നിശ്വാസവായുവിലൂടെ എത്തുന്ന കൊറോണ വൈറസ് അപകടകാരി; ആദ്യത്തെ 5 മിനിറ്റ് നിർണായകം, ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേയ്ക്ക് എത്തിപ്പെട്ടാൽ കൊവിഡ് ബാധിക്കാം! 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്ന് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ

ലോകരാഷ്ട്രങ്ങൾ ഒമിക്രോൺ വ്യാപനഭീതിയിലാണ്. ഇതിനുപിന്നാലെ മറ്റൊരു പഠനം പുറത്ത് വന്നിരിക്കുകയാണ്. അതായത് നിശ്വാസവായുവിലൂടെ എത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 5 മിനിറ്റിനുള്ളിലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ സമയത്തിനുള്ളിൽ തന്നെ വൈറസ് മറ്റൊരാളിലേയ്ക്ക് എത്തിപ്പെട്ടാൽ കൊവിഡ് ബാധയുണ്ടാകാവുന്നതാണ്. അതേസമയം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നും യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അതായത് കൊവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാല്‍ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കുന്നതാണ്. വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കൊവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ മാസ്ക് ധരിക്കേണ്ടതിന്‍റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ പഠനം. കൊവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ജോനാഥ് റീഡ് വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടക്കുകയുണ്ടായി. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. കൂടാതെ കേരളത്തില്‍16,338 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha























