Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇന്നത്തെ ശ്രീലങ്ക നാളത്തെ പാകിസ്ഥാന്‍; ചൈന പണിതുടങ്ങി; ഇമ്രാന്‍ ഇറങ്ങിയാലും ഇല്ലെങ്കിലും നമ്മുടെ അയല്‍ രാജ്യത്തിന് സംഭവിക്കാന്‍ പോകുന്നത് ഇതാണ്

06 APRIL 2022 05:23 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ ശ്രീലങ്കയുടെ അവസ്ഥായാണ് നാളെ പാകിസ്താനില്‍ സംഭവിക്കാന്‍ പോകുന്നത് എന്നാണ് വിദഗ്ദരുടെ പ്രവചനം. സാമ്പത്തീക പ്രതിസന്ധി ഇപ്പോള്‍ തന്നെ പാകിസ്ഥാനെ തുറിച്ചുനോക്കിത്തുടങ്ങി. എല്ലാം ശെരിയാക്കാം എന്ന വമ്പിളക്കി അധികാരത്തിലേറിയ ഇമ്രാന്‍ ഖാന്‍ രാജ്യത്തിന് സമ്മാനിച്ചത് ചരിത്രത്തിലില്ലാത്ത തരത്തിലുള്ള കടബാധ്യതയാണ്. ശ്രീലങ്കയെ പോലെയല്ല ആരാജ്യം. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉടലെടുത്താല്‍ ആ രാജ്യം ഒരു കലാപ ഭുമിയായി മാറും. നിലവില്‍ കടക്കെണി രൂക്ഷമാണെങ്കിലും. അത് സാധാരണക്കാരെ നേരിട്ട് രൂക്ഷമായി ബാധിക്കാന്‍ തുടങ്ങിയിട്ടില്ല. ശ്രീലങ്കയില്‍ ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തതാണ് ഒരു പ്രതിസന്ധി മറ്റൊന്ന് ചൈനയുടെ ശ്രീലങ്കയിലെ പദ്ധതികളും അതുമൂലമുണ്ടായ കടബാധ്യതയുമാണെങ്കില്‍. അത് രണ്ടും ഇന്ന് പാകിസ്ഥാനില്‍ ഉണ്ട്.

പാകിസ്ഥാനില്‍ ഇറക്കുമതി കുത്തനേ കൂടിയിരിക്കുകയാണ്. കയറ്റുമതിയെ അപേക്ഷിച്ച് 16 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇടയ്ക്ക് ഇടഞ്ഞു നിന്നുവെങ്കുലും ഇപ്പോള്‍ സഹായത്തിന് സൗദി നല്‍കുന്ന പണമാണ് പാകിസ്ഥാന്റെ ഏക ആശ്രയം. പക്ഷേ കടം കൂടുന്നതിനാല്‍ ഇനിയും കടം നല്‍കാനുള്ള സാധ്യത ഇല്ല. മാത്രമല്ല ഐ.എം.എഫ്. നല്‍കുന്ന സോഫ്റ്റ് ലോണുകള്‍ പോലെയല്ലിത്, പലിശ കൂടുതലാണ്. ചൈനപാക് സാമ്പത്തിക ഇടനാഴിയിലൂടെ മാത്രം 640 കോടി ഡോളറന്റെ കടം കയറി കല്‍ക്കരി ഇറക്കുമതി വലിയ ബാധ്യതയായിയിരിക്കുകയാണ് പാകിസ്ഥാന്. ഭീകരാക്രമണങ്ങള്‍ പദ്ധതിയില്‍ കൂടുതല്‍ ആഘാതം വരുത്തി വയ്ക്കുന്നുണ്ട്. രാജ്യത്ത പലതിനും ഇപ്പോള്‍ വില കുത്തനേ കൂടി. ഊര്‍ജ പ്രതിസന്ധിയും സിമന്റിന്റെ കുറവും അടുത്ത ആഴ്ചകളില്‍ പാകിസ്ഥാനില്‍ പ്രത്യക്ഷത്തില്‍ പ്രതിഭലിക്കും. അതോടെ പണപ്പെരുപ്പം വീണ്ടും കൂടി. ഇന്നത്തെ ശ്രീലങ്കയായി പാകിസ്ഥാന്‍ മാറും എന്നാണ് വിദഗ്ദരുടെ കണക്കു കൂട്ടല്‍.

