മഴയില്‍ മുങ്ങി ചൈന.... ചൈനയിലുണ്ടായ കനത്ത മഴയില്‍ ഒരു മരണം, രണ്ടു പേരെ കാണാതായി, 8,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി

മഴയില്‍ മുങ്ങി ചൈന.... ചൈനയിലുണ്ടായ കനത്ത മഴയില്‍ ഒരു മരണം, രണ്ടു പേരെ കാണാതായി, 8,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി.
ചൈനയിലെ ഹെനാന്‍ പ്രവശ്യയിലുണ്ടായ കനത്ത മഴയിലാണ് ഒരാള്‍ മരിച്ചത് . രണ്ടു പേരെ കാണാതായി. വെള്ളിയാഴ്ച പുലര്‍ച്ചെ തൊട്ടു പെയ്ത മഴയില്‍ 15 ടൗണ്‍ഷിപ്പുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 8,000 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.
തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് നന്‍ജാവോ കൗണ്ടിയിലെ 13 ടൗണ്‍ഷിപ്പിലും നന്യാംഗ് സിറ്റിയിലെ ഫാംഗ്ചെംഗ് കൗണ്ടി രണ്ടിലും വൈദ്യുതിയും ആശയവിനിമയവും തടസപ്പെട്ടു.
നന്‍ജാവോ കൗണ്ടിയിലെ 11 ഗ്രാമങ്ങളിലുള്ള 27,554 പേര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം താത്കാലികമായി നഷ്ടപ്പെട്ടുവെങ്കിലും പിന്നീട് വീണ്ടും പുനസ്ഥാപിച്ചു.കാണാതായവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
https://www.facebook.com/Malayalivartha






















