അമേരിക്കയില്‍ കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നു..... വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു, ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു, അഞ്ചു സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അമേരിക്കയില്‍ കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നു..... വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു, ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു, അഞ്ചു സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അമേരിക്കയുടെ കിഴക്കന്‍ മേഖലയിലാണ് കനത്ത ശീതക്കാറ്റ് ആഞ്ഞടിക്കുന്നത്. ഏഴുകോടി ആളുകളെയാണ് ശീതക്കാറ്റ് ബാധിക്കപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളും കൊടുങ്കാറ്റിന്റെ പിടിയിലായിട്ടുണ്ട്.
ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. മണിക്കൂറില്‍ 134 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കിഴക്കന്‍ യുഎസിലേക്കുള്ള 4500 വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു.
കൊടുങ്കാറ്റിനെ ബോംബ് സൈക്ലോണ്‍ എന്ന വിഭാഗത്തിലാണു ശാസ്ത്രജ്ഞര്‍ പെടുത്തിയിരിക്കുന്നത്. യുഎസിന്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്നു ശരത്കാലത്ത് ഉത്ഭവിക്കുന്ന അതിതീവ്ര കൊടുങ്കാറ്റിനെയും പേമാരിയെയുമാണ് ബോംബ് സൈക്ലോണ്‍ എന്നുവിളിക്കുന്നത്.
"
https://www.facebook.com/Malayalivartha






