ഈ സാമ്പത്തിക വര്‍ഷത്തെ വ്യാപാര കമ്മി 2800 കോടി ഡോളര്‍ കണക്കുകൂട്ടിയത് എട്ട് മാസമായപ്പോള്‍ തന്നെ 3200 കോടി ഡോളര്‍ കവിഞ്ഞു. ജൂണോടെ ഇത് 5000 കോടി ഡോളറില്‍ എത്തിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇറക്കുമതി നിയന്ത്രിക്കാനായില്ലെങ്കില്‍ 700 കോടി ഡോളറായി വിദേശനാണ്യശേഖരം കുറയാനുള്ള സാധ്യത കൂടുതലാണ്. കോടീശ്വരന്മാരുടെ വെളിപ്പെടുത്താത്ത നിക്ഷേപം, അത് വെളിപ്പെടുത്താതെ പുതിയ വ്യവസായത്തില്‍ നിക്ഷേപിക്കാനുള്ള പദ്ധതി വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാന്‍ അധികാരത്തിലെത്തിയ ശേഷം രൂപയുടെ മൂല്യം പകുതിയോളം ഇടിഞ്ഞതല്ലാതെ ഒരു പുരോഗതിയും ഉണ്ടായിട്ടുമില്ല. പാകിസ്ഥാനേക്കാള്‍ ചെറിയ രാജ്യമായ കസാഖിസ്ഥാനോട് പോലും കടം ചോദിക്കേണ്ട ഗതികേട് അവര്‍ക്കു വന്നത് സ്ഥിതി അവിടെ എത്ര മോഷമാണെന്ന് വെളിവാക്കുന്നുണ്ട്.. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വരെ ഇപ്പോള്‍ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

ഈ രാജ്യങ്ങളുട തകര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകും ചൈനയാണ ഇവരുടെയൊക്കെ തന്ത്രപ്രധാന പങ്കാളി. ഇവിടെ ഒരു സംശയങ്ങള്‍ക്കും ഇടവയ്ക്കാതെ ആ രാജ്യങ്ങളുടെ കടം പെരുകുന്നതില്‍ ചൈനയുടെ കൈ സംശയിക്കേണ്ടതാണ്. കടം നല്‍കി കീഴടക്കുന്ന എക്കാലത്തെയും പതിവ് ശൈലി DEBT TRAP DIPLOMACY ആ ചൈനീസ് നയം തന്നെയാണ് പാകിസ്ഥാനും വിനയാകുന്നത്. വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി ഒരു ചെറിയ ഉദാഹരണം മാത്രം. ബോംബാക്രമണങ്ങള്‍ പതിവായിരുന്ന കാലത്താണ് ചൈനീസ് പ്രസിഡന്റ് 2013ല്‍ സാമ്പത്തിക ഇടനാഴിക്ക് തുടക്കം കുറിക്കുന്നത്. പവര്‍കട്ടും കുറഞ്ഞ വളര്‍ച്ചാ നിരക്കുമായി പ്രതിസന്ധി കാലത്തായിരുന്നു ഈ സഹായം. ഒമ്പത് വര്‍ഷം കൊണ്ട് ആ സ്വാധീനം വര്‍ധിച്ചു. ചൈനപാക് ഇടനാഴിക്ക് തുടക്കമിട്ട 2013 ല്‍ 4435 കോടി ഡോളായിരുന്ന ആ കടം ഇപ്പോള്‍ 10,000 കോടി ഡോളറോളറാണ്. ആകെ വിദേശകടത്തിന്റെ 30 ശതമാനത്തോളം ചൈനയ്ക്ക് മാത്രമാണെന്നതില്‍ വലിയ അത്ഭുതമൊന്നുമില്ല. പതിവ് പവര്‍ക്കട്ട് ഒരുപരിധി വരെ ഒഴിവാക്കിയത് ചൈനീസ് സഹായത്തില്‍ ഊര്‍ജോത്പാദനം വര്‍ധിപ്പിച്ചാണ്. പക്ഷേ അതിന്റെ പ്രത്യാഘാതം ഇനി പാകിസ്ഥാന്‍ ഇനി അനുഭവിക്കാന്‍ പോകുന്നതേ ഉള്ളൂ.. അതുപോലെതന്നെ 2016ല്‍ പാക് ഓഹരി വിപണിയിലെ 40 ശതമാനം ഓഹരികള്‍ ചൈനീസ് കണ്‍സോര്‍ഷ്യത്തിന് വിറ്റതിലും വലിയ അത്ഭുതമില്ല. 2018ല്‍ ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യല്‍ 19 കോടി ഡോളര്‍ നിക്ഷേപിച്ച് പാകിസ്താന്റെ ടെലിനോര്‍ മൈക്രോ ഫിനാന്‍സ് ബാങ്കിന്റെ 45 ശതമാനം ഓഹരിയും എടുത്തിരുന്നു. ഇതുകൂടാതെ ഫൈസലബാദില്‍ സെല്‍ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉണ്ടാക്കുകയും ചെയ്തു.

