അമേരിക്കയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ്.... പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം തവണയാണ് മോദി അമേരിക്കയില്‍ എത്തുന്നത് , മോദി-ബൈഡന്‍ കൂടികാഴ്ച ഇന്ന്

അമേരിക്കയില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ്.... പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം തവണയാണ് മോദി അമേരിക്കയില്‍ എത്തുന്നത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ സുപ്രധാന വിദേശ പര്യടനമാണ് ഇത്. ഇന്ന് മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.
ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ ഉഭയകക്ഷി ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്.
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങള്‍ സംബന്ധിച്ചും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും ചര്‍ച്ച നടത്തും. അഫ്ഗാന്‍ പ്രതിസന്ധി, പാകിസ്ഥാന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവ ബൈഡന്‍-മോദി കൂടിക്കാഴ്ചയില്‍ മുഖ്യ ചര്‍ച്ചയാവും.
അമേരിക്കന്‍ കമ്പനികളുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരീസുമായും ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.
കൂടാതെ ഐക്യരാഷ്ട സഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്പായി മോദി ട്വീറ്റ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















