Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുപ്പത് വര്‍ഷത്തിന് ശേഷം ഐവിഎഫിലൂടെ ജനിച്ച കുഞ്ഞിന് പിതാവുമായി ബന്ധമില്ലെന്ന് ഡിഎന്‍എ ഫലം... ഡോക്ടര്‍ക്കെതിരെ കേസ് നല്‍കി ദമ്പതികള്‍

04 FEBRUARY 2022 09:50 PM IST
മലയാളി വാര്‍ത്ത

മുപ്പത് വര്‍ഷത്തിന് ശേഷം ഐവിഎഫിലൂടെ ജനിച്ച തങ്ങളുടെ കുഞ്ഞിന് പിതാവുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതോടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ക്കെതിരെ കേസ് നല്‍കി ദമ്പതികള്‍. ജോണ്‍ മൈക്ക് ഹാര്‍വിജീന്‍ ദമ്പതികളാണ് തങ്ങളുടെ ചികിത്സ നടത്തിയ ഡോ. നിക്കോളാസ് സ്പിര്‍ട്ടോസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. ഇവരുടെ മകള്‍ ജെസ്സീക്കയുടെ ഡിഎന്‍എ പരിശോധിച്ചപ്പോഴാണ് അത് ജോണിന്റേതുമായി മാച്ച് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയത്.

ഇതോടെ തകര്‍ന്നു പോയ കുടുംബം അതിനു ശേഷം ഡോക്ടര്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസ് കൊടുക്കുകയായിരുന്നു. 1991ലാണ് ജീനും ജോണും ഒരു കുഞ്ഞിനു വേണ്ടി ഐവിഎഫ് ട്രീറ്റ്‌മെന്റിന് തയ്യാറായി ഡോക്ടര്‍ നിക്കോളാസിനെ സമീപിച്ചത്. ജനിതക ബന്ധമുള്ള ഒരു കുട്ടിയെ വേണമായിരുന്നു എന്നതിനാലാണ് ഇരുവരും ഐവിഎഫ് തിരഞ്ഞെടുത്തത്. ജോണിന്റെ ബീജമാണ് കുത്തിവെച്ചത് എന്ന ധാരണയില്‍ ദമ്ബതികള്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന് വിധേയരായി.

നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2020ലെ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി ജെസീക്ക ഒരു ഡിഎന്‍എ ടെസ്റ്റ് വാങ്ങിയപ്പോഴാണ് തെറ്റായ നടപടിക്രമത്തെക്കുറിച്ച് കുടുംബം മനസ്സിലാക്കിയത്. തങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശ രാജ്യങ്ങളിലെ ദൂരെയുള്ള ബന്ധുക്കളുമായി ബന്ധപ്പെടുന്നത് എത്ര രസകരമാണെന്ന് തങ്ങള്‍ കരുതിയെന്നും അതിനാലാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതെന്നും ജെസ്സീക്ക പറഞ്ഞു.

ടെസ്റ്റില്‍ തന്റെ പിതാവിന്റെ ഇറ്റാലിയന്‍ പൈതൃകം വ്യക്തമാകുമെന്ന് ജെസീക്ക പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഐറിഷ്, ഇംഗ്ലീഷ്, ജര്‍മ്മന്‍, വെല്‍ഷ്, ഫ്രഞ്ച് വംശജയാണെന്ന് കണ്ടെത്തി. ആ ഞെട്ടലില്‍ നിന്ന് താനിപ്പോഴും മുകതയായിട്ടില്ലെന്നും തന്റെ മാതാപിതാക്കള്‍ എത്ര വലിയ ചതിക്കാണ് ഇരയായതെന്നും ജെസ്സീക്ക പറഞ്ഞു. കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (1 minute ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (9 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (38 minutes ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (47 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (53 minutes ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (55 minutes ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (56 minutes ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (1 hour ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (1 hour ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (1 hour ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

പദ്മശ്രീ പുരസ്‌കാര ജേതാവും നോക്കുവിദ്യ പാവകളി കലാകാരിയുമായ മോനിപ്പള്ളി മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു...  (2 hours ago)

ആസ്‌ട്രേലിയയിൽ നിരവധി ഒഴിവുകൾ ലോകത്തിലെ ഏറ്റവും ഉയർന്ന മിനിമം വേതനം!! മലയാളികൾ കോളടിച്ചു !  (2 hours ago)

Malayali Vartha Recommends