Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

പാക്കിനെ തേച്ചൊട്ടിച്ച് തസ്ലീമ നസ്റീൻ... റഷ്യ സൈനികർ 'വയാഗ്ര' ഉപയോഗിച്ച് പീഡിപ്പിച്ചപ്പോൾ, പാക്ക് ഇതില്ലാതെ രണ്ട് ലക്ഷം സ്ത്രീകളെ ബലാത്സംഗം ചെയ്തു!

20 OCTOBER 2022 03:38 PM IST
മലയാളി വാര്‍ത്ത

യുദ്ധത്തിനിടെ റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര ഉപയോഗിച്ച് യുക്രെയ്ൻ പൗരന്മാരെ അതിക്രൂരമായി പീഡിപ്പിച്ചുവെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ ആണ് റഷ്യയുടെ ഈ ”സൈനിക തന്ത്രത്തെ കുറിച്ചുള്ള” വിവരങ്ങൾ പുറത്തുവിട്ടത്.

സ്ത്രീകളെ ദിവസങ്ങളോളം തടവിലാക്കി ബലാത്സംഗം ചെയ്യുകയും, ആൺകുട്ടികളെയും പുരുഷന്മാരെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും, ലൈംഗികാവയവങ്ങൾ ഛേദിക്കുകയും, റഷ്യൻ സൈന്യം ലൈംഗിക ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ൻ വനിതകൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇത് റഷ്യയുടെ വ്യക്തമായ സൈനിക തന്ത്രമാണെന്ന് മനസിലാകുന്നുണ്ടെന്നാണ് പ്രമീള പാറ്റൻ പറഞ്ഞത്.

ഇതിന് പിന്നാലെ പ്രതികരണവുമായി പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ രംഗത്തെത്തിയിരിക്കുകയാണ്. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ സ്ത്രീകൾ നേരിടേണ്ടിവന്ന പീഡനസംഭവങ്ങൾ വിവരിച്ചായിരുന്നു പ്രതികരണം. യുക്രെയ്‌നിലെ ജനങ്ങളെ പീഡിപ്പിക്കാൻ റഷ്യ സ്വന്തം സൈനികർക്ക് ലൈംഗിക ഉത്തേജക മരുന്ന് നൽകുന്നു. ഇത് റഷ്യൻ ‘സൈനിക തന്ത്രത്തിന്റെ’ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഇരകളെ വികൃതമാക്കാനുള്ള ബോധപൂർവമായ തന്ത്രമാണിത്.

ലൈംഗിക ഉത്തേജക മരുന്നിന്റെ സഹായത്തോടെ റഷ്യൻ സൈന്യം 100 ഓളം പേരെ പീഡിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ഇതിന്റെയൊന്നും സഹായമില്ലാതെയാണ് 1971ൽ പാകിസ്താൻ സൈന്യം രണ്ട് ലക്ഷത്തോളം ബംഗാളി സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയത് എന്ന് തസ്ലീമ നസ്രീൻ ആരോപിച്ചു. പാക് പട്ടാളത്തിന്റെ കൊടും ക്രൂരതകൾ വെളിപ്പെടുത്തുന്നതാണ് ഈ റിപ്പോർട്ട്.

തസ്ലീമയുടെ ആരോപണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. അതേസമയം, അന്താരാഷ്ട്ര സർക്കാരിതര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ അഭിപ്രായത്തിൽ, അന്ന് ബലാത്സംഗങ്ങൾ വലിയ തോതിലാണ് നടന്നത്. 2 ലക്ഷം മുതൽ 4 ലക്ഷം വരെ ഇരകളുടെ കണക്കുകൾ പലപ്പോഴും പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ, ഈ കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.

1962ൽ കിഴക്കൻ പാകിസ്ഥാനിലെ മൈമെൻസിങ്ങിലാണ് തസ്ലിമയുടെ ജനനം. പിന്നീട് 1971ൽ ഈ പ്രദേശം ബംഗ്ലദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ ഭാഗമായി. ശാസ്ത്രത്തിൽ മികവു തെളിയിച്ചിരുന്നെങ്കിലും സാഹിത്യത്തോടായിരുന്നു തസ്ലിമയ്ക്ക് അഭിനിവേശം. 15ാം വയസ്സിൽ എഴുതിത്തുടങ്ങി.

കവിതകൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. മെഡിക്കൽ കോളേജിൽ പഠിയ്ക്കുമ്പോൾ സാഹിത്യസംഘടനയുടെ പ്രസിഡന്റായിരുന്നു. 1984ൽ മെഡിക്കൽ ബിരുദം നേടി. എട്ട് വർഷത്തോളം സർക്കാർ ആശുപത്രികളിൽ പ്രവർത്തിച്ചു. 1986ൽ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. 1994ൽ 'ലജ്ജ' എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ മതമൗലിക വാദികളുടെ എതിർപ്പിനെതുടർന്ന് തസ്ലിമയ്ക്ക് ബംഗ്ലാദേശ് വിടേണ്ടിവന്നു.

ആദ്യം ഇന്ത്യയിലും പിന്നീട് സ്വീഡനിലും അഭയം തേടി. പക്ഷെ 1998ൽ രോഗിണിയായ അമ്മയെ കാണാൻ വിലക്കുകളും ഭീഷണികളും മറികടന്ന് അവർ ബംഗ്ലാദേശിൽ എത്തി. പക്ഷെ അധികം വൈകാതെ വീണ്ടും അവർക്ക് രാജ്യം വിടേണ്ടിവന്നു. 2004 ലാണ് തസ്ലിമയ്ക്ക് ഇന്ത്യയിൽ താമസിക്കാൻ അനുമതി ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (8 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (9 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends