Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..

അമേരിക്കയെ വെല്ലുന്ന ഇന്ത്യയുടെ പുതിയ ഇന്ദ്രധനുസ്! മിസൈലുകൾ കത്തിച്ച് ചാരമാക്കും പുഷ്പകവിമാനം കണ്ണുതള്ളി അമേരിക്ക

23 SEPTEMBER 2021 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഇക്കുറി ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്.കൂടാതെ നരേന്ദ്ര മോദി അമേരിക്കയിൽ പറന്നിറങ്ങുന്നത് പുതുതായി വാങ്ങിയ 'എയര്‍ ഇന്ത്യ വണ്‍' വിമാനത്തിലാണ് എന്നുള്ളതും പ്രത്യേകത വർധിപ്പിക്കുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് സഞ്ചരിക്കുന്നതിന് വേണ്ടി രണ്ട് വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. 13 മണിക്കൂർ ഇടവേളയില്ലാതെ പറക്കാൻ കഴിയുന്ന വിമാനങ്ങൾ 4500 കോടി രൂപ മുടക്കി കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യ സ്വന്തമാക്കിയത്.

 

 

 

 

 

 

പറക്കും വൈറ്റ് ഹൗസിനെ വെല്ലുമോ ഇന്ത്യയുടെ ബോയിങ് 777 എന്നാണ് അറിയേണ്ടത്.എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളുമായാണ് എയർ ഇന്ത്യ വൺ വിമാനവും നിർമിച്ചിരിക്കുന്നത്. വ്യോമസേന പൈലറ്റുമാര്‍ പറത്തുന്ന വിമാനത്തിന്റെ പരിപാലനം എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസിനാണ് . ഈ വിമാനങ്ങള്‍ പറത്താന്‍ ആറു പൈലറ്റുമാര്‍ക്ക് വ്യോമസേന പരിശീലനം നല്‍കിയിരുന്നു.രണ്ട് ബോയിങ് 777- വിമാനങ്ങള്‍ക്കായി ഏതാണ്ട് 8,400 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. അമേരിക്കയിലെ ഡാലസിലുള്ള ബോയിങ്ങിന്റെ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങള്‍ തയ്യാറാക്കിയത്.

 

 

 

 

 

 

 

 

എയർ ഇന്ത്യ വണിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം

എയര്‍ഫോഴ്സ് വണിന് സമാനമായി എയര്‍ ഇന്ത്യ വണ്ണിലും സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ്, കോണ്‍ഫറന്‍സ് ക്യാബിനോടുകൂടിയ വിശാലമായ ഓഫീസ് സംവിധാനം എന്നിവയെല്ലാമുണ്ട്. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേര്‍സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വിമാനത്തിലുണ്ട്.

 

 

 

 

 

 

 

മിസൈല്‍ പ്രതിരോധ ശേഷിയാണ് എയര്‍ ഇന്ത്യ വണ്ണിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. വിമാനത്തിനുനേരെ വരുന്ന മിസൈലുകള്‍ കണ്ടെത്താനുള്ള സംവിധാനവും മിസൈലുകളുടെ നിയന്ത്രണ സംവിധാനം തകര്‍ത്ത് വഴിതിരിച്ചുവിടാനുള്ള ശേഷിയുമുണ്ട്. ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി, കൂടുതല്‍ വലിയ ഓഫീസ് സൗകര്യം, മീറ്റിങ് മുറികള്‍, ആധുനിക ആശയവിനിമയ സംവിധാനങ്ങള്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ എന്നിവയും ഇതിലുണ്ട്. ഇന്ത്യയില്‍നിന്ന് യു.എസ്. വരെ നേരിട്ട് പറക്കാം. ഇടയ്ക്ക് ഇന്ധനം നിറയ്‌ക്കേണ്ടിവരില്ല. മണിക്കൂറില്‍ 900 കിലോമീറ്ററാണ് വേഗം.

 

 

 

 

 

 

 

ദേശീയ മുദ്രയും ഇന്ത്യ എന്നും ഭാരത് എന്നും ഇംഗ്ലീഷിലും ഹിന്ദിയിലുമായി വിമാനത്തിന്റെ ഇരുവശത്തും ആലേഖനം ചെയ്തിട്ടുണ്ട്. വിമാനത്തിന്റെ വാലിലായാണ് ദേശീയ പതാക. ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരാണ് വിമാനം പറത്തുക. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എഞ്ചിനീയറിങ് സര്‍വീസ് ലിമിറ്റഡിനാണ് വിമാനത്തിന്റെ പരിപാലന ചുമതല.

