Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മത്സ്യമുത്തശി‌, ശരീരമാകെ പച്ച നിറത്തിലുള്ള ചെതുമ്പൽ; അത്തിപ്പഴം ഇഷ്ടം... സൗമ്യവും ശാന്ത സ്വഭാവക്കാരിയുമായ മെതുസെല എന്ന മത്സ്യ മുത്തശി ഇങ്ങനെയാണ്...

02 FEBRUARY 2022 01:30 PM IST
മലയാളി വാര്‍ത്ത

അലങ്കാര മത്സ്യങ്ങളെ അക്വേറിയങ്ങളിലാക്കി വളർത്തുന്നത് ഇപ്പോൾ പലരുടേയും ഹോബിയായി മാറിയിട്ടുണ്ട്. അലങ്കാര മത്സ്യങ്ങളിലും ഒരു മുത്തശിയുണ്ടെന്ന് എത്ര പേർക്ക് അറിയാം. മെതുസെല എന്നാണ് ഈ അലങ്കാര മുത്തശിയുടെ പേര്. ബൈബിളിൽ നോഹയുടെ മുത്തച്ഛനായിരുന്നു മെതുസെല. ഏകദേേശം 969 വയസ് വരെ മെതുസെലെ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. എന്നാൽ ഈ മത്സ്യ മുത്തശിയ്ക്ക് അത്രകണ്ട് പ്രായമൊന്നുമില്ല. 90 വയസാണ് ഈ മത്സ്യ മുത്തശിയുടെ പ്രായം. ലോകത്തിലെ തന്നെ ഏറ്റവും പ്രായം ചെന്ന അക്വേറിയം മത്സ്യമാണെന്നും ഇതിന്റെ സമപ്രായക്കാരായ അക്വേറിയം മത്സ്യങ്ങളെ കുറിച്ചൊന്നും അറിവ് ലഭിച്ചിട്ടില്ലെന്നും കാലിഫോർണിയ അക്കാദമി ഓഫ് സയൻസസിലെ ജീവശാസ്ത്രജ്ഞർ പറയുന്നു. 1938 ലാണ് ഓസ്‌ട്രേലിയയിൽ നിന്ന് സാൻഫ്രാൻസിസ്‌കോ മ്യൂസിയത്തിലേക്ക് മെതുസെലയെ കൊണ്ടുവന്നത്.

 

അന്ന് മെതുസെലയ്ക്ക് 4-അടി (1.2-മീറ്റർ), 40-പൗണ്ട് (18.1-കിലോഗ്രാം) ഭാരമായിരുന്നു ഉണ്ടായിരുന്നത്. മെതുസെല ഇതാദ്യമായല്ല വാർത്തകളിൽ ഇടംപിടിക്കുന്നത്. നേരത്തെ പല തവണയും ഈ മത്സ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പല മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു. 1947 ൽ സാൻഫ്രാൻസിസ്‌കോ ക്രോണിക്കിളിലാണ് മെതുസെലയുടെ വാർത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാഴ്ചയിലുള്ള അതിന്റെ പ്രത്യേകത തന്നെയാണ് മെതുസെലയെ അന്ന് താരമാക്കി മാറ്റിയത്. പച്ച നിറത്തിലുള്ള ചെതുമ്പലായിരുന്നു അവളുടെ ശരീരം മുഴുവനും ഉണ്ടായിരുന്നത്. ഒറ്റ നോട്ടത്തിൽ ആർട്ടികോക്കിന്റെ ഇലകൾ പോലെയാണ് തോന്നിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. കരയിലും വെള്ളത്തിലും അത്തരമൊരു ജീവിയെ അതുവരെ ആരും കണ്ടിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ വിചിത്ര ജീവി എന്നും ചിലർ മെതുസെലയെ വിളിച്ചിരുന്നു. ഓസ്ട്രേലിയൻ ലംഗ് ഫിഷ് മത്സ്യവും ഉഭയജീവികളും തമ്മിലുള്ള പരിണാമ കണ്ണിയാണ് മെതുസെല എന്ന് വിശ്വസിക്കപ്പെടുന്നു.

 

സാൻഫ്രാൻസിസ്കോയിലെ ഒരു ടാങ്കിലാണ് ഇപ്പോൾ ഈ മത്സ്യം ഉള്ളത്. മെതുസെല ആണാണോ പെണ്ണാണോ എന്ന് ഉറപ്പിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലിംഗ നിർണയത്തിനായി അതിന്റെ രക്തം കുത്തിയെടുക്കുന്നത് ഏറെ അപകടം പിടിച്ച നടപടി ആയതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നിരുന്നാലും മെതുസെല പെൺ വിഭാഗത്തിൽപ്പെട്ട മത്സ്യമാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്. ' അവളുടെ ചിറകിന്റെ ഒരു ചെറിയ സാമ്പിൾ പരിശോധനക്ക് അയക്കാൻ അക്കാദമി പദ്ധതിയിടുന്നുണ്ട്. പരിശോധനയിൽ ലിംഗഭേദം സ്ഥിരീകരിക്കാനും മത്സ്യത്തിന്റെ കൃത്യമായ പ്രായം കണ്ടെത്താനും കഴിയുമെന്നാണ് പ്രതീക്ഷ. കണ്ടാൽ ഭീമാകാരമായി തോന്നുമെങ്കിലും വളരെ സൗമ്യവും ശാന്ത സ്വഭാവക്കാരിയുമാണ് മെതുസെല. അതിന്റെ ശരീരത്തിൽ തൊട്ടാൽ വളരെ നാണത്തോടെ നമ്മളെ നോക്കി നിൽക്കും' -- അക്കാദമിയിലെ മുതിർന്ന ജീവശാസ്ത്രജ്ഞനും മത്സ്യത്തെ പരിപാലിക്കുന്നതുമായ അലൻ ജാൻ പറഞ്ഞു.

