Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

ആപത്തിൽ നിന്നും ആ സ്ത്രീയെ രക്ഷിച്ച ധീരനായ പട്ടാളക്കാരൻ ആരുമറിയാത്ത ബാബയുടെ കഥകൾ

05 NOVEMBER 2021 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ബംഗാളിന്റെ  വടക്കേ അറ്റത്തുള്ള ന്യൂ ജെൽപെ റെയിൽവേ സ്റ്റേഷനിൽ നിന്ന്  പഞ്ചാബിലേക്ക് പോകുന്ന ട്രെയിൻ. അധികം ആളുകൾ ഇല്ലായിരുന്ന ഒരു കമ്പാർട്ട്മെൻറ്.സൈഡ് ബർത്തിൽ  രണ്ടു സീറ്റിൽ ഒറ്റയ്ക്ക് ഒരു സ്ത്രീ ഇരിക്കുന്നുണ്ട്.പഞ്ചാബിലെ തന്റെ ഭർത്താവിന്റെ വീട്ടിലേക്കായിരുന്നു അവർ പൊയ്ക്കൊണ്ടിരുന്നത്.ഒറ്റക്കായിരുന്നത്കൊണ്ടും  ഒരുപാട് ദൂരം ഇനിയും പോകേണ്ടതിനാലും  ചെറിയൊരു ഭയം അവരെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

 
ആ കമ്പാർട്ട്മെൻറ് ലെ പ്രധാന ഭാഗത്തുള്ള ബർത്തിൽ നിന്നും ഒന്ന് രണ്ട് ചെറുപ്പക്കാർ ആ സ്ത്രീയെ തുറിച്ചു നോക്കാൻ തുടങ്ങി. അവർ അശ്ലീലം നിറഞ്ഞ ഭാഷയിൽ എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി  അവരുടെ തലച്ചോറിൽ ഭയം ഇരച്ചുകയറി. എന്തുചെയ്യണമെന്നറിയാതെ അവർ ഇരിക്കുമ്പോൾ അവരുടെ മുൻപിലുള്ള സൈഡ് സീറ്റിൽ അവരുടെ കണ്ണുടക്കി.അവിടെ സീറ്റിനടിയിൽ ഒരു പട്ടാളക്കാരന്റെ ട്രങ്ക് പെട്ടി  ആ സ്ത്രീയുടെ ശ്രദ്ധയിൽ പെട്ടു.അപ്പോൾ തന്നെ തന്റെ അടുത്തിരിക്കുന്നത് ഒരു പട്ടാളക്കാരനാണെന്ന് അവർക്ക് മനസിലായി.അതോടെ ആ സ്ത്രീയുടെ പകുതി ഭയം മാറി.

 

 

 

 

 

 

 

 

 

 

 

 

 


പക്ഷേ ആ ചെറുപ്പക്കാർ സ്ത്രീക്ക് നേരെ കമൻറ് തുടർന്നുകൊണ്ടേയിരുന്നു. അൽപസമയത്തിനുശേഷം പട്ടാളവേഷത്തിൽ ഒരു സിക്ക് കാരൻ  ആ സ്ത്രീക്ക് മുൻപിലുള്ള  ഇരിപ്പിടത്തിൽ വന്നിരുന്നു.തന്റെ മുന്നിലിരിക്കുന്ന സ്ത്രീയെ ശ്രദ്ധിച്ച പട്ടാളക്കാരന് എന്തോ പന്തികേട് മണത്തു.അവർ ആരെയോ ഭയക്കുന്നതായി ആ ജവാന് തോന്നി.അദ്ദേഹം ആ കംപാർട്മെന്റ് മുഴുവൻ പരതി.പെട്ടന്ന് മെയിൻ സീറ്റിൽ ഇരിക്കുന്ന അചെറുപ്പകാരെ ശ്രദ്ധിച്ച അദ്ദേഹത്തിന് കാര്യം പിടികിട്ടി. പെട്ടെന്ന് ആ പട്ടാളക്കാരൻ  അവരുടെ അടുത്തേക്ക് നടന്നു ചെന്നു. അവരുടെ ചെവിയിൽ പറഞ്ഞു.