 

 

 

 

 

 

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഈ ബോയിങ് 777 വിമാനം അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എയർഫോഴ്സ് വണ്‍ വിമാനത്തെയാണ് ഓർമിപ്പിക്കുന്നതാണ്.1953-ല്‍ അമേരിക്കയുടെ ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് 8610 വിമാനവും എയര്‍ ഫോഴ്‌സിന്റെ 8610 വിമാനവും തമ്മില്‍ കൂട്ടിയിടിയുടെ വക്കിലെത്തിയ സാഹചര്യമുണ്ടായിരുന്നു. അന്ന് ഭാഗ്യവശാലാണ് അപകടം ഒഴിവായത്. ഈ വിമാനങ്ങളിലൊന്നില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ളിന്‍ ഡി. റൂസ് വെല്‍റ്റായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന് സഞ്ചരിക്കാനായി പ്രത്യേക വിമാനം വേണമെന്ന തീരുമാനത്തിലേക്ക് അമേരിക്കന്‍ സര്‍ക്കാര്‍ എത്തിയത്. അങ്ങനെയാണ് എയർഫോഴ്സ് വണ്‍ വരുന്നത്.

 

 

 

 

 

 

 

ബോയിങ് 747-200-ബി ശ്രേണിയിലുള്ള രണ്ടു വിമാനങ്ങളാണ് നിലവില്‍ അമേരിക്കന്‍ പ്രസിഡന്റിനുള്ള എയര്‍ ഫോഴ്സ് വണ്ണിന് ഉപയോഗിക്കുന്നത്. എയര്‍ ഫോഴ്സ് വണ്‍ എന്നത് ഒരു വിമാനത്തിന്റെ പേരല്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അമേരിക്കന്‍ പ്രസിഡന്റിനായുള്ള ഏത് വിമാനത്തേയും വ്യോമസേന എയര്‍ ഫോഴ്സ് വണ്‍ എന്നാണ് വിളിക്കുക. നിലവില്‍ ബോയിങ് 747 വിമാനമാണ് എയര്‍ ഫോഴ്സ് വണ്‍ ആയി ഉപയോഗിക്കുന്നത്. ആണവായുദ്ധ അക്രമണത്തെ പോലും പ്രതിരോധിക്കാവുന്ന വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിരിക്കുന്നത്.

 

 

 

 

 

 

 

ആകാശത്തുവെച്ചുതന്നെ ഇന്ധനം നിറയ്ക്കല്‍, സുരക്ഷിതമായ ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. യു.എസ്സിനെതിരേ ആക്രമണമുണ്ടായാല്‍ മൊബൈല്‍ കമാന്‍ഡ് സെന്ററായി ഈ വിമാനം പ്രവര്‍ത്തിക്കും. ഓഫീസ് മുറികള്‍, മറ്റ് മുറികള്‍, റഡാര്‍ ജാമര്‍, പ്രൈവറ്റ് സ്യൂട്ട്, ജിംനേഷ്യം അടക്കം സൗകര്യങ്ങളുള്ള വിമാനത്തില്‍ 85-ല്‍ അധികം ഫോണ്‍ ലൈനുകളുമുണ്ട്. യു.എസ്. വ്യോമ സേനയാണ് എയര്‍ ഫോഴ്സ് വണ്ണിന്റെ പൈലറ്റിനെ തിരഞ്ഞെടുക്കുക. ഫൈറ്റര്‍ ജെറ്റുകള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും മിലിറ്ററി എയര്‍ ക്രാഫ്റ്റുകള്‍ 2500 മണിക്കൂര്‍ പറത്തി പരിചയവും വ്യോമ സേനയില്‍ 20 വര്‍ഷം സര്‍വീസുമുള്ളവരയൊണ് ഇതിനായി തിരഞ്ഞെടുക്കുക.

 

 

 

 

 

 

 

ഇത് ആദ്യമായാണ് വി വി ഐ പികളെ വഹിച്ച് എയര്‍ ഇന്ത്യ വണ്‍ വിമാനം യുഎസിലേക്കുള്ള ദീര്‍ഘദൂര യാത്ര ചെയ്യുന്നത്. ഇന്ത്യയിലെ വി വി ഐ പി അതിഥികള്‍ക്കായി അടുത്തിടെ പരിഷ്‌കരിച്ച ബോയിംഗ് ബി - 777 എയര്‍ക്രാഫ്റ്റ് എക്‌സ്ട്രാ റേഞ്ച് വിമാനവും വിപുലമായ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നു. വിമാനം നേരിട്ട് യു എസിലേക്ക് 15 മണിക്കൂര്‍ നോണ്‍-സ്റ്റോപ്പായി പറക്കും. അഫ്ഗാനിസ്ഥാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കുന്നതിനാല്‍, യുഎസ് യാത്രയ്ക്കായി വിമാനം കൂടുതല്‍ മണിക്കൂര്‍ പറക്കേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (14 minutes ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (15 minutes ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (30 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (43 minutes ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (1 hour ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (1 hour ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (2 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്  (3 hours ago)

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...  (3 hours ago)

ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം...  (3 hours ago)

Malayali Vartha Recommends