Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

അഫ്ഗാന്റെ മണ്ണിൽ തീവ്രവാദം വളരരുത്; അഫ്ഗാനിസ്ഥാനിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണം ; കനത്ത താക്കീതുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ

23 SEPTEMBER 2021 11:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

അഫ്ഗാന്റെ മണ്ണിൽ തീവ്രവാദം വളരരുത്...... കനത്ത താക്കീതുമായി ഇന്ത്യ......ഇന്ത്യയുടെ ഗർജ്ജന സ്വരത്തിൽ വിറങ്ങലിച്ച് താലിബാൻ... അഫ്ഗാനിസ്ഥാനിലെ ഭീകരവാദം തടയുമെന്ന താലിബാന്റെ പ്രതിജ്ഞാ ബദ്ധത നടപ്പാക്കണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ തന്റെ ട്വീറ്റിലൂടെ അറിയിച്ചിരിക്കുകയാണ്.

അഫ്ഗാനിസ്ഥാൻ വീണ്ടും ഇന്ത്യ ഇത്തരത്തിലൊരു താക്കീത് നൽകുമ്പോൾ അത് എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണ് എന്നത് ശ്രദ്ധേയമാണ്. വിദേശകാര്യ മന്ത്രിമാരുടെ ജി 20 ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് വിദേശകാര്യ മന്ത്രി അഫ്ഗാന് താക്കീത് നൽകിയത്. ഐക്യരാഷ്‌ട്ര സഭയുടെ 76ആം പൊതുസമ്മേളനത്തിന്റെ ഭാഗമായാണ് ന്യൂയോർക്കിൽ ജി 20 ഉച്ചകോടി സംഘടിപ്പിച്ചത്.

അഫ്ഗാനിലെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ആഗോള സമൂഹം ഒത്തുചേരണമെന്ന് അദ്ദേഹം ശക്തമായ ആവശ്യമുന്നയിച്ചിരിക്കുകയാണ്. സഹായം ചെയ്യുന്നവർക്ക് തടസ്സമില്ലാതെ നേരിട്ടുള്ളതുമായ പ്രവേശനം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്താന്റെ മണ്ണിനെ ഒരു തരത്തിലും ഭീകരവാദത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന താലിബാന്റെ പ്രതിബദ്ധത നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു . അഫ്ഗാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വിശാലമായ ഒരു ഉൾക്കൊള്ളലാണ് ലോകം പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.

അതേസമയം താലിബാൻ ലോക രാഷ്ട്ര നേതാക്കന്മാരിൽ നിന്നും തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്ത താലിബാനെ ലോകരാജ്യങ്ങളിൽ ഏറിയ പങ്കും അംഗീകരിക്കാതിരിക്കുന്നത് ഭരണകൂടത്തിന് വമ്പൻ തിരിച്ചടി തന്നെയാണ് സമ്മാനിക്കുന്നത്.

സാർക് ഉച്ചകോടിയിൽ അംഗത്വം നേടാൻ ശ്രമം നടത്തിയ താലിബാൻ രാജ്യങ്ങൾ അംഗീകരിക്കാതായതോടെ അവിടെ പരാജിതരായി. പാകിസ്താനാണ് താലിബാന് വേണ്ടി ആവശ്യം അറിയിച്ചത്. പക്ഷേ മറ്റു രാജ്യങ്ങൾ ഒന്നും അംഗീകരിച്ചില്ല. ഇതോടെ ഉച്ചകോടി റദ്ദാക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ ഏറ്റവും പുതിയ ആവശ്യം ഇപ്പോൾ യുഎന്നിൽ അഭിസംബോധന ചെയ്ത് സംസാരിക്കണം എന്നതാണ്.

കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ചിരുന്നു. ഐക്യരാഷ്‌ട്ര സഭ സമ്മേളനം അവസാനിക്കുന്ന തിങ്കളാഴ്ച തങ്ങളുടെ പുതിയ പ്രതിനിധിയെ സംസാരിക്കാൻ അനുവദിക്കണം എന്നതായിരുന്നു താലിബാൻ ഉയർത്തിയ ആവശ്യം.

ഈ ആവശ്യവുമായി ബന്ധപ്പെട്ട് താലിബാന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുട്ടാഖി യുഎൻ മേധാവി അന്റോണിയോ ഗുട്ടേറസിന് കത്ത് നൽകി. ഇപ്പോൾ അഫ്ഗാൻ പ്രതിനിധിയായി ഐക്യരാഷ്‌ട്ര സഭയിലുള്ളത് ഗുലാം ഇസാക്‌സായി ആണ്.

പക്ഷേ യുഎന്നിന് താലിബാൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് ഇസാക്‌സായിയെ താലിബാന്റെ പ്രതിനിധിയായി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ്. അഷറഫ് ഗാനി സർക്കാർ കാലത്ത് നിയമിച്ച ഇസാക്‌സായിയെ സ്ഥാനത്ത് നിന്നും നീക്കാൻ വേണ്ടിയാണ് താലിബാൻ ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (12 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (13 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (41 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (3 hours ago)

Malayali Vartha Recommends