 

 

 

 

 

 

 

 

 



ഇനി നിങ്ങളുടെ ഒരു നോട്ടം പോലും ആ ഭാഗത്തേക്ക് വന്നാൽ ഓടുന്ന വണ്ടിയിൽ നിന്നും എല്ലാത്തിനേയും  ഞാൻ എടുത്തു പുറത്തേക്ക് അറിയുമെന്ന്. എന്നിട്ട് ഒന്നും  സംഭവിക്കാത്ത പോലെ സീറ്റിലേക്ക് വന്നിരുന്നു.  ചെറുപ്പക്കാർ പേടിച്ചു  അവിടുന്ന്  മറ്റൊരു കമ്പാർട്ട്മെൻറ് ലേക്ക് പോയി.ആശ്വാസത്തോടെ ആ സ്ത്രീ പട്ടാളക്കാരനോടും നന്ദി പറഞ്ഞു. പിന്നീട് അവർ  ഒരുപാട് സംസാരിച്ചു.

 

 

 

 

 

 

 

 

 

 

 



ലീവിന് തൻറെ ഗ്രാമത്തിലേക്ക് പോകുന്ന അദ്ദേഹത്തിന് ഇറങ്ങേണ്ടത് പഞ്ചാബിലെ  കപൂർത്തല എന്ന ജില്ലയിലെ കൊക്ക് എന്ന ഗ്രാമത്തിലായിരുന്നു. അദ്ദേഹത്തിന് ഇറങ്ങേണ്ട സ്റ്റോപ്പിന് ഏകദേശം ഒരു മണിക്കൂർ മുൻപാണ് ആ സ്ത്രീക്ക് ഇറങ്ങേണ്ടത് .ട്രെയ്‌നിലിരുന്ന് എപ്പോഴോ ആ  സ്ത്രീ ഉറങ്ങിപ്പോയി. പിന്നീട് സ്റ്റോപ്പ് എത്താറായപ്പോഴാണ് അവർ എണീറ്റത്. പക്ഷേ അപ്പോഴേക്കും ആ പട്ടാളക്കാരൻ അവിടെ ഉണ്ടായിരുന്നില്ല എന്നാൽ അയാളുടെ പെട്ടി അവിടെ ഉണ്ടായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 



ഒരു നന്ദി വാക്ക് പറയാൻ വേണ്ടി അവർ ട്രെയിനിൽ എല്ലാം നോക്കി പക്ഷെ എവിടെയും കണ്ടില്ല ആ സ്ത്രീക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തി.അപ്പോൾ വാതിലിനരികിൽ രണ്ട് മൂന്ന് പട്ടാളക്കാർ സംസാരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.ആ സ്ത്രീ അവരോട് തന്നെ മുന്നിൽ ഉണ്ടായിരുന്ന പട്ടാളക്കാരനെ കുറിച്ചും അയാൾ സഹായിച്ചതിനെ കുറിച്ചും പറഞ്ഞു.എന്നാൽ ഈ കഥ കേട്ട് ഉടൻ ഒട്ടും അത്ഭുതം തോന്നാതെ അവർ ആ സ്ത്രീയെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. ആരായിരുന്നു പട്ടാളക്കാരൻ രാത്രി വീട് എത്തിയത് വരെ അവർ ചിന്തിച്ചത് അതായിരുന്നു. ഇന്ത്യൻ ആർമിയിലെ ഒരു ജവാൻ ആയിരുന്നു അത്.ഹർഭജൻ സി അല്ലെങ്കിൽ ബാബ ഹർഭജൻ.

 

 

 

 

 

 

 

 

 



രാത്രിയിൽ വഴി തെറ്റുന്ന സൈനികർക്ക് വഴി കാട്ടിയും, വിശേഷങ്ങൾ ആരാഞ്ഞും, ഡ്യൂട്ടിയിൽ അനാസ്ഥ കാണിയ്ക്കുന്ന സൈനികനെ ശാസിച്ചും ചിലപ്പോൾ ഒരെണ്ണം പൊട്ടിച്ചും ബാബ എന്നും ഞങ്ങൾക്കൊപ്പം കരുത്തായി കൂടെത്തന്നെ ഉണ്ട്.വർഷം 1969 സ്ഥലം നാഥുലാ പാസ്...സമുദ്രനിരപ്പിൽ നിന്നും 14200  അടി ഉയരത്തിലുള്ള ഹിമാലയ  സാനുക്കളിൽ ഇന്ത്യ ചൈന അതിർത്തി പ്രദേശമായ നാലിൽ ഒരു വശത്തെ പട്ടാളക്കാർ തമ്മിൽ സ്ഥിരമായ തർക്കങ്ങൾ ഉണ്ടാകുന്ന സ്ഥലമാണ്.

