തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍

ആറ് വയസ് മാത്രം പ്രായമുള്ള പേരക്കുട്ടിയെക്കൊണ്ട് റോഡിലൂടെ കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍. തിരക്കേറിയ റോഡിലൂടെയുള്ള സാഹസികത നാട്ടുകാര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഞായറാഴ്ചയാണ് തിരക്കേറിയ റോഡില്‍ പേരക്കുട്ടി ഓടിക്കുന്ന കാറില്‍ മുന്‍സീറ്റില്‍ ഇരിക്കുന്ന എസ്‌ഐയുടെ വീഡിയോ പുറത്ത് വന്നത്. ട്രാഫിക്കില്‍ കാര്‍ വളരെ വേഗം കുറച്ച് നീങ്ങുന്നത് കണ്ടതോടെയാണ് സ്റ്റിയറിംഗിന് പിന്നിലുള്ള കൊച്ച് പെണ്‍കുട്ടിയെ ആളുകള്‍ ശ്രദ്ധിക്കുന്നത്. പരിശീലനം റോഡിലല്ല, ഗ്രൗണ്ടില്‍ വച്ച് നല്‍കാനും മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊലീസുകാര്‍ക്ക് ബാധകമല്ലേയെന്നും നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ എസ്‌ഐ ക്ഷുഭിതനാവുകയായിരുന്നു.
പൊലീസുകാരന്‍ ആയിട്ടുകൂടിയും ചെയ്യുന്ന പ്രവര്‍ത്തിയുടെ ഗൗരവത്തേക്കുറിച്ച് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ ഗിന്നസ് റെക്കോര്‍ഡ് ഇടാനുള്ള പരിശീലനമാണ് എന്നായിരുന്നു റംഗ റെഡ്ഡി ജില്ലയിലെ പൊലീസുകാരനായ പൂജാരി തിരുപതി പ്രതികരിച്ചത്. ഇത് തന്റെ തീരുമാനം ആണെന്നും നിങ്ങള്‍ ആരാണ് ചോദ്യം ചെയ്യാനെന്നും ഇയാള്‍ നാട്ടുകാരോട് ദേഷ്യപ്പെടുന്നതിന്റേയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
വീഡിയോ വൈറലാവുകയും പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ശക്തമാവുകയും ചെയ്തതോടെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തത്. ഇത്തരം സാഹസികതയ്ക്ക് കാറിലുള്ളവര്‍ മാത്രമല്ല റോഡിലെ മറ്റ് വാഹനങ്ങളും കാല്‍ നടയാത്രക്കാരും അടക്കം വലിയ വില നല്‍കേണ്ടി വരുമെന്നാണ് വ്യാപകമാവുന്ന വിമര്‍ശനം. ഭാരതീയ ന്യായ സംഹിതയിലെ 180, 184 വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്. ഇതിന് പിന്നാലെ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