 

ഓർഗാനിക് ബ്ലാക്ക്ബെറി, മുന്തിരി, റോമെയ്ൻ ലെറ്റൂസ് എന്നിവ അവളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. വിവിധതരം മത്സ്യങ്ങൾ, കക്കകൾ, കൊഞ്ച്, മണ്ണിരകൾ എന്നിവയും ഇഷ്ട ഭക്ഷണമാണെന്ന് പരിപാലകനായ ചാൾസ് ഡെൽബീക്ക് പറഞ്ഞു. അത്തിപ്പഴം ഇഷ്ടമാണെങ്കിലും അതിന്റെ സീസണിൽ ഉണ്ടായത് മാത്രമേ കഴിക്കുകയുള്ളു എന്ന് കാലിഫോർണിയ അക്കാഡമി ഓഫ് സയൻസസിന്റെ വക്താവ് ജീനെറ്റ് പീച്ച് പറയുന്നു. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളാണ് ഓസ്‌ട്രേലിയൻ ലംഗ്ഫിഷുകൾ. ഓസ്‌ട്രേലിയയിലെ ജലാശയങ്ങളിൽ ഇവ വളരെ കുറവാണ്. കാലിഫോർണിയയിലെ സയൻസ് അക്കാദമിയിൽ മെതുസെലയെ പോലെ രണ്ട് ഓസ്‌ട്രേലിയൻ ലംഗ്ഫിഷുകൾ കൂടിയുണ്ട്. എന്നാൽ അവക്ക് 40, 50 വയസ് മാത്രമേ ആയിട്ടൂള്ളൂ. മാത്രമല്ല നിലവിൽ ഉള്ളവയുടെ കയറ്റുമതി നിരോധിച്ചിരിക്കുകയുമാണ്.
മെതുസെല ചത്തുപോയാൽ മുത്തശി മത്സ്യം എന്ന പദവി അലങ്കരിക്കാൻ മറ്റാരുമില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച പരിചരണം ഞങ്ങൾ അവൾക്ക് നൽകുന്നുണ്ട്.

 

ഒരുപാട് വർഷം ഇനിയും അവൾ ഞങ്ങളോടൊപ്പം ഉണ്ടാകണം-ജാൻ പറഞ്ഞു. ഓസ്‌ട്രേലിയൻ ലംഗ്ഫിഷിന് പുറമേ ആഫ്രിക്കൻ ലംഗ്ഫിഷും തെക്കേ അമേരിക്കൻ ലംഗ്ഫിഷും ഉണ്ട്. എന്നാൽ ഇവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതായത്, ആഫ്രിക്കയിലേയും തെക്കേ അമേരിക്കയിലേയും ലംഗ്ഫിഷുകൾ വരണ്ട കാലാവസ്ഥയിൽ വെള്ളം വറ്റുന്ന സമയത്ത് ചെളിയിൽ കുഴി കുഴിച്ച് മാസങ്ങളോളം അതിൽ കഴിയും. ചില സമയങ്ങളിൽ ചിറകുകൾ ഉപയോഗിച്ച് മറ്റ് കുളങ്ങളിലേക്ക് പലായനം ചെയ്യാനും ഇവക്ക് കഴിയും. വളരെ വിസ്താരമുള്ള ഒരു ടാങ്കിലാണ് മെതുസെലയെ ആദ്യം ഇട്ടിരുന്നത്.

 

വളരെ ഉത്സാഹത്തോടെ നീന്തി നടന്നിരുന്ന മത്സ്യം വലിയ ടാങ്കിലേക്ക് മാറ്റിയപ്പോൾ നിശബ്ദയായി ഒളിച്ചിരിക്കുന്നതായി ശാസ്ത്രജ്ഞർക്ക് പലപ്പോഴും തോന്നിയിരുന്നു. പിന്നീട് മെതുസെലയെ ചെറിയ ടാങ്കിലേക്ക് മാറ്റി. ഇതോടെ വീണ്ടും പഴയ ഊർജ്ജത്തോടെ ടാങ്കിനുള്ളിൽ ചാടിമറിയാൻ തുടങ്ങിയെന്ന് പരിപാലകർ പറയുന്നു. ദശലക്ഷക്കണക്കിന് സന്ദർശകരാണ് അക്വേറിയത്തിലെ മെതുസെലയെ കാണാൻ ഇതുവരെ എത്തിയിട്ടുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (19 minutes ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (29 minutes ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (45 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (51 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (55 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (1 hour ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (2 hours ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (2 hours ago)

Malayali Vartha Recommends