 

 

 

 

 

 

 

 

 

 

 

 

 

ഒരു  അർത്ഥരാത്രിയിൽ  അതിർത്തിയിൽ കാവൽ പോസ്റ്റിൽ മറ്റൊരു പട്ടാളക്കാരനെ വിളിച്ചെഴുന്നേൽപ്പിച്ച് തൻറെ ഡ്യൂട്ടി മാറിയശേഷം അതുവരെ കാവൽ നിൽക്കുകയായിരുന്ന പട്ടാളക്കാരൻ ചെറുതായൊന്നു മയങ്ങി മയക്കത്തിൽ അയാൾ ഒരു സ്വപ്നം കണ്ടു സ്വപ്നത്തിൽ തലപ്പാവ് കെട്ടിയ  ഒരു സിഖുകാരൻ അയാളെ കാണാൻ വരികയും ഇന്ന് മൂന്നാം നാൾ രാത്രി കൃത്യം രണ്ടുമണിക്ക് അധികം കാവൽ ഒന്നുമില്ലാത്ത ഒരു മലയുടെ അരികുവഴി   പീപ്പിൾ റേഷൻ ആർമിയുടെ ചൈനീസ്  പട്ടാളക്കാർ അതിർത്തി ആക്രമിച്ചു കയറാൻ സാധ്യത ഉണ്ടെന്നു പറയുന്നു. ഉറക്കം ഞെട്ടിയുണർന്ന് പട്ടാളക്കാരൻ കണ്ടത് വെറുമൊരു സ്വപ്നം ആണെന്ന് കരുതി വീണ്ടും ഉറങ്ങാൻ കിടന്നു.

 

 

 

 

 

 

 

 

 

 

 

 

പക്ഷെ രാവിലെ എണീറ്റ് തങ്ങളുടെ ബങ്കറിലേക്ക്  കഴുതകൾ വഴി ഭക്ഷണ സാധനങ്ങൾ എത്തിക്കുന്ന ഒരു പട്ടാളക്കാരനോട്  താൻ സ്വപ്നം കണ്ടത് ഉദ്യോഗസ്ഥരോട് പറയണം എന്ന പറഞ്ഞേൽപ്പിച്ചു.ആ പട്ടാളക്കാരൻ തിരിച്ചു കമ്പിൽ എത്തി നടന്ന കാര്യം പറഞ്ഞു.സാധാരണയായി കവലില്ലാത്ത ഒരു ഇടമായിരുന്നു അത്.അതുകൊണ്ട് തന്നെ അങ്ങനെ ഒരു സ്വപനം അവഗണിക്കാൻ ഇന്ത്യൻ ഓഫീസിർസിന് തോന്നിയില്ല.അതുകൊണ്ട് തന്നെ അവിടെ  കുറച്ചു പട്ടാളക്കാരെ  നിരീക്ഷണത്തിന് ഏൽപ്പിച്ചു.

 

 

 

 

 

 

 

 

 

 

 



കൃത്യം മൂന്നാം നാൾ സ്വപ്നത്തിൽ പറഞ്ഞ അതേ സമയത്ത് അതേ സ്ഥലത്ത് ചൈനീസ് പട്ടാളക്കാർ അതിക്രമിച്ചു കയറാൻ ശ്രമിച്ചു നമ്മുടെ പട്ടാളക്കാർ ഇത് മുൻകൂട്ടി കണ്ട് ആ സമയത്ത് അത്രയും സൈന്യത്തെ അവിടെ വിന്യസിച്ചത് കാരണം അവർ ഒരു  സംഘർഷത്തിന് മുതിരാതെ മടങ്ങിപ്പോയി. ആരാണ് ആ പട്ടാളക്കാരൻ ഇന്ത്യൻ പട്ടാളത്തെ സഹായിക്കുന്നത് ആ പട്ടാളക്കാരനാണ്  ഹർഭജൻ സിങ്.

ഇന്ത്യൻ സൈന്യം ദൈവത്തെപ്പോലെ കാണുന്ന മരിച്ചിട്ടും നമ്മുടെ സൈനികരെ സഹായിക്കുന്ന സൈന്യത്തിൽ ജോലിചെയ്യുന്ന ബാബ ഹർഭജൻ സിങ്.

 

 

 

1946 ഓഗസ്റ്റ് 30 തിന്  പഞ്ചാബിലെ ഒരു സിക്ക് കുടുംബത്തിലായിരുന്നു ഹർഭജൻ സിങ് ജനിച്ചത്.പഞ്ചാബിനെ പാട്ടി എന്ന സ്ഥലത്തുനിന്നും മേത്രിക്‌ളേശം പാസായ ഹർഭജന്റെ ആഗ്രഹം വലുതാകുമ്പോൾ ഒരു പട്ടാളക്കാരനാകണമെന്നായിരുന്നു.താമസിക്കാതെ തന്നെ ഇന്ത്യൻ  ആർമിയിലെ പഞ്ചാബ് റെജിമെന്റിൽ അദ്ദേഹത്തിന് ജോലികിട്ടി.സ്ഥിരമായി ഇന്ത്യ ചൈന സംഘർഷം ഉണ്ടാകാറുള്ള നാഥുല പാസിലേക്കാണ് അദ്ദേഹത്തിന് പോസ്റ്റ് കിട്ടിയത്.ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ പട്ടാളക്കാർ തരാം കിട്ടിയാൽ അതിർത്തി കടന്നു കയറി.ഇന്ത്യയുടെ സ്ഥലങ്ങൾ കയ്യടക്കുന്നത് മൂലം ഇടയ്ക്കിടയ്ക്ക് ഇവടെ സംഘർഷങ്ങൾ നടക്കുക പതിവായിരുന്നു .ഇന്ത്യൻ ബങ്കറുകളിലെ  നാഥുല പാസിന്റെ എക്സ്ട്രീം  അതിർത്തിയിലുള്ള അവിടെ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് ആവശ്യമുള്ള ഭക്ഷണവും മാറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നത് കഴുതപ്പുറത്തായിരുന്നു .

 

 

 

 

 

 

 

 

 

 

 

 

 



മഞ്ഞു മലകളിലൂടെ യാതൊരു വണ്ടിയും  പോകില്ലായിരുന്നു.അങ്ങനെ  1968 ഒക്ടോബര് മാസം നാലാം തീയതി തനിക്ക് വെറും 22 വയസുള്ളപ്പോൾ അതിർത്തിയിലീക്ക് ബങ്കറുകളുമായി പോകുന്ന കഴുതകളുടെ കൂടെ ഹർഭജൻ സിങ്ങുമുണ്ടായിരുന്നു.എന്നാൽ ഹർഭജൻ സിങ് അതിർത്തി ഓഫീസിൽ എത്തിയിട്ടില്ലെന്ന് ഓഫീസർ മാർക്ക് സന്ദേശം കിട്ടി.ഇത് പ്രകാരം ആർമി സംഘങ്ങൾ ഒരു ദിവസം മുഴുവൻ അവിടെ തിരിഞ്ഞെങ്കിലും ആ പട്ടാളക്കാരനെ കണ്ടെത്താനായില്ല.ഒടുവിൽ ഇന്ത്യൻ ആർമി ഹർഭജൻ സിംഗിനെ ഡെസേർട്ടർ എന്ന കാറ്റഗറിയിൽ കൂട്ടി.ആർമിയിൽ ഉണ്ടായിരുന്ന പട്ടാളക്കാർ ചിലപ്പോൾ ആരോടും പറയാതെ ഒളിച്ചോടി പോകാറുണ്ടായിരുന്നു അവരെ വിളിക്കുന്ന പേരാണ് ഡെസേർട്ടർ എന്ന്.