ഇത്രയും പോരേ പാകിസ്ഥാന്‍ എന്ന രാജ്യത്തെ ചൈനയ്ക്ക് നശിപ്പിക്കാം. ശ്രീലങ്കയില്‍ സംഭവിച്ചത് ഒന്നുമല്ല. പാകിസ്ഥാനില്‍ സംഭവിക്കാന്‍ പോകുന്നതാണ് ഏറ്റവും വലിയ ദുരന്തം എന്നത് അധികം വൈകാതെ ലോകം തിരിച്ചറിയും.

ഇതിനിടയിലാണ് ഇമ്രാന്‍ ഖാന്റെ കസേരക്കളി. ഇമ്രാനും പുറത്തേക്കുള്ള വഴിയിലാണ്. എങ്കിലും ഡെപ്യൂട്ടി സ്പീക്കറെ വച്ചുള്ള കളിയില്‍ തത്കാലം രാജിയൊഴിവാക്കി രക്ഷപെട്ടു. പക്ഷേ പട്ടാളത്തിന് അവിശ്വാസം വന്നാല്‍ പിന്നെ രക്ഷയില്ല. ഒരു പ്രധാനമന്ത്രിക്കും. പാകിസ്താന്റെ ചരിത്രമിതാണ്. ഒരു പ്രധാനമന്ത്രിയും ഇന്നേവരെ കാലാവധി തികച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും പട്ടാളത്തിനും കൃത്യമായ ഇടമുള്ള ഒരു തരം ഹൈബ്രിഡ് ഡെമോക്രസിയാണ് പാകിസ്താന്റേത്. ഭരണസിരാകേന്ദ്രം ഇസ് ലാമബാദ് ആണെങ്കിലും യഥാര്‍ഥത്തില്‍ ഭരണം നിയന്ത്രിക്കുന്നത് റാവല്‍പിണ്ടിയില്‍ പാക് സൈനിക ആസ്ഥാനമാണെന്ന് പറഞ്ഞാലും തെറ്റില്ല. എല്ലാക്കാലത്തും വിദേശ നയത്തിലും പ്രതിരോധത്തിലും പട്ടാളത്തിന്റേതാണ് അവസാന വാക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (3 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (3 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (4 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (4 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (6 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (7 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (7 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (9 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (9 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (10 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (11 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (11 hours ago)

Malayali Vartha Recommends