ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീൻ; കൊറോണ ബാധയെ തുടര്‍ന്ന് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലായും ഈ ജീനാണ് കണ്ടെത്തുന്നതെന്ന് പോളണ്ടിലെ ഒരു കൂട്ടം ഗവേഷകര്‍
കോവിഡ് വൈറസ് ബാധിക്കുന്ന ചിലര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ല എന്നാണ് പലരും പറയുന്നത്. ചിലർക്ക് ജലദോഷം ചിലർക്ക് പനി എന്നീ നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. എന്നാല്‍, ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. അതായത് ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.
പുതിയ കണ്ടെത്തലുകൾ പ്രകാരം കൊറോണ ബാധയെ തുടര്‍ന്ന് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍ കൂടുതലായും ഈ ജീനാണ് കണ്ടെത്തുന്നതെന്ന് പോളണ്ടിലെ ഒരു കൂട്ടം ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ബിയാലിസ്റ്റോക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിട്ടുള്ളത്.
അതായത് പോളണ്ടിലെ 14 ശതമാനം ആളുകളില്‍ ഈ ജീനാണ് കണ്ടുവരുന്നത്. എന്നാല്‍ അതിലും ഗുരുതരമായ വസ്തുത ഇന്ത്യയില്‍ ഈ ജീനിന്റെ 27 ശതമാനമാണ് കണ്ടെത്തിയത് എന്നതാണ് അറിയാൻ സാധിച്ചത്. ഇത്തരത്തില്‍ ഗുരുതരമായി കൊറോണ ബാധിച്ച് മരണത്തിലേയ്‌ക്ക് വരെ നയിക്കാന്‍ ശേഷിയുള്ളതാണ് ഈ ജീന്‍. ഇന്ത്യയില്‍ കൊറോണ ഗുരുതരമാകുന്നവരില്‍ ഈ ജീനാണ് കണ്ടുവരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മാര്‍സിന്‍ മോണിയുസ്‌കോ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ പ്രായം, ഭാരം, ലിംഗഭേദം എന്നിവയ്‌ക്ക് പുറമെ, ഒരു വ്യക്തി എത്രത്തോളം ഗുരുതരമായി കൊറോണ ബാധിതനാണെന്ന് നിര്‍ണ്ണയിക്കുന്ന നാലാമത്തെ പ്രധാന ഘടകമാണ് ജീന്‍ എന്ന് ബിയാലിസ്റ്റോക്ക് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മദ്ധ്യ-കിഴക്കന്‍ യൂറോപ്പില്‍ ആളുകള്‍ കൂട്ടത്തോടെ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത് വാക്‌സിനോട് വിമുഖത കാണിക്കുന്നതിനാലാണ്.
എന്നാല്‍ ഈ രോഗം ഗുരുതരമാകാതിരിക്കാന്‍ ഒരു പരിധി വരെ വാക്‌സിന്‍ ഉപകരിക്കുമെന്നും എന്നാല്‍ ചിലര്‍ക്ക് വാക്‌സിന്‍ സ്വീകരിച്ചിട്ടും രോഗം ഗുരുതരമാകുന്നത് പുതിയ ജീന്‍ അവരുടെ ശരീരത്തില്‍ പ്രവേശിക്കുന്നതിനാലുമാണെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കൊറോണ ബാധിതരാകുന്ന ചിലര്‍ക്ക് രോഗം അതീവ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായാണ് പഠനം നടത്തിയതെന്നും എന്നാല്‍ അതിനുശേഷം ഭയപ്പെടുത്തുന്നതായിരുന്നു ഈ കണ്ടെത്തലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