 

 

 

 

 

 

 

 

 

 



എന്നാൽ കൃത്യം മൂന്നാം നാൾ അവിടെ ജോലി ചെയ്യുന്ന ആറു പട്ടാളക്കാരന്റെ സ്വപനത്തിൽ ഹർഭജൻ സിങ് വന്നു.താൻ ഒളിച്ച്ചോടിയതല്ലന്നും ട്രക്കുകളുമായി കഴുതകൾക്കൊപ്പം വരുമ്പോൾ വലിയ മഞ്ജു കാറ്റ് ഉണ്ടായെന്നും അതിനെത്തുടർന്ന് അവിടെയുള്ള ഒരു വലിയ മലയുടെ ചെരുവിലേക്ക് താൻ വീണ് മരണപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.വീണ സ്ഥലവും കൃത്യമായി പറഞ്ഞു കൊടുത്തു.ഉറക്കമുണർന്ന പട്ടാളക്കാരൻ ഇത് തങ്ങളുടെ മേൽ ഉദ്യോഗസ്ഥരെ അറിയിക്കുകയൂം സ്വപനത്തിൽ ഹർഭജൻ പറഞ്ഞ സ്ഥലത്തേക്ക് പട്ടാളക്കാരെ അയക്കുകയും ചെയ്തു.പറഞ്ഞ സ്ഥലത്തു തന്നെ അദ്ദേഹത്തിന്റെ ശരീരം ഉണ്ടായിരുന്നു.പൂർണ്ണ പട്ടാള ബഹുമതികളോടെ അദ്ദേഹത്തെ പിന്നീട് സംസ്കരിക്കുകയാണ് ഉണ്ടായത്.

 

 

 

 

 

 

 

 

 

 

 

 



ഈ വീഡിയോ എവിടെ അവസാനിക്കുമ്പോൾ ഞാൻ മലയാളിവർത്ത ഫോസിന്റെ എല്ലാ പ്രേക്ഷകരോടും ഇന്ത്യക്ക് വേണ്ടി ജീവൻ പണയം വെച്ച് അതിർത്തിയിൽ സേവനം അനുഷ്ഠിക്കുന്ന ധീര ജവാന്മാരോടും  ക്ഷമ ചോദിക്കുകയാണ്.കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാൻ ബാബ ഹർഭജൻ സിംഗിനെക്കുറിച്ച് ഒരു വാർത്ത ചെയ്തിരുന്നു.എന്നാൽ  ആ വാർത്തയിൽ ചിലയിടങ്ങളിൽ ഞാൻ ആ ജവാനെ 'അയാൾ' എന്ന് അഭിസംബോധന ചെയ്യുകയുണ്ടായി.എന്റെ ആ വലിയ തെറ്റ് എന്റെ പ്രേക്ഷകർ എനിക്ക് ചൂണ്ടിക്കാണിക്കുകയും ചെയ്തു.അതുകൊണ്ട് ആ തെറ്റ് തിരുത്തിക്കൊണ്ടാണ് ഞാൻ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി  (8 minutes ago)

ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി  (10 minutes ago)

യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്  (12 minutes ago)

G SUKUMARAN NAIR പരോക്ഷ മറുപടിയുമായി സുകുമാരന്‍ നായര്‍  (22 minutes ago)

നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍  (22 minutes ago)

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (31 minutes ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (31 minutes ago)

തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍  (35 minutes ago)

Venezuela earthquakes 17,000-ത്തിലധികം ആളുകള്‍ തെരുവില്‍;  (38 minutes ago)

വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍  (42 minutes ago)

ജിഷ്ണുവിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ച് നടി ഭാവന  (44 minutes ago)

ഉപ്പും മുളകില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാര്‍ത്ഥ്  (48 minutes ago)

KSRTC DRIVER കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ  (49 minutes ago)

ഇനിയും പുറത്തിറങ്ങിക്കൂടാ..  (1 hour ago)

ബന്ധുക്കൾ തമ്മിൽ തർക്കം; പിന്നാലെ 29 കാരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി  (1 hour ago)

Malayali Vartha Recommends