
മലയാളി വാര്‍ത്ത

അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നടപടികളുമായി താലിബാൻ. ഭയം നിഴലടിക്കുന്ന കഴിഞ്ഞ കാലത്തേക്കുള്ള മടങ്ങിവരവിലാണ് കാബൂളും അഫ്‌ഗാനിസ്ഥാനും. കാബൂള്‍ കൈയ്യടക്കി ഭരണം കൈപ്പിടിയിലാക്കിയ താലിബാനെ ഭയപ്പാടോടെയാണ് സ്ത്രീകളും കുട്ടികളും ഇപ്പോൾ കാണുന്നത്.

തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കാത്തവരെ ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളിയും അടിമകളാക്കി പീഡിപ്പിച്ചുമാണ് താലിബാന്‍ സൈനീകർ അവരെ ശിക്ഷിക്കുന്നത്. ആ ശിക്ഷയേക്കാള്‍ ഭേദം മരണമാണെന്നാണ് അഫ്ഗാൻ ജനത ഭയത്തോടെ പറയുന്നത്.

താലിബാനെതിരെ സംസാരിച്ചവര്‍ക്കായി വീടുവീടാന്തരം കയറിയിറങ്ങി തെരച്ചില്‍ നടത്തുകയാണ് ഇവര്‍. 12 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടു പോയുള്ള നിര്‍ബന്ധിത വിവാഹം ആരംഭിച്ചതായുംസൂചനകളുണ്ട് .

ഓരോയിടങ്ങളിലേയും പള്ളികളിലെ ഇമാമുമാരോട് അതാതിടങ്ങളിലെ 12 നും 45 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പേരുവിവരങ്ങള്‍ നല്‍കാന്‍ ഇവര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണക്കുകള്‍ ലഭിച്ചത് പ്രകാരം ചില ഇടങ്ങളിലെത്തിയ ഇവര്‍ പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടു പോയി ലൈംഗിക അടിമകളാക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വീടുകളിലെത്തി സ്വന്തം മാതാവിന്റെ അടുത്ത് നിന്നും ചെറിയ കുട്ടിയെ താലിബാന്‍ ഭീകരര്‍ പിടിച്ച്‌ പറിച്ച്‌ കൊണ്ട് പോകുന്നതിന്റെ ദാരുണദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഫ്ഗാനിലെ പെണ്‍കുട്ടികളും സ്ത്രീകളും തികച്ചും അരക്ഷിതാവസ്ഥയിലായിരിക്കുകയാണ്. സ്ത്രീകളേയും പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്യുന്നതുമായ കഥകള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറുകിയ വസ്ത്രം ധരിച്ചു എന്നാരോപിച്ച്‌ ഒരു സ്ത്രീയെ ഭീകരര്‍ വെടിവെച്ചു കൊന്നതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാന്‍ പട്ടാളക്കാരും താലിബാന്‍ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് സ്ത്രീകളെയും ഇപ്പോൾ കാണാനില്ല. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ ഷഹര്‍-ഇ-നാവ് പാര്‍ക്കില്‍ അഭയം പ്രാപിച്ചവരില്‍ നിന്നാണ് നൂറു കണക്കിന് സ്ത്രീകളെ കാണാതായത്. പത്തു വയസുള്ള കുട്ടികളെ പോലും കാണാതായവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ പല പ്രവിശ്യകളില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് പേര്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്യുകയും ഷഹര്‍-ഇ-നാവ് പാര്‍ക്കില്‍ അഭയം പ്രാപിക്കുകയും ചെയ്തിരുന്നു. 'ഷഹര്‍-ഇ-നാവ് പാര്‍ക്കില്‍ അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ലെന്ന് ഞാന്‍ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണ് പറയുന്നതെന്ന് ദല്‍ഹില്‍ താമസിക്കുന്ന അഫ്ഗാന്‍ യുവതി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ എത്തിയതാണ് യുവതി. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ യുവതിക്ക് ഇപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. ഇവരാണ് ഈ വിവരം നൽകിയതെന്നും യുവതി പറഞ്ഞു. 'അഫ്ഗാനിസ്ഥാനിലെ യുവാക്കളുടെ ജീവിതം എപ്പോഴും അപകടത്തിലാണ്, പ്രത്യേകിച്ച്‌ യുവതികള്‍.

താലിബാന്‍ തീവ്രവാദികള്‍ വീടുകളിലേക്ക് അതിക്രമിച്ചു കയറും, അവര്‍ യുവതികളെ ബലമായി കൊണ്ടുപോകും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മൗനം പാലിച്ചച്ചെന്നും യുവതി ